2026 -ൽ ലോക മഹായുദ്ധം, സ്വ‍ർണ വില, പുതിയ നേതാവ്, അന്യഗ്രഹ ജീവി; ബാബ വംഗയുടെ പ്രവചനങ്ങൾ

Published : Dec 31, 2025, 09:58 AM IST
Baba Vangas

Synopsis

2026 -ൽ മൂന്നാം ലോക മഹായുദ്ധം, ആഗോള സാമ്പത്തിക തകർച്ച, വലിയ പ്രകൃതി ദുരന്തങ്ങൾ എന്നിവയുണ്ടാകുമെന്ന് ബാബ വംഗ പ്രവചിക്കുന്നു. പുടിന്റെ അധികാര നഷ്ടം, എഐയുടെ ആധിപത്യം, നവംബറിൽ അന്യഗ്രഹ ജീവികളുമായുള്ള ആദ്യ കൂടിക്കാഴ്ച എന്നിവയും പ്രവചനങ്ങളിൽ ഉൾപ്പെടുന്നു.

 

2026 അത്ര സമാധാനപൂർവ്വമായൊരു വർഷമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ബാബ വംഗയുടെ പ്രവചനങ്ങൾ. മുത്തശ്ശി വാംഗ എന്ന പേരിൽ ലോക പ്രശസ്തയാണ് ബാബ വംഗ. ബൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്ത് ജീവിച്ചിരുന്ന ഇവർ, ജീവിത കാലത്ത് റഷ്യൻ കമ്മ്യൂണിസ്റ്റുകാരാൽ വേട്ടയാടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് റഷ്യയിൽ നിന്ന് തന്നെ ഏറെ അംഗീകാരവും ബാബ വംഗയെ തേടിയെത്തി. 1996 -ൽ മരണശേഷമാണ് ബാബ വംഗ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. കുട്ടിക്കാലം മുതലെ അന്ധയായിരുന്ന ഇവരുടെ 2026 നെ കുറിച്ചുള്ള പ്രവചനങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മൂന്നാം ലോക മഹായുദ്ധം, എഐയുടെ അപ്രമാധിത്വം, സ്വർണ്ണവിലയിലെ വർദ്ധനവ്, സാമ്പത്തിക തകർച്ച. പ്രക‍ൃതി പ്രക്ഷോഭങ്ങൾ. പുടിന്‍റെ അധികാര നഷ്ടവും പുതിയൊരു നേതാവിന്‍റെ ഉദയവും തുങ്ങി നിരവധി മേഖലകളിലെ അസ്ഥിരത, അനിശ്ചിതത്വം, പരിവർത്തനം എന്നിവ 2026 - ൽ സംഭവിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനം.

യുദ്ധ മുന്നറിയിപ്പ്

2026 വലിയതോതിലുള്ള രാഷ്ട്രീയ തകർച്ച ഭുമിയിൽ ദൃശ്യമാകുമെന്ന ബാബ വംഗ പ്രവചിക്കുന്നു. മൂന്നാം ലോക മഹായുദ്ധത്തിന്‍റെ ആരംഭത്തെ കുറിച്ചും ആഗോള ശക്തികൾ ഉൾപ്പെടുന്ന ഒരു വലിയ തോതിലുള്ള സൈനിക നീക്കങ്ങളെ കുറിച്ചും അവ‍ർ മുന്നറിയിപ്പ് നൽകുന്നു. അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന യുദ്ധം അന്താരാഷ്ട്ര സംഘർഷങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

ചൈന തായ്‌വാന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ദക്ഷിണ ചൈനാ കടലിലെ ആധിപത്യം നേടുമെന്നും ബാബ വംഗ പ്രവചിക്കുന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുമെന്നും അവർ പ്രവചിക്കുന്നു. ഇത് ലോകത്ത് വിശാലമായ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും. വിപണി തകർച്ച, കുതിച്ച് കയറുന്ന പണപ്പെരുപ്പം, പണ മൂല്യത്തിലെ അസ്ഥിരത എന്നിവ ശക്തമാകാൻ കാരണമാകും.

പുടിനും അന്യഗ്രഹ ജീവികളും

2026 ൽ ഒരു പുതിയ റഷ്യൻ നേതാവിന്‍റെ ഉദയം ബാബ വാംഗ പ്രവചിക്കുന്നു. ആഗോള രാഷ്ട്രീയത്തെ പുനർനിർമ്മിക്കുന്ന ശക്തനായ ഒരു 'മാസ്റ്റർ' റഷ്യയിൽ നിന്നും ഉദയം കൊള്ളുമെന്നാണ് ബാബ വംഗയുടെ പ്രവചനം. 2026 -ൽ എഐ മനുഷ്യരാശിയെ മാറ്റാനാവാത്ത വിധത്തിൽ പുനർനിർമ്മിക്കാൻ തുടങ്ങുമെന്നും വ്യവസായം, ദൈനംദിന ജീവിതം, സ്വയം ചിന്തിക്കുന്ന യന്ത്രങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം അപകടത്തിലാണെന്നും ബാബ വംഗ പ്രവചിക്കുന്നു.

മനുഷ്യൻ ആദ്യമായി 2026 നവംബറിൽ അന്യഗ്രഹജീവികളെ ആദ്യമായി കണ്ടുമുട്ടും. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഒരു വലിയ ബഹിരാകാശ പേടകത്തിലെ അപരിചിതമായ ഒരു നാഗരികത മനുഷ്യരെ സമീപിക്കുമെന്നും ബാബ വംഗ പ്രവചിച്ചതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തിക തകർച്ച, ഉയരുന്ന സ്വർണ വില

ആഗോള സമ്പദ് വ്യവസ്ഥ തകരും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. പരമ്പരാഗത ബാങ്കിംഗ് സംവിധാനം തകരും. ബാങ്കിംഗ് മേഖലയിലെ അസ്ഥിരത, കറൻസിയുടെ മൂല്യത്തകർച്ച, വിപണിയിലെ ലിക്വിഡിറ്റി കുറയൽ എന്നിവ നേരിടും. ഇത് സാമ്പത്തിക അനിശ്ചിതത്വം വളർ‍ത്തും. ഇതോടെ ജനങ്ങൾ സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയും. ഇത് സ്വർണ്ണ വില ഗണ്യമായി ഉയരാൻ ഇടയാക്കും. സ്വ‍ർണത്തിന്‍റെ വില പതിന്മടങ്ങ് ഉയരുമെന്നും ബാബ വംഗ പ്രവചിക്കുന്നു.

പാരിസ്ഥിതിക പ്രശ്നം

യുകെയിൽ 2022 -ൽ പ്രളയം പ്രവചിച്ച ബാബ വംഗ 2026 -ൽ കടുത്ത പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ചുഴലിക്കാറ്റുകൾ, വേലിയേറ്റ തിരമാലകൾ, ഭൂകമ്പങ്ങൾ എന്നിവയുടെ എണ്ണം കൂടും. എന്നാൽ പ്രകൃതിക്ഷോഭങ്ങൾ എവിടെ എപ്പോൾ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിട്ടില്ലെന്ന് ദി എക്സ്പ്രസ് യുഎസിന്‍റെ റിപ്പോർട്ട് പറയുന്നു. 2026-ൽ ഭൂകമ്പങ്ങളും, അഗ്നിപർവ്വത സ്ഫോടനങ്ങളും ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും. ഇത് ഭൂമിയിലെ കര വിസ്തൃതിയുടെ ഒരു പ്രധാന ഭാഗത്തെ (7-8 ശതമാനം) ബാധിക്കും. അതേസമയം മറ്റ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കം, വരൾച്ച, തീവ്ര കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം ആവാസവ്യവസ്ഥയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും മാറ്റം സംഭവിക്കാമെന്നും വംഗ പ്രവചിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'അച്ഛൻ തിരിച്ചു വരില്ല': എട്ട് മണിക്കൂർ ആശുപത്രിയിൽ കാത്തിരുന്ന് മരിച്ച മലയാളി വംശജന്‍റെ ഭാര്യ, മക്കളോട്
വർഷം 38 കോടി വരുമാനം, യൂട്യൂബിൽ തരംഗമായി ഇന്ത്യയുടെ 'ബന്ദർ അപ്നാ ദോസ്ത്', എഐ വീഡിയോയുടെ കാലമോ?