
മനുഷ്യന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഏറ്റവും നിരുപദ്രവകാരമായ മരുന്ന് ചിരിയാണെന്ന് പൊതുവെ പറയാറുണ്ട്. മനസറിഞ്ഞ് ചിരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള സംഘർഷത്തിന് അയവ് വരുന്നു. ഇത് മാനസികമായ ഉല്ലാസം നല്‍കും. നിരുപദ്രവകരമായ ചിരി അഞ്ച് വര്‍ഷമായി കോമയില്‍ കിടക്കുകയായിരുന്ന ഒരു യുവതിയെ കോമയില്‍ നിന്നും ഉണർത്തി. സംഭവം നടന്നത് അങ്ങ് യുഎസിലെ മിഷിഗണിലാണ്. നൈൽസ് സ്വദേശിയായ ജെന്നിഫർ ഫ്ലെല്ലൻ 2017 സെപ്റ്റംബറിൽ ഒരു കാർ അപകടത്തിൽ പെട്ടതിന് പിന്നാലെ കോമയിലായി. 2022 ആഗസ്റ്റ് വരെ അവര്‍ കോമയിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2022 ഓഗസ്റ്റ് 25 ന് ജെന്നിഫർ ഫ്ലെല്ലന്‍റെ അമ്മ ഒരു തമാശ പറയുന്നത് വരെ.
അമ്മയുടെ നിരുപദ്രവകരമായ ഒരു തമാശയ്ക്ക് മറുപടിയായി അഞ്ച് വര്‍ഷത്തിന് ശേഷം ജെന്നിഫര്‍ ചിരിച്ചു. മകളുടെ തിരിച്ച് വരവ് അവര്‍ പീപ്പിള്‍സിന് നല്‍കിയ അഭിമുഖത്തിലാണ് പങ്കുവച്ചത്. താനൊരു തമാശ പറഞ്ഞപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അവളില്‍ നിന്ന് ഞാനൊരു ശബ്ദം കേട്ടു. അപ്പോള്‍ തന്‍റെ നട്ടെല്ലില്‍ നിന്നും ഒരു വിറയലുണ്ടായെന്ന് ആ അമ്മ പറയുന്നു. "സ്വപ്നങ്ങള്‍ യാഥാർത്ഥ്യമായി' എന്ന് തോന്നി. 'പഴയ പോലെ സംസാരിക്കാന്‍ ജെന്നിഫറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ അഞ്ച് വര്‍ഷത്തെ നിശബ്ദതയ്ക്ക് ശേഷം അവള്‍ പുറപ്പെടുവിച്ച ശബ്ദം വളരെ വിലപ്പെട്ടതാണ്.' ആ അമ്മ കൂട്ടിച്ചേര്‍ത്തു. ഓരോ ദിവസവും അവള്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ആ ചിരിക്ക് ശേഷം അവള്‍ കൂടുതല്‍ ഊർജ്ജസ്വലയായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മകന്‍റെ ഫുട്ബോൾ കളികാണാന്‍ തങ്ങള്‍ക്കൊപ്പം മകളെ എത്തിയെന്നും അവര്‍ പറയുന്നു. "അവളുടെ ഫിസിഷ്യൻ ഡോക്ടർ റാൽഫ് വാങ് പറഞ്ഞത്, ഇത്തരമൊരു തിരിച്ച് വരവ് അപൂര്‍വ്വമാണെന്നാണ്. അവൾ നേടിയ ഗണ്യമായ പുരോഗതി ശ്രദ്ധേയമാണ്.' ഇന്ന് തങ്ങള്‍ പോകുന്ന പരിപാടികള്‍ക്ക് അവളെയും ഒപ്പം കൂട്ടുന്നു. അത് കൂടുതല്‍ മാറ്റം അവളിലുണ്ടാക്കുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. അവളുടെ വീണ്ടെടുക്കൽ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു ഗോഫണ്ട് മീ കാമ്പെയ്ൻ ആരംഭിച്ചു. ജെന്നിഫറിന്‍റെ അനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടപ്പോള്‍ അമ്മ പറഞ്ഞ ആ നിരുപദ്രവകരമായ തമാശ എന്താണെന്നറിയാന്‍ ഏവരും ആകാംഷരായി.
ജെന്നിഫറിന്‍റെ 60 കാരിയായ അമ്മ മീൻസ്, മകളുടെ പൂര്‍ണ്ണമായ വീണ്ടെടുക്കലിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ്. മേരി ഫ്രീ ബെഡ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റലിലും വീടും മാത്രമാണ് ഇന്നും അവരുടെ ലോകം. മകളുടെ ചികിത്സാ ചെലവുകള്‍ക്കാണ് ഗോഫണ്ട് മി ആരംഭിച്ചതെന്നും അവര്‍ കൂുട്ടിച്ചേര്‍ക്കുന്നു. ജെന്നിഫറിന്‍റെ തിരിച്ച് വരവ് കോമയിലായ നിരവധി രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വലിയ ആശ്വാസമാകുമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു.