തത്തയെ കാണാനില്ല, വിവരം തരുന്നവർക്ക് 50,000 രൂപ അപ്പോൾ തന്നെ നൽകും എന്ന് കുടുംബം

By Web TeamFirst Published Jul 21, 2022, 10:11 AM IST
Highlights

അബദ്ധവശാൽ അത് പറന്നുപോയി. ആളുകളോട് അവരുടെ ചുറ്റും ബാൽക്കണിയിലും ടെറസിലും മരക്കൊമ്പുകളിലും തത്ത ഉണ്ടോ എന്ന് നോക്കണം എന്ന് രവി അഭ്യർത്ഥിച്ചു എന്ന് ഐഎഎൻഎസ്സിന്റെ റിപ്പോർട്ട് പറയുന്നു. 

വളർത്തുപക്ഷികളും മൃ​ഗങ്ങളും നമുക്ക് വളരെ പ്രിയപ്പെട്ടവയായിരിക്കും. വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവയായി കഴിയുന്ന അവയെ കാണാതെ പോയാൽ നമുക്ക് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. കർണാടകയിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ തത്തയെ കണ്ടെത്തുന്നവർക്ക് പാരിതോഷികമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത് 50,000 രൂപയാണ്. ഒരാഴ്ച മുമ്പാണ് തത്തയെ കാണാതെ പോയിരിക്കുന്നത്.

ഇവർ വീട്ടിൽ‌ വേറെയും തത്തകളെ‌ വളർത്തുന്നുണ്ട്. ഒപ്പം മൃ​ഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനകൾക്കൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. രവി എന്നാണ് തത്തയുടെ ഉടമയുടെ പേര്. തുമാകുരു ജില്ലയിലെ ജയാന​ഗർ ഭാ​ഗത്താണ് ഇവരുടെ വീട്. ഇവിടെ രണ്ട് ആഫ്രിക്കൻ ​ഗ്രേ തത്തകളെ വളർത്തുന്നുണ്ട്. അതിൽ ഒന്നിന്റെ പേര് രുസ്തുമ എന്നാണ്. ജൂലൈ 16 മുതൽ രുസ്തുമയെ കാണാനില്ലായിരുന്നു. അതോടെ കുടുംബം പോസ്റ്ററുകൾ അടിച്ചു. ഒപ്പം പരിസരപ്രദേശത്തെല്ലാം തന്നെ അന്വേഷിക്കുകയും ചെയ്തു. എന്നാൽ, അതിനെ കണ്ടെത്താനായില്ല. 

അബദ്ധവശാൽ അത് പറന്നുപോയി. ആളുകളോട് അവരുടെ ചുറ്റും ബാൽക്കണിയിലും ടെറസിലും മരക്കൊമ്പുകളിലും തത്ത ഉണ്ടോ എന്ന് നോക്കണം എന്ന് രവി അഭ്യർത്ഥിച്ചു എന്ന് ഐഎഎൻഎസ്സിന്റെ റിപ്പോർട്ട് പറയുന്നു. 

കുടുംബത്തിലെ അം​ഗങ്ങൾ രുസ്തുമയുമായി വളരെ അടുപ്പമുള്ളവരാണ്. 'നമുക്ക് ഈ വേദന താങ്ങാൻ കഴിയുന്നില്ല. തത്തയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്കോ അല്ലെങ്കിൽ അതിനെ തിരികെ കൊണ്ട് തരുന്നവർക്കോ 50,000 രൂപ അപ്പോൾ തന്നെ നൽകും. ഞാൻ മൃ​ഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്കൊപ്പം പ്രവർത്തിക്കുന്നയാളാണ്. എനിക്കും എന്റെ കുടുംബത്തിനും ഈ തത്തയോട് പ്രത്യേകം അടുപ്പമുണ്ട്. നമുക്കതിനെ ഒരുപാട് മിസ് ചെയ്യുന്നു. വളരെ നല്ല സമയമായിരുന്നു നമുക്ക് ആ തത്തയോടൊപ്പം ഉണ്ടായിരുന്നത്' എന്നാണ് രവി പറഞ്ഞത് എന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 

(ചിത്രം പ്രതീകാത്മകം)

click me!