ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വിക്കാന്‍ വച്ചത് 1917 ലെ കപ്പല്‍ച്ചേതം, വിറ്റ് പോയത് വെറും 34,000 രൂപയ്ക്ക്

Published : Apr 25, 2025, 08:11 PM IST
ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വിക്കാന്‍ വച്ചത് 1917 ലെ കപ്പല്‍ച്ചേതം, വിറ്റ് പോയത് വെറും 34,000 രൂപയ്ക്ക്

Synopsis

ഒന്നാം ലോകമഹായുദ്ധ കാലത്ത് ചരക്ക് കൊണ്ട് പോകാനായിരുന്നു ഈ കപ്പല്‍ ഉപയോഗിച്ചിരുന്നത്.  


ലര്‍ക്കും പലതിലായിരിക്കാം താത്പര്യങ്ങൾ. ചിലര്‌‍ സംഗീതം ഇഷ്ടപ്പെടുന്നു. മറ്റ് ചിലര്‍ വായന. അങ്ങനെ അങ്ങനെ വിനോദങ്ങളില്‍ അസംഖ്യം വിനോദങ്ങളുണ്ട്. യുകെയിൽ നിന്നുള്ള ഡോം റോബിൻസണിന് താത്പര്യം കപ്പൽച്ചേതങ്ങളോടാണ്. പ്രത്യേകിച്ചും പുരാതനകാലത്തെ കപ്പൽച്ചേത അവശിഷ്ടങ്ങളോട്. ഒരിക്കല്‍ ഡോം റോബിൻസണ്‍ ഫേസ്ബുക്ക് പേജിലെ മാര്‍ക്കറ്റ് പ്ലേസിലൂടെ കടന്ന് പോകുമ്പോഴാണ് ഒരു കപ്പല്‍ച്ചേതത്തിന്‍റെ അവശിഷ്ടം വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടത്. പിന്നൊന്നും നോക്കിയില്ല അദ്ദേഹം ആ പഴയ കപ്പലിന്‍റെ ഭാഗങ്ങൾ വാങ്ങി. വെറും  34,000 രൂപയ്ക്ക് (300 പൗണ്ട്).

ഡോം റോബിന്‍സണ്‍ വാങ്ങിയ ആ കപ്പല്‍ച്ചേതം 1917 -ലെ ഒരു കപ്പലിന്‍റെതായിരുന്നു. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഒന്നാം ലോക മഹായുദ്ധ കാലത്ത് രാജ്യങ്ങൾക്കിടയില്‍ ചരക്ക് നീക്കത്തിന് ഉപയോഗിച്ചിരുന്ന ഒരു കപ്പലായിരുന്നു അത്. ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ എസ്എസ് ആൽമണ്ട് ബ്രാഞ്ചിന്‍റെ ലിസ്റ്റിംഗിനിടയില്‍ നിന്നാണ് ഡോമിന് ഈ കപ്പല്‍ച്ചേതത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

Read More: 3,000 വർഷം പഴക്കമുള്ള ജനവാസ മേഖല; വീടുകൾക്ക് സമീപത്തായി കണ്ടെത്തിയത് 19 ശ്മശാനങ്ങൾ

330 അടി നീളവും 3,300 ടൺ ഭാരമുള്ള ഈ ചരക്ക് കപ്പൽ 1917 നവംബർ 27 -ന് കോൺവാൾ തീരത്ത് ഒരു ജർമ്മൻ അന്തർവാഹിനിയുടെ ആക്രമണത്തെ തുടര്‍ന്നാണ് കടലില്‍ താഴ്ന്നത്. അതിനുശേഷം, അത് കടലിനടിയിൽ തന്നെയായിരുന്നു. വെറുതെ വാങ്ങിക്കൂട്ടുക മാത്രമല്ല, മുങ്ങിയെടുക്കാനും ഡോം റോബിന്‍സണ്‍ മിടുക്കനാണ്. അദ്ദേഹം നല്ലൊരു  ഡൈവർ കൂടിയാണ്. കടൽത്തീര സ്കാനുകൾ ഉപയോഗിച്ച് കടലിന്‍റെ അടിത്തട്ട് പര്യവേക്ഷണം ചെയ്യുന്നതിൽ റോബിൻസൺ  പ്രത്യേക താത്പര്യമുണ്ട്. ഏകദേശം 20 മുതൽ 25 വരെ കപ്പൽച്ചേതങ്ങൾ അദ്ദേഹം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. തന്‍റെ ഈ സാഹസികത അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിലൂടെ ലോകത്തിന് മുന്നില്‍ വയ്ക്കുന്നു. 

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 20 അല്ലെങ്കിൽ 25 കപ്പൽച്ചേതങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയ്ക്കോരോന്നിന്നും ഒരോ കഥ പറയാനുണ്ടെന്നും അതെന്ന് ഏറെ സന്തോഷം നല്‍കുന്നെന്നുമാണ് ഇത് സംബന്ധിച്ച് ഡോംമിന്‍റെ മറുപടി. 'നിങ്ങൾ ഒരു കപ്പലിന്‍റെ അവശിഷ്ടങ്ങൾ മുങ്ങിയെടുക്കുമ്പോൾ അത് അൽപ്പം വ്യത്യസ്തമായി തോന്നും, നിങ്ങൾക്ക് അതിൽ ഒരു ഉടമസ്ഥാവകാശം ഉണ്ടെന്ന് നിങ്ങൾക്കറിയാം.' പക്ഷേ, ഡോംമിന്‍റെ ഭാര്യ സൂസിക്ക് ഇതൊരു നല്ല വാങ്ങലാണെന്ന് അഭിപ്രായമില്ല. പണം കളയാനുള്ള ഓരോരോ മാര്‍ഗ്ഗങ്ങൾ എന്നാണ്, കപ്പല്‍ച്ചേതം വാങ്ങിയതുമായി ബന്ധപ്പെട്ട് സൂസിയുടെ നിലപാട്. 

Read More: 'യോജിച്ച പാങ്കാളിയെ വേണം'; രണ്ട് വർഷത്തിനുള്ളിൽ നാലാമത്തെ ഭാര്യയെയും വിവാഹ മോചനം ചെയ്യാനൊരുങ്ങി കോളേജ് ലക്ചർ

 

 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്