തുർക്കിയിലെ ഭൂചലനം; കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് 184 പേർ അറസ്റ്റിൽ, ഇനിയും അറസ്റ്റെന്ന് മന്ത്രി

Published : Feb 27, 2023, 03:23 PM IST
തുർക്കിയിലെ ഭൂചലനം; കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് 184 പേർ അറസ്റ്റിൽ, ഇനിയും അറസ്റ്റെന്ന് മന്ത്രി

Synopsis

ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 79 പേർ കൺസ്ട്രക്ഷൻ കോൺട്രാക്ടർമാരാണ്. 74 പേർ കെട്ടിട നിർമ്മാണത്തിന് നിയമാനുമതി നൽകിയതുമായി ബന്ധപ്പെട്ടവരാണ്, കൂടാതെ 13 കെട്ടിടം ഉടമകൾ, വീടിന് നവീകരണം നടത്തിയ 18 പേർ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടുന്നു. 

തുർക്കിയിലെ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നതുമായി ബന്ധപ്പെട്ട് 184 പേരെ അറസ്റ്റ് ചെയ്തു. കെട്ടിട നിർമ്മാണത്തിൽ അഴിമതി കാണിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇനിയും അന്വേഷണം വിപുലമാക്കുമെന്നുമാണ് മന്ത്രി ശനിയാഴ്ച പത്ര സമ്മേളനത്തിൽ പറഞ്ഞത്. ഭൂകമ്പത്തിൽ കെട്ടിടങ്ങളൊക്കെ നിലം പൊത്തിയതോടെ കെട്ടിട നിർമ്മാണത്തിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് തുർക്കിയിൽ രോഷം പുകയുകയാണ്. 

തുർക്കിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 44,128 ആയി മാറി. അതോടെ തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 ആയി. 520,000 അപ്പാർട്ടുമെന്റുകളടങ്ങുന്ന 160,000 -ത്തിലധികം കെട്ടിടങ്ങൾ തുർക്കിയിൽ തകർന്നു വീഴുകയോ, സാരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിട്ടാണ് തുർക്കിയിൽ ഫെബ്രുവരി ആറ് മുതൽ സംഭവിച്ച ഭൂചലനങ്ങളെ കണക്കാക്കുന്നത്. 

കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് 600 -ലധികം ആളുകളെ കുറിച്ച് അന്വേഷിക്കുന്നതായി നീതിന്യായ വകുപ്പ് മന്ത്രി ബെക്കിർ ബോസ്ഡാ​ഗ് പറഞ്ഞു. ദുരന്തം ബാധിച്ചവയിൽ 10 പ്രവിശ്യകൾ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ ന​ഗരമായ ദിയാർബക്കിറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 79 പേർ കൺസ്ട്രക്ഷൻ കോൺട്രാക്ടർമാരാണ്. 74 പേർ കെട്ടിട നിർമ്മാണത്തിന് നിയമാനുമതി നൽകിയതുമായി ബന്ധപ്പെട്ടവരാണ്, കൂടാതെ 13 കെട്ടിടം ഉടമകൾ, വീടിന് നവീകരണം നടത്തിയ 18 പേർ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടുന്നു. 

ജൂണിൽ തുർക്കിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രസിഡന്റ് തയ്യിപ് എർദോഗൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി തന്റെ ഭരണകാലത്ത് കണ്ട ഈ ഭൂചലനമായിരിക്കും എന്നതിൽ സംശയമില്ല. 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം