എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന 14 കാരന്‍ പോണ്‍വീഡിയോ അടിമ!

Published : Dec 17, 2022, 04:35 PM IST
എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന 14 കാരന്‍ പോണ്‍വീഡിയോ അടിമ!

Synopsis

പ്രതിയായ 14-കാരന്റെ പിതാവ് സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് ഈയിടെയാണ് 


എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പിടിയിലായ 14-കാരന്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസ്. റായ്പൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം തുണിയും തെര്‍മോകോളും കൊണ്ട് പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഒരാഴ്ച മുമ്പാണ് എട്ടു വയസ്സുകാരിയായ തങ്ങളുടെ മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാത്രി റായ്പൂരിലെ സദ്ദു പ്രദേശത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  ഒരു കുറ്റിക്കാടിനുള്ളില്‍ തുണികളും തെര്‍മോക്കോളുകളും കൊണ്ട് മറച്ചുവച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഉടന്‍തന്നെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായും കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത് എന്നും പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു. 

അന്വേഷണത്തിന്റെ ആരംഭത്തില്‍ പോലീസ് സംശയിച്ചത് കുട്ടിയുടെ പിതാവിനെ തന്നെയായിരുന്നു. എന്നാല്‍ വിശദമായി ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരപരാധിയാണ് എന്ന് തെളിഞ്ഞു. തുടര്‍ന്ന് അന്വേഷണം അയല്‍വാസികളിലേക്ക് തിരിഞ്ഞു.  ഇതിനിടയില്‍ പോലീസിന് ലഭിച്ച ചില സിസിടിവി ദൃശ്യങ്ങളാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ലഭിച്ച സിസിടിവി ഫൂട്ടേജുകളില്‍  പെണ്‍കുട്ടി അയല്‍വാസിയായ 14 കാരന് ഒപ്പം മൃതദേഹം കിടന്ന സ്ഥലത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു.

തുടര്‍ന്ന് പോലീസ് ഈ 14 കാരനെ കസ്റ്റഡിയില്‍ എടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു. കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്ന പതിനാലുകാരന്‍ സൗഹൃദം നടിച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്. തൊട്ടടുത്തുള്ള തോട്ടത്തില്‍ പച്ചക്കറി പറിയ്ക്കാന്‍ പോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ക്ഷണിച്ചെങ്കിലും പെണ്‍കുട്ടി പോകാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും അതിനുശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. 

ആറുമാസം മുമ്പാണ് പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വീടിനടുത്തേക്ക് താമസം മാറി എത്തിയത്.  

താന്‍ സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണാറുണ്ടെന്ന് കൗമാരക്കാരന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യം മറച്ചുവെക്കാനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി.  പോക്സോ ആക്ട്, ഐപിസി സെക്ഷന്‍ 363, 302, 201, 376 എന്നീ വകുപ്പുകള്‍ പ്രകാരമാണ് 14-കാരനെതിരെ കേസെടുത്തത്

കേസില്‍ പ്രതിയായ 14 -കാരന്റെ പിതാവ് ജയില്‍വാസം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പുറത്തിറങ്ങിയത്. സ്വന്തം മകളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. 


 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ