
അമേരിക്കയിലെ കാലിഫോർണിയയിലെ ജലസേചന വകുപ്പിന്‍റെ കനാലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ ഇന്ത്യൻ വംശജയും 72 -കാരിയുമായ അജിത് കൗറിന്‍റെതാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഇവരെ കണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഓഗസ്റ്റ് 23 -നാണ് അജിത് കൗറിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മൃതദേഹം ഒക്ടോബർ 24 -നാണ് സെറസ് നഗരത്തിലെ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്ടിന്‍റെ നിയന്ത്രണത്തിലുള്ള കനാലിൽ നിന്നാണ് കണ്ടെത്തിയത്. ഒക്ടോബർ 27 -നാണ് സ്റ്റാനിസ്ലാവസ് കൗണ്ടി കൊറോണർ ഓഫീസ്, മൃതദേഹം അജിത് കൗറിന്‍റെതാണെന്ന് സ്ഥിരീകരിച്ചത്.
സെറസിലെ വിറ്റ്മോർ അവന്യൂവിലുള്ള കാസ ഗ്രാൻഡെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ നിന്നാണ് അജിത് കൗറിനെ കാണാതായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അജിത് കൗർ അവസാനമായി വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പീച്ച് നിറത്തിലുള്ള സൽവാർ സ്യൂട്ടും ദുപ്പട്ടയുമായിരുന്നു ധരിച്ചിരുന്നത്. ഇവർ പിന്നീട് തിരിച്ചെത്തായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയും സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിക്കുകയും ചെയ്തു.
Ajit Kaur, a resident of Ceres in Stanislaus County, was identified by the county coroner’s office on Tuesday, October 27, three days after employees of the Turlock Irrigation District discovered her body in the Lower Lateral 3 Canal. Kaur had been missing since August 23, when she reportedly left her apartment at the Casa Grande Apartments on Whitmore Avenue for a late-night walk and never returned.
https://t.co/yTxoQp550S
— NRI Pulse (@NRIPulse) October 28, 2026
അന്വേഷണത്തിനൊടുവിൽ അപ്പാർട്ട്മെന്‍റിന് കിഴക്കുവശത്തുള്ള കനാലിലേക്ക് ഇവർ കടന്നിരിിക്കാമെന്ന നിഗമനത്തിൽ പോലീസെത്തി. തുടർന്ന് സെറസിലെ വിവിധ പ്രദേശങ്ങളിലും കനാൽ മേഖലകളിലും വ്യാപകമായ തിരച്ചിൽ നടത്തി. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. കാണാതായവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച മെർസഡ് കൗണ്ടി ഷെരീഫിന്‍റെ കെ9 സംഘത്തിന്‍റെ സഹായവും പോലീസ് തേടി.
സ്റ്റാനിസ്ലാവസ് കൗണ്ടി ഷെരീഫിന്‍റെ ഡൈവ് യൂണിറ്റ് റിമോട്ട് സോണാർ ഡ്രോണുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലും പരിശോധന നടത്തി. കനാലിലെ ജലപ്രവാഹവും സാധ്യതയുള്ള വഴികളും മനസ്സിലാക്കാൻ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്ടിന്‍റെ സഹായവും പോലീസ് തേടി. ഇതിനിടെ ഒക്ടോബർ 24 -ന് പതിവ് പട്രോളിങ്ങിനിടെ ഇറിഗേഷൻ വിഭാഗം ജീവനക്കാരനാണ് ലോവർ ലാറ്ററൽ 3 കനാലിൽ ഒരു മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.