Video: നടുറോട്ടില്‍ ഒരു ഭീമന്‍ ഗര്‍ത്തം, നിര്‍ത്തിയിട്ട കാറിനെ ഭൂമി വിഴുങ്ങി!

Published : Jul 20, 2022, 08:22 PM IST
Video: നടുറോട്ടില്‍ ഒരു ഭീമന്‍ ഗര്‍ത്തം, നിര്‍ത്തിയിട്ട കാറിനെ ഭൂമി വിഴുങ്ങി!

Synopsis

 പതിയെ കാറിന്റെ ടയറിനു ചുറ്റും ഒരിളക്കം തുടങ്ങി. മണ്ണ് പതിയെ അനങ്ങാന്‍ തുടങ്ങി. അതിനുശേഷമാണ് പൊടുന്നനെ ഈ വാനിന് അടിയിലുള്ള മണ്ണ് പൂര്‍ണ്ണമായി നീങ്ങിപ്പോയത്. 

കനത്ത മഴയില്‍ നടുറോഡില്‍ ഉണ്ടായ ഗര്‍ത്തം ഒരു വാനിനെ അപ്പാടെ വിഴുങ്ങി. ഗര്‍ത്തത്തിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാനാണ്, പൊടുന്നനെ മണ്ണ് പിളര്‍ന്നുമാറി താഴെയുള്ള ഭീമന്‍ ഗര്‍ത്തത്തിലേക്ക് നിലം പതിച്ചത്. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഈ സംഭവം. 

അമേരിക്കയിലെ ബ്രോന്‍ക്‌സിലാണ് ഇന്നലെ ഭീമന്‍ഗര്‍ത്തം വാനിനെ വിഴുങ്ങിയത്. ഇവിടെ തിങ്കളാഴ്ച കനത്ത മഴ പെയ്തിരുന്നു. സമീപത്തെ േൈഹവകളില്‍ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണു. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. ഇതിനിടയിലാണ് നടുറോട്ടില്‍ ഒരു ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടത്. 

സിബിഎസ് 2 വാര്‍ത്താ സംഘം മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബ്രോന്‍ക്‌സിലും പരിസരത്തും ചുറ്റിത്തിരിയുന്നതിനിടയിലാണ് അവരുടെ ക്യാമറയ്ക്കു മുന്നില്‍ വെളുത്ത നിറമുള്ള ഒരു വാന്‍ ഭൂമിയിലേക്ക് താണുപോയത്. നിരവധി പേര്‍ സാക്ഷികളായി നില്‍ക്കെയാണ് ഒരു തൊഴിലാളിയുടെ വാന്‍ ഗര്‍ത്തത്തിലേക്ക് താണുപോയത്. ഇതിന്റെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ സിബിഎസ് ചാനലിലൂടെ പുറത്തുപോയി. പരിസരത്തുണ്ടായിരുന്ന പലരും ഈ അപകടം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. 

വെളുത്ത നിറമുള്ള വാന്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ഈ വീഡിയോകളില്‍ ദൃശ്യമാണ്. പതിയെ കാറിന്റെ ടയറിനു ചുറ്റും ഒരിളക്കം തുടങ്ങി. മണ്ണ് പതിയെ അനങ്ങാന്‍ തുടങ്ങി. അതിനുശേഷമാണ് പൊടുന്നനെ ഈ വാനിന് അടിയിലുള്ള മണ്ണ് പൂര്‍ണ്ണമായി നീങ്ങിപ്പോയത്. വാന്‍ തൊട്ടടുത്തുള്ള ഗര്‍ത്തത്തിലേക്ക് നിലം പതിക്കുന്നത് വീഡിയോകളില്‍ കാണാം. മൂന്നു നാല് കാറുകള്‍ ഉള്‍ക്കൊള്ളാവുന്നത്ര ഭീമന്‍ ഗര്‍ത്തമാണ് ഇവിടെ രൂപപ്പെട്ടത്. 

 

 

ഡോണി പാപഡോഡുലൂസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തില്‍ പെട്ട വാന്‍. വാന്‍ പോയാലും, തന്റെ ജീവന്‍ രക്ഷപ്പെട്ടല്ലോ എന്നായിരുന്നു സംഭവത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ഇദ്ദേഹം വൈകാരികമായി പ്രതികരിച്ചത്. 

റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത് എങ്ങനെയെന്ന കാര്യം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മഴക്കെടുതി കാരണമാണോ ഗര്‍ത്തം രൂപപ്പെട്ടത് എന്ന കാര്യം പരിസ്ഥിതി വകുപ്പ് ഇതുവരെ ഉറപ്പാക്കിയിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ