7,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മൃഗബലി നടന്നിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയെന്ന് ഗവേഷകര്‍

Published : May 10, 2023, 06:19 PM IST
7,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മൃഗബലി നടന്നിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയെന്ന് ഗവേഷകര്‍

Synopsis

പശു, ആട്, കലമാന്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും മുസ്റ്റാറ്റിലേക്ക് കൊണ്ടുവന്ന് അവിടെ വച്ച് ബലി നടത്തുകയായിരുന്നു. മുസ്റ്റാറ്റിലെ ശിലാരൂപം അജ്ഞാതമായ ഏതോ ദൈവത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവ പ്രീതിക്കായുള്ള മൃഗബലിയാകാം ഇവിടെ നടന്നിരുന്നതെന്നും ഗവേഷകര്‍ പറയുന്നു.

പൗരാണിക ജീവിതത്തെയും ജനതയെ കുറിച്ചുള്ള നിരവധി പഠനങ്ങളും ഉത്ഖനനങ്ങളും ഇന്ന് പശ്ചിമേഷ്യയില്‍ സജീവമാണ്. സൗദി അറേബ്യയിലും ഒമാനിലും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിരവധി ഉത്ഖനനങ്ങള്‍ നടക്കുന്നുണ്ട്. അടുത്ത കാലത്തായി സൗദി അറേബ്യയില്‍ നടന്ന ഉത്ഖനനത്തിനിടെ കണ്ടെത്തിയ പ്രത്യേക സ്ഥലം, പൗരാണിക കാലത്ത് ആളുകള്‍ മൃഗബലിക്കായി ഉപയോഗിച്ചിരുന്ന ക്ഷേത്രമാണെന്ന് തെളിഞ്ഞതായി പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു. ഇത് സംബന്ധിച്ച പഠനം പിയർ-റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ചു. 

ഉത്ഖനനത്തിനിടെ സൗദി അറേബ്യയുടെ വരണ്ട ഭൂപ്രകൃതിയിൽ 1,600-ലധികം നിഗൂഢമായ ശിലാഘടനകൾ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയെന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. ഇത്തരം ശിലാഘടനകള്‍ക്ക് 7,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ചതുരാകൃതിയിലുള്ള ഘടനകൾ മതപരമായ ചടങ്ങിനായി നിര്‍മ്മിക്കപ്പെട്ടവയാണെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു. ആചാരപരമായ ത്യാഗങ്ങളുടെ സ്ഥലമായി ഇത് കണക്കാക്കപ്പെട്ടിരുന്നു. വന്യമൃഗങ്ങളും വളര്‍ത്തുമൃഗങ്ങളും ഇവിടെ ഒരുപോലെ ബലിയര്‍പ്പിക്കപ്പെട്ടു. ദീര്‍ഘചതുരങ്ങളെ സൂചിപ്പിക്കുന്ന അറബി പദമായ  'മുസ്റ്റാറ്റിൽസ്' എന്നാണ് ഇവ അറിയപ്പെടുന്നതെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ പറഞ്ഞു. 

'കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ട് കൊണ്ടിരിക്കുന്നു, ഭരണകൂടമാണ് പ്രവര്‍ത്തിക്കേണ്ടത്': ഡോ.രാഹുല്‍ മാത്യു

ഒരു പുരാതന അറേബ്യൻ മരുപ്പച്ചയ്ക്ക് സമീപത്തുള്ള ഏകദേശം 460 അടി നീളമുള്ള ഒരു മുസ്റ്റാറ്റിൽ ഖനനം ചെയ്തതിന് ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഈ മുസ്റ്റാറ്റിനുള്ളില്‍ നിന്ന് തലയോട്ടികളുടെയും കൊമ്പുകളുടെയും ഒരു വലിയ ശേഖരമാണ് കണ്ടെത്തിയത്. “പശു, ആട്, കലമാന്‍ തുടങ്ങിയ മൃഗങ്ങളെ മുസ്റ്റാറ്റിലേക്ക് കൊണ്ടുവന്ന് അവിടെ വച്ച് ബലി നടത്തുകയായിരുന്നു. മുസ്റ്റാറ്റിലെ ശിലാരൂപം അജ്ഞാതമായ ഏതോ ദൈവത്തെ പ്രതിനിധീകരിക്കുന്നു." പ്രധാന ഗവേഷകയായ ഡോ. മെലിസ കെന്നഡി കൂട്ടിച്ചേര്‍ത്തു. മൃഗാവശിഷ്ടങ്ങള്‍ കൂട്ടമായി കിടന്ന ഇടത്തെ ശിലാദേവതയുടെ "ഭവന"മായി ഉപയോഗിച്ചിരിക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.  "മനുഷ്യരാശിക്കും ദൈവീകതയ്ക്കും ഇടയിലുള്ള ഒരു മധ്യസ്ഥ സ്ഥലമായി ഇവിടം പ്രവർത്തിച്ചിരിക്കാം. ഒരു അജ്ഞാത നിയോലിത്തിക്ക് ദേവതയുടെ / ദേവതകളുടെ അല്ലെങ്കിൽ മതപരമായ ആശയത്തിന്‍റെ ഒരു പ്രതിരൂപമായും ഇവിടം ഉപയോഗിക്കപ്പെട്ടിരിക്കാമെന്നും ഇത്തരം സ്ഥലങ്ങളില്‍ മൃഗങ്ങള്‍ നേർച്ച വഴിപാടുകളായി കണക്കാക്കപ്പെടാമെന്നും ഗവേഷകർ പറയുന്നു, 

കന്നുകാലികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭ്യമായതില്‍ നിന്നും അക്കാലത്ത് ഈ പ്രദേശം വെള്ളവും സസ്യങ്ങളാലും സമൃദ്ധമായ ഒരു സ്ഥലമായിരുന്നെന്ന് അനുമാനിക്കാം.  നവീന ശിലായുഗ നിവാസികൾ പ്രദേശത്ത് വരള്‍ച്ച പ്രകടമായി തുടങ്ങിയപ്പോള്‍ അജ്ഞാതനായ ദൈവത്തോട് മഴ പെയ്യിക്കാനാവശ്യപ്പെട്ടാകാം ഈ മൃഗബലികള്‍ നടത്തിയതെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. മാത്രമല്ല, ഇത്തരം വിശാലമായ ഘടനകള്‍ ഒരു പൊതു സമൂഹത്തിന്‍റെ കൂടിചേരലിനുള്ള സാധ്യത കൂടി മുന്നോട്ട് വയ്ക്കുന്നു. ഇത്തരത്തില്‍ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം ഇടങ്ങള്‍ നിര്‍ണ്ണായകമായി ഇരുന്നിരിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

മുന്‍ കാമുകിക്ക് ചെലവ് കണക്ക് നല്‍കി കാമുകന്‍; ചെലവഴിച്ച പണത്തിന്‍റെ പകുതി വേണമെന്ന് ആവശ്യം
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?