55 കിലോ വരുന്ന ടെലിയ ഭോല, വിറ്റത് 13 ലക്ഷം രൂപയ്ക്ക്!

Published : Jun 30, 2022, 08:58 AM ISTUpdated : Jun 30, 2022, 04:03 PM IST
 55 കിലോ വരുന്ന ടെലിയ ഭോല, വിറ്റത് 13 ലക്ഷം രൂപയ്ക്ക്!

Synopsis

ഈ കൂറ്റൻ മത്സ്യത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ വിനോദസഞ്ചാരികൾ ലേല കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

വളരെ വില കൂടി മത്സ്യമാണ് ടെലിയ ഭോല (Telia Bhola Fish). പലപ്പോഴും കിട്ടാൻ പ്രയാസമാണ് എങ്കിലും ഇതിനെ കിട്ടിയാൽ മത്സ്യത്തൊഴിലാളികൾക്ക് കുശാലാണ്. ഇപ്പോഴിതാ, പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ പ്രദേശത്തെ ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾ ദിഘയ്ക്ക് സമീപം ടെലിയ ഭോല എന്ന മത്സ്യത്തെ പിടികൂടിയിരിക്കയാണ്. ഏകദേശം 55 കിലോ തൂക്കം വരും ഇപ്പോൾ പിടിച്ചിരിക്കുന്ന മീനിന്. ശേഷം ഈ കൂറ്റൻ മത്സ്യം ദിഘ മോഹന ഫിഷ് ലേല കേന്ദ്രത്തിൽ 13 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ കടൽ മത്സ്യ ലേല കേന്ദ്രമാണിത്.

ഈ കൂറ്റൻ മത്സ്യത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ വിനോദസഞ്ചാരികൾ ലേല കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. സൗത്ത് 24 പർഗാനാസിലെ നൈനാൻ സ്വദേശിയായ ഷിബാജി കബീറാണ് മത്സ്യത്തെ അവിടെ എത്തിച്ചത്. ലേലം മൂന്ന് മണിക്കൂർ വരെ നീണ്ടുനിന്നു. ഒടുവിൽ മത്സ്യം കിലോയ്ക്ക് 26,000 രൂപയ്ക്ക് വിറ്റു. മൊത്തം 13 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു. ഫോറിൻ കോർപ്പറേഷനാണ് മത്സ്യം വിറ്റതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ മത്സ്യത്തിന്റെ വയറ്റിൽ നിന്നുമുള്ള ചില ഭാ​ഗങ്ങൾ മരുന്നുണ്ടാക്കാൻ ഉപയോ​ഗിക്കുന്നതിനാലാണ് ഇതിന് ഇത്രയധികം രൂപ ലഭിക്കാൻ ഒരു പ്രധാന കാരണം. നേരത്തെ കൽക്കത്തയിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി ഏഴടി നീളമുള്ള ടെലിയ ഭോല മത്സ്യത്തെ വിറ്റിരുന്നു. സുന്ദർബനിൽ നിന്നുള്ള ബികാഷ് ബർമ്മൻ എന്ന മത്സ്യത്തൊഴിലാളിക്കാണ് ടെലിയ ഭോല മത്സ്യത്തെ കിട്ടിയത്. അന്ന് ബികാഷിനും കൂട്ടുകാർക്കും മത്സ്യത്തെ വിറ്റ് കിട്ടിയത് 36 ലക്ഷം രൂപയാണ്. 


 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ