20 ലക്ഷം ശമ്പളം, പക്ഷേ അക്കൗണ്ട് കാലി; വീട് പുതുക്കിപ്പണിയാൻ സമ്പാദ്യം മുഴുവൻ ചിലവിട്ടെന്ന് 30 -കാരന്‍റെ കുറിപ്പ്

Published : Jun 20, 2026, 12:44 PM IST
Sad

Synopsis

20 ലക്ഷം രൂപ വാർഷിക ശമ്പളമുണ്ടായിട്ടും സമ്പാദ്യം പൂജ്യമായ ഒരു 30-കാരൻ്റെ റെഡ്ഡിറ്റ് പോസ്റ്റാണ് ചർച്ചയാകുന്നത്. കുടുംബ വീട് പുതുക്കിപ്പണിയാൻ സമ്പാദ്യം മുഴുവൻ ചിലവഴിച്ച ഇദ്ദേഹം, ഇനി എങ്ങനെ സാമ്പത്തിക ഭാവിക്കായി പണം കണ്ടെത്തുമെന്നതിനെക്കുറിച്ച് ഉപദേശം തേടുന്നു.

 

രു ഭാഗത്ത് 20 ലക്ഷം രൂപയുടെ വാർഷിക ശമ്പളം മറുഭാഗത്ത് ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ പോലും സമ്പാദ്യമില്ലാത്ത അവസ്ഥ. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, സാമ്പത്തിക സാക്ഷരതയെക്കുറിച്ചും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചുമുള്ള ഒരു സുപ്രധാന ചർച്ചയ്ക്കാണ് റെഡ്ഡിറ്റിൽ ഒരു 30-കാരൻ തുടക്കമിട്ടിരിക്കുന്നത്.

വീട് പുതുക്കിപ്പണിതു, അക്കൗണ്ട് കാലി!

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നുള്ള ഇദ്ദേഹമാണ് നിലവിൽ വീട്ടിലെ ഏക വരുമാന മാർഗം. കടങ്ങളും ഇഎംഐയും ഒഴിവാക്കാനായി തന്‍റെ കുടുംബവീട് പുതുക്കിപ്പണിയാൻ ഇദ്ദേഹം 14 ലക്ഷം രൂപയാണ് ഒന്നിച്ച് നൽകിയത്. ഇതിലൂടെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തീരുകയും, ജോലി സ്ഥിരതയില്ലാത്ത ഈ വിപണിയിൽ പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങേണ്ട അവസ്ഥയിലാവുകയും ചെയ്തെന്ന് യുവാവ് എഴുതുന്നു. "30 വയസ്സ്, പുരുഷൻ - 20 ലക്ഷം ശമ്പളം - സമ്പാദ്യം 0 - ഇഎംഐകൾ 0 - കടങ്ങൾ 0," ഐടി പ്രൊഫഷണലായ യുവാവ് കുറിച്ചു. ഒപ്പം അദ്ദേഹം കൂട്ടിച്ചേർത്തു, "ഞാൻ ടെക് മേഖലയിൽ ജോലി ചെയ്യുന്ന 30 വയസ്സുള്ള ആളാണ്, 20 ലക്ഷമാണ് ശമ്പളം. ഇതുവരെ എന്‍റെ പേരിൽ സമ്പാദ്യമായി ഒന്നുമില്ല. ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്, നിലവിൽ വീട്ടിലെ ഏക വരുമാനക്കാരനാണ്. കുറച്ചുകാലം മുൻപ് കുടുംബ വീട് 14 ലക്ഷം രൂപ ചിലവിട്ട് പുതുക്കിപ്പണിതു. ലോണുകൾ ഒന്നും എടുക്കാതെ സമ്പാദ്യത്തിൽ നിന്നാണ് ഈ തുക മുഴുവൻ നൽകിയത്."

 

 

പൂജ്യത്തിൽ നിന്നും തുടങ്ങണം, ഉപദേശം വല്ലതും?

തുടർന്ന് മറ്റ് റെഡ്ഡിറ്റ് ഉപയോക്താക്കളിൽ നിന്ന് അദ്ദേഹം ഉപദേശം തേടി: "പണം എങ്ങനെ സമ്പാദിച്ചു തുടങ്ങണം എന്നതിനെക്കുറിച്ച് എനിക്ക് ചില നിർദ്ദേശങ്ങൾ വേണം. നിലവിലെ സാഹചര്യത്തിൽ എനിക്ക് ഈ ജോലിയെ മാത്രം ആശ്രയിക്കാൻ കഴിയില്ല. കയ്യിൽ ഒന്നുമില്ലാത്ത ഈ അവസ്ഥയിൽ നിന്ന് ഞാൻ എങ്ങനെ സമ്പത്ത് ഉണ്ടാക്കിത്തുടങ്ങും? എനിക്ക് എവിടെ നിന്ന് തുടങ്ങണം എന്ന് ഒരു ധാരണയുമില്ല. എvdJz പേരിൽ പോളിസികളോ ഇൻഷുറൻസോ ഒന്നുമില്ല. എങ്ങനെ, എവിടെ തുടങ്ങണം എന്ന് പോലും അറിയില്ല."

യുവാവിനെ പിന്തുണച്ചുകൊണ്ട് ഒരാൾ ഇങ്ങനെ കുറിച്ചു: " നിങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതാ ചില നിർദ്ദേശങ്ങൾ: എത്രയും വേഗം ഒരു ടേം ഇൻഷുറൻസ് എടുക്കുക. അടുത്ത ഒരു വർഷത്തേക്ക് നിങ്ങളുടെ കയ്യിൽ കിട്ടുന്ന ശമ്പളത്തിന്‍റെ 50% സമ്പാദിച്ച്, 6 മാസത്തെ വരുമാനത്തിന് തുല്യമായ ഒരു എമർജൻസി ഫണ്ട് (Rainy day fund) ഉണ്ടാക്കുക. നിങ്ങളുടെ വരുമാനത്തിന്‍റെ 50 % കൊണ്ട് ലളിതമായി ജീവിക്കുക. കൂടുതൽ പണം സമ്പാദിക്കുക എന്നതായിരിക്കണം നിങ്ങളുടെ പ്രധാന ലക്ഷ്യം. " ഭൂരിഭാഗം ആളുകളും യുവാവിനോട് ഇൻഷുറൻസ് എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഇതിനെതിരെ മറ്റൊരു റെഡ്ഡിറ്റ് ഉപയോക്താവ് രംഗത്തെത്തി: "എല്ലാവരും ഇൻഷുറൻസ് എടുക്കാൻ പറയുന്നുണ്ട്. എന്നാൽ ക്ലെയിം കൃത്യമായി ലഭിക്കുമെന്ന് എന്താണ് ഉറപ്പ്? എന്നായിരുന്നു ഇദ്ദേഹത്തിൻറെ ചോദ്യം.

PREV
Read more Articles on
click me!

Recommended Stories

എഐ മനുഷ്യനെ കീഴടക്കുമോ? മൈക്രോസോഫ്റ്റിന്റെ നിർണായക നീക്കം
ഓഫീസ് സമയം കഴിഞ്ഞാലും അനുവാദം ചോദിക്കാതെ ഇറങ്ങാനാവില്ല, ജീവനക്കാരന് താക്കീത്; പോസ്റ്റ്