
മൂന്ന് വര്ഷം, അവസാന അവസരത്തില് സെഞ്ചുറി നേടി കളിയിലെ താരമായൊരാള് ടീമിലേക്ക് മടങ്ങിയെത്താൻ ഇത്രനാള് കാത്തിരിക്കണോ. വേണ്ടി വരും. നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജുവിന്റെ പേര് ഇന്ത്യയുടെ ഏകദിന ടീമിനൊപ്പം ഉയര്ന്ന് കേള്ക്കുകയാണ്. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ സാധ്യതകള് എത്രത്തോളമാണ്.