പെന്‍ഷന്‍ വാങ്ങണം; ആറ് വര്‍ഷം അമ്മയുടെ മൃതദേഹം സൂക്ഷിച്ച് വച്ച് 60 വയസുകാരന്‍

By Web TeamFirst Published May 31, 2023, 2:11 PM IST
Highlights


ആറ് വര്‍ഷത്തിനിടെ അമ്മയുടെ പെന്‍ഷന്‍ തുകയായ ഏകദേശം 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇത്തരത്തില്‍ ഇയാള്‍ കൈപ്പറ്റി. അതേ സമയം ഹെല്‍ഗയുടെ ഹെല്‍ത്ത് കാര്‍ഡ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു തവണ പോലും ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല.


86 -മത്തെ വയസില്‍ മരിച്ച അമ്മയുടെ മൃതദേഹം ആറ് വര്‍ഷത്തോളം സൂക്ഷിച്ച് വച്ച മകനെ ഒടുവില്‍ അധികൃതര്‍ പിടികൂടി. അമ്മയുടെ പെന്‍ഷന്‍ തുകയ്ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ മൃതദേഹം സൂക്ഷിച്ച് വച്ചതെന്ന് മകന്‍ പിന്നീട് പോലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറ്റലിയിലാണ് സംഭവം. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെൽഗ മരിയ ഹെങ്‌ബാർത്ത് എന്ന സ്ത്രീയാണ് ആറ് വര്‍ഷം മുമ്പ് തന്‍റെ 86 -മത്തെ വയസില്‍ മരിച്ചത്. അമ്മ മരിച്ചതിന് പിന്നാലെ മകന്‍, മൃതദേഹം പൊതിഞ്ഞ് മമ്മിഫൈ ചെയ്ത് അമ്മയുടെ കട്ടിലില്‍ തന്നെ കിടത്തുകയായിരുന്നു. ഇയാളും അതെ വീട്ടിലാണ് ജീവിച്ചത്. ഇതിനിടെ ഇയാള്‍ അമ്മ, ജര്‍മ്മനിയിലെ അവരുടെ വീട്ടിലേക്ക് പോയതായി അയല്‍വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. 

ആറ് വര്‍ഷത്തിനിടെ അമ്മയുടെ പെന്‍ഷന്‍ തുകയായ ഏകദേശം 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇത്തരത്തില്‍ ഇയാള്‍ കൈപ്പറ്റി. അതേ സമയം ഹെല്‍ഗയുടെ ഹെല്‍ത്ത് കാര്‍ഡ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു തവണ പോലും ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല. ആറ് വര്‍ഷത്തെ പെന്‍ഷന്‍ തുക മുഴുവന്‍ വാങ്ങുകയും എന്നാല്‍ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് ഒരു രോഗത്തിന് ഒരിക്കല്‍ പോലും, എന്തിന് കൊവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി. ഇതേ തുടര്‍ന്ന് അധികൃതര്‍ ഹെല്‍ഗയുടെ അപ്പാര്‍മെന്‍റില്‍ പരിശോധന നടത്തുകയായിരുന്നു. 

മുട്ടകള്‍ മോഷ്ടിക്കാനെത്തിയ കള്ളനെ തുരത്തിയോടിക്കുന്ന മൂങ്ങകള്‍; വൈറല്‍ വീഡിയോ

ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്‍റെയും പരിശോധന നടക്കുമ്പോള്‍ ഹെല്‍ഗയുടെ 60 കാരനായ മകന്‍ അപ്പാര്‍ട്ട്മെന്‍റില്‍ ഇല്ലായിരുന്നു. എന്നാല്‍, ഹെല്‍ഗയുടെ മൃതദേഹം പൊതിഞ്ഞ് മമ്മിയാക്കിയ നിലയില്‍ അവരുടെ കിടക്കയില്‍ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രോസിക്യൂട്ടർമാരായ ബ്രൂണോ ബ്രൂണിയും ആൽബെർട്ടോ സെർഗിയും ചേർന്ന് ഹെല്‍ഗയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാന്‍ ഉത്തരവിട്ടു. ഇങ്ങനെയാണ് ഹെല്‍ഗ ആറ് വര്‍ഷം മുമ്പ് മരിച്ചതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവരുടെ 60 കാരനായ മകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൊവിഡ് കാലത്ത് പോലും ഒരു മെഡിക്കല്‍ ക്ലെയിം പോലും ചെയ്യാതിരുന്ന സ്ത്രീയുടെ പെന്‍ഷന്‍ കഴിഞ്ഞ ആറ് വര്‍ഷമായി അവരുടെ മകന് എങ്ങനെ പിന്‍വലിക്കാന്‍ സാധിച്ചുവെന്നതാണ് ഇപ്പോള്‍ അധികൃതരെ കുഴയ്ക്കുന്നത്. നെതര്‍ലാന്‍റിലും സമാനമായൊരു കേസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന്, 82 വയസുള്ളയാള്‍ 101 -ാം വയസില്‍ മരിച്ച പിതാവിന്‍റെ മൃതദേഹം അദ്ദേഹത്തെ വിട്ട് പിരിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. 

പാട്ട് കേള്‍ക്കാത്തവരായി ആരുണ്ട്? പക്ഷേ, ആ പാട്ടുകാരുടെ ജീവിതം അത്ര ആസ്വാദ്യകരമല്ലെന്ന് പഠനം

click me!