78-ാം വയസ്സിൽ അമേരിക്ക ചുറ്റാനിറങ്ങി! വിരമിച്ചപ്പോൾ കണ്ടെത്തിയ ലക്ഷ്യം 50 സംസ്ഥാനങ്ങളിലെ മേളകൾ കാണുക

Published : Nov 15, 2026, 12:30 PM IST
Jim Chew

Synopsis

അമേരിക്കയിലെ ഒഹായോ സ്വദേശിയായ 78-കാരൻ ജിം ച്യൂ വിരമിച്ച ശേഷം വ്യത്യസ്തമായൊരു യാത്രയിലാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെയും സ്റ്റേറ്റ് ഫെയറുകൾ സന്ദർശിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. 2030-ൽ ഒറിഗണിൽ വെച്ച് ഈ സ്വപ്നയാത്ര പൂർത്തിയാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

വിരമിച്ചശേഷം ബോറടിച്ചപ്പോൾ പലരും വിശ്രമജീവിതത്തിലേക്ക് ഒതുങ്ങും. എന്നാൽ അമേരിക്കയിലെ ഒഹായോ സ്വദേശിയായ 78 -കാരൻ ജിം ച്യൂ തെരഞ്ഞെടുത്തത് വ്യത്യസ്തമായ വഴിയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെയും സ്റ്റേറ്റ് ഫെയറുകൾ സന്ദർശിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹം ഇപ്പോൾ രാജ്യത്തുടനീളം യാത്ര ചെയ്യുകയാണ്.

വിരമിച്ച ശേഷം ഒരു സ്വപ്നയാത്ര

കൊളംബസിൽ കണ്ടോമിനിയം മാനേജ്മെന്‍റ് കമ്പനി നടത്തിയിരുന്ന ജിം 75 -ാം വയസ്സിലാണ് വിരമിച്ചത്. ഒഹായോ സ്റ്റേറ്റ് ഫെയറിലെ ഫെറിസ് വീലും മൃഗപ്രദർശനങ്ങളുമെല്ലാം ഇഷ്ടമായിരുന്ന അദ്ദേഹത്തിന്, മറ്റ് സംസ്ഥാനങ്ങളിലെ മേളകളും കാണണമെന്ന ആഗ്രഹമുണ്ടായി. 'വിജിറ്റ് ഓൾ 50 സ്റ്റേറ്റ്സ്' എന്ന ഫേസ്ബുക്ക് പേജിൽനിന്നാണ് ആശയം ലഭിച്ചത്. 2023 ഒക്ടോബറിൽ ജോർജിയ സ്റ്റേറ്റ് ഫെയർ സന്ദർശിച്ചാണ് യാത്രയ്ക്ക് തുടക്കമിട്ടത്.

ഭക്ഷണവും സംസ്കാരവും പ്രധാന ആകർഷണം

ഓരോ സംസ്ഥാനത്തെയും തനത് ഭക്ഷണങ്ങളും സംസ്കാരവുമാണ് യാത്രയിലെ പ്രധാന ആകർഷണം. ഇതിനകം വിസ്കോൺസിനിൽ പ്രാദേശിക ബിയറുകൾ രുചിക്കുകയും 20-ലധികം സംഗീത ബാൻഡുകളുടെ പ്രകടനം ആസ്വദിക്കുകയും ചെയ്തെന്ന് ജിം പറയുന്നു. കാലിഫോർണിയയിലെ മേളയിൽ കഞ്ചാവ് പ്രദർശനമേഖലയും കണ്ടു. ലൂസിയാനയിൽ ഗംബോ, ക്രോഫിഷ്, എറ്റൂഫി, അലിഗേറ്റർ വിഭവങ്ങൾ രുചിച്ചു.

യാത്രയ്ക്കുണ്ടൊരു അടുക്കും ചിട്ടയും

മേളകളുടെ തീയതികളും സ്ഥലങ്ങളും നിറംതിരിച്ച സ്പ്രെഡ്ഷീറ്റിലാണ് ജിം ക്രമീകരിക്കുന്നത്. കാർ, ട്രെയിൻ, വിമാനം എന്നിവ മാറിമാറി ഉപയോഗിച്ചാണ് യാത്ര. വിരമിക്കൽ സമ്പാദ്യത്തിൽനിന്നാണ് ചെലവ് കണ്ടെത്തുന്നതെന്നും ജിം കൂട്ടിച്ചേർക്കുന്നു. ഒറ്റയ്ക്കാണ് യാത്രയെങ്കിലും വഴിയിൽ നിരവധി സുഹൃത്തുക്കളെ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 2030 -ലെ വേനൽക്കാലത്ത് ഒറിഗൺ സ്റ്റേറ്റ് ഫെയറിൽ യാത്ര പൂർത്തിയാക്കാനാണ് ലക്ഷ്യം. ഭാര്യ ജിൽ, ഭർത്താവിന്‍റെ ഈ ഉദ്യമത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എഐ കമ്പനിയിൽ ഗ്യാസ് വാങ്ങാൻ ആളെ വേണം; ശമ്പളം വർഷം 3.6 കോടി രൂപ വരെ! ജോലിയുടെ സ്വഭാവം കേട്ട് അമ്പരന്ന് ടെക് ലോകം
സൈബീരിയയിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ പറന്നെത്തി; ഒടുവിൽ ഇംഗ്ലണ്ടിൽ വളർത്തുപൂച്ചയുടെ ഇരയായി അപൂർവ പക്ഷി!