Latest Videos

'നായമനുഷ്യൻ' പിന്തുടർന്നു, ജീവൻ തന്നെ അപകടത്തിലായി, വിചിത്രവാദവും ചിത്രങ്ങളുമായി യുവാവ്

By Web TeamFirst Published Nov 23, 2021, 11:55 AM IST
Highlights

ആ 10 മിനിറ്റാണ് എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയത്, ഞാൻ കൊല്ലപ്പെടുമെന്ന് തന്നെ ഞാൻ കരുതി. എനിക്ക് ആയുധങ്ങൾ ഇല്ലായിരുന്നു, മീൻ പിടിക്കാനുള്ള കത്തി പോലുമില്ലായിരുന്നു, ഫോണും കിട്ടുന്നില്ലായിരുന്നു.

ഒരു ഓസ്‌ട്രേലിയൻ പൗരൻ(Australian man)തന്നെ ഒരു 'നായമനുഷ്യൻ'(Dog-man) വേട്ടയാടിയെന്ന് അവകാശപ്പെട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ബോക്‌സിംഗ് ഡേയിൽ ഓസ്‌ട്രേലിയൻ കുറ്റിക്കാട്ടിനടുത്തുള്ള വെള്ളത്തിൽ തന്റെ കയാക്കിൽ മത്സ്യബന്ധനം നടത്തുകയായിരുന്നു ജോൺ എന്നു പേരുള്ള ആൾ. 

ഇയാൾ 'ബിലീവ്: പാരാനോര്‍മല്‍ ആന്‍ഡ് യുഎഫ്ഒ പോഡ്‍കാസ്റ്റി'നോട് പറഞ്ഞത് ഇങ്ങനെ, "ഞാന്‍ ഓരോ തവണ തുഴയുമ്പോഴും കുറ്റിക്കാട്ടില്‍ അതിനനുസരിച്ച് ഒരു കാലൊച്ച കേട്ടു. ഞാൻ അൽപ്പനേരം നിർത്തി, അപ്പോള്‍ കുറ്റിക്കാട്ടിലെ ശബ്ദവും നിലച്ചു. അത് അൽപ്പം വിചിത്രമായി തോന്നി. അതിനാൽ ഞാൻ വീണ്ടും തുഴയാൻ തുടങ്ങി, ഓരോ തവണ തുഴയുമ്പോഴും അതിനനുസരിച്ച് കാലൊച്ചയും കേട്ടുതുടങ്ങും. അത് തികച്ചും യാദൃച്ഛികമായ ഒന്നായിരുന്നില്ല എന്നും അതെന്നെ ഒളിച്ച് പിന്തുടരുകയായിരുന്നു എന്നും എനിക്ക് തോന്നി.'' 

ഒടുവിൽ മരങ്ങളിൽ ഒരു കറുത്ത രൂപം കണ്ട ജോൺ തന്റെ ഫോൺ എടുത്ത് അതിന്റെ കുറച്ച് ഫോട്ടോകൾ എടുത്തതായി പറയുന്നു. അത് ഫോണിൽ പതിഞ്ഞു. കുറച്ച് ആളുകളോട് സംസാരിച്ചപ്പോള്‍ അതൊരു 'നായ മനുഷ്യനാ'ണ് എന്ന് തോന്നി. ഒരുമാസമായി സ്വപ്നത്തില്‍ പോലും അത് വന്ന് സമാധാനം കെടുത്തി എന്നും അയാള്‍ അവകാശപ്പെടുന്നു. 

വീണ്ടും മത്സ്യബന്ധനത്തിനായി പ്രദേശത്ത് തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ ഭയാനകമായതെന്ന് ജോൺ പറഞ്ഞു. എന്തോ ഓടുന്നത് പോലെ തോന്നി. അയാൾ ഓർത്തു, "ഓടിക്കൊണ്ടിരിക്കുമ്പോൾ, അത് വഴിയിലെ മരങ്ങൾ ഇടിച്ചുവീഴ്ത്തുന്നു, അവ ഒടിഞ്ഞുവീഴുകയാണോ അതോ ഇടിച്ച് വീഴ്ത്തുകയാണോ എന്ന് എനിക്കറിയില്ല." ആ ജീവി അലറുന്നുണ്ടായിരുന്നു എന്നും അതിലും ഭീകരമായ ശബ്ദത്തില്‍ ശ്വാസമെടുക്കുന്നത് കേട്ടു എന്നും അയാള്‍ അവകാശപ്പെടുന്നു. 

'' 'ഇപ്പോൾ പോകൂ, അല്ലെങ്കിൽ നീ മരിക്കും' എന്ന ശബ്​ദം എന്റെ തലയിൽ കേൾക്കാമായിരുന്നു. അത് എന്റെ സ്വന്തം ശബ്ദമായിരുന്നില്ല, എന്റെ സ്വന്തം ബോധമായിരുന്നില്ല, അത് മറ്റൊന്നായിരുന്നു. ആ 10 മിനിറ്റാണ് എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയത്, ഞാൻ കൊല്ലപ്പെടുമെന്ന് തന്നെ ഞാൻ കരുതി. എനിക്ക് ആയുധങ്ങൾ ഇല്ലായിരുന്നു, മീൻ പിടിക്കാനുള്ള കത്തി പോലുമില്ലായിരുന്നു, ഫോണും കിട്ടുന്നില്ലായിരുന്നു.'' എന്നും ജോൺ പറഞ്ഞു. 

ഭാഗ്യവശാൽ, കൃത്യസമയത്ത് തന്റെ കാറിലെത്താൻ കഴിഞ്ഞുവെന്നും ജോണ്‍ പറയുന്നു. അയാൾ പറഞ്ഞു, "ഞാൻ അതിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു നേരത്തെയും. എന്നാൽ, അതൊരു തമാശയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, യഥാർത്ഥത്തിൽ, എനിക്ക് ഇപ്പോൾ അതിനെ കണ്ട അനുഭവമുണ്ടായി, അത് ഭയപ്പെടുത്തുന്നതാണ്. അത് വ്യാജമായിരുന്നു എങ്കില്‍ ഈ ഫോട്ടോകളുമായി ഞാന്‍ മുന്നോട്ട് വരില്ലായിരുന്നു. ആരെങ്കിലും അവിടെ കാണാതാവുകയോ, ആ ജീവിയാല്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമോ എന്ന ഭയം കൊണ്ടാണ് ഇത് തുറന്ന് പറയാന്‍ തയ്യാറായത് എന്നും ഇയാള്‍ പറയുന്നു. 


 

click me!