പിഎച്ച്ഡി ബിരുദം ഏറ്റുവാങ്ങാൻ ഒരു കോളേജിൽ നിന്നും 13 അധ്യാപകർ! അതിനൊരു കാരണമുണ്ട്

Published : Feb 22, 2026, 01:02 PM IST
Nilgiri College of Arts and Science

Synopsis

കേരള - തമിഴ്നാട് അതിർത്തിയിലെ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ 13 അധ്യാപകർ ഒരുമിച്ച് പിഎച്ച്ഡി നേടി. കോളേജ് മാനേജ്മെന്റിന്റെ പ്രത്യേക പ്രോത്സാഹനവും സാമ്പത്തിക പിന്തുണയുമാണ് ഈ അത്യപൂർവ നേട്ടത്തിന് പിന്നിൽ.  

 

ബിരുദത്തിനോ, ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവരോട് ഗവേഷണത്തെ കുറിച്ച് അധ്യാപകര്‍ പറയാറുണ്ട്. പിഎച്ച്ഡിക്ക് ചേരാൻ പ്രേരണ നൽകാറുണ്ട്. എന്നാൽ, അധ്യാപകരെ ഗവേഷണത്തിന് പ്രേരിപ്പിച്ചാലോ?, എന്താകും ഫലും. ഉത്തരം ദാ ഈ ചിത്രത്തിലുണ്ട്.

കേരള - തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ താളൂരിലെ നീലഗിരി കോളേജ് ഓഫ് ആട്സ് ആൻഡ് സയൻസിലെ അധ്യാപകരും എംഡിയുമാണ് ചിത്രത്തിൽ. ബിരുദധാന ചടങ്ങിൽ സ്റ്റേജിലിരിക്കാനിട്ട ഗൗണല്ല ഇവരണിഞ്ഞത്. ഭാരതീയാര്‍ സര്‍വകലാശാലയിൽ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അംഗീകാരപത്രം വിതരണം ചെയ്തപ്പോൾ, നീലഗിരി കോളോജിൽ നിന്ന് മാത്രം പതിമൂന്ന് പേര്‍! അത്യപൂര്‍വമായ മുഹൂര്‍ത്തം.

കോളേജിന്‍റെ കരുതൽ

നീലഗിരി കോളേജിലേക്ക് അധ്യാപകരെ നിയമിക്കുമ്പോൾ പരമാവധി മിടുക്കരായവരെ കണ്ടെത്താനാണ് മാനേജ്മെന്‍റ് എന്നും ശ്രമിക്കാറുള്ളത്. അവരിൽ പലര്‍ക്കും ഗവേഷണ മോഹമുണ്ടെങ്കിലും പലതരം സാഹചര്യങ്ങളിലുടക്കി ആ സ്വപ്നം മുടങ്ങുമോ എന്നാശങ്കയിലായിരുന്നു അധിക പേരും. അങ്ങനെയിരിക്കെ സ്ഥാപനം തന്നെ മുൻ കൈ എടുത്ത് ഗവേഷണം നടത്തുന്ന അധ്യാപകര്‍ക്ക് ശമ്പളത്തിന് പുറമെ റിസര്‍ച്ച് സ്കോളര്‍ഷിപ്പുകൾ നൽകി. ഗവേഷണത്തിന് ഉചിതമായ അനുബന്ധ സൗകര്യങ്ങൾ അധ്യാപകര്‍ക്ക് വേണ്ടി പ്രത്യേകം ക്രമീകരിച്ചു.

ഒറ്റ തവണ 13 പേർ, മൊത്തം 25 പേർ

ആ പ്രയ്തനത്തിന്‍റെ ഫലമാണ് നീലഗിരി കോളേജ് ഓഫ് ആട്സ് ആൻഡ് സയൻസ് കോളേജിലെ 13 അധ്യാപകർ ഒരു ബാച്ചിൽ എച്ച്ഡി ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്. കോളേജ് നൽകിയ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇതിനകം 25 അധ്യാപകര്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടെയും തീരുന്നില്ല കൗതുകം. ഗവേഷണം പൂര്‍ത്തിയാക്കിയവരുടെ കൂട്ടത്തിൽ നീലഗിരി കോളേജ് ഓഫ് ആട്സ് ആൻഡ് സയൻസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസ്സാലിയുമുണ്ട്. ആദ്യ സൈക്കിളിൽ തന്നെ നാക് A++ നേടിയ ഇന്ത്യയിലെ യങസ്റ്റ് കോളേജാണ് നീലഗിരി കോളേജ് ഓഫ് ആട്സ് ആൻഡ് സയൻസ്. അക്കാദിക മികവ് തുടര്‍ന്നതോടെ, വളരെ വേഗത്തിൽ ഓട്ടോണമസ് പദവിയും നേടി. നിലവിൽ കൊമേഴ്സ് കംപ്യൂട്ടര്‍ സയൻസ് വിഷയങ്ങളിൽ ഗവേഷണ വകുപ്പും തുടങ്ങിയിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

'നിരപരാധികളെ ബോംബിട്ട് കൊന്നു'; റംസാൻ മാസത്തിലെ മദ്രസാ ആക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നൽകും: താലിബാൻ
കേരളത്തിന്‍റെ സ്വന്തം 'ഊട്ടി', എന്നാൽ ഇവിടെ എത്തിയാൽ ഒരു ചായ പോലും കിട്ടില്ല! പൊന്മുടിയിലെ അസൗകര്യങ്ങളിൽ നിരാശരായി സഞ്ചാരികള്‍