ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തത് മുതലാളി, ദിവസവേതനക്കാരന് 17.4 കോടി നികുതി അടയ്ക്കാൻ നോട്ടീസ് !

Published : Feb 21, 2026, 11:10 AM IST
daily wager given notice to pay 17 4 crores tax

Synopsis

യുപിയിലെ ഒരു ദിവസവേതനക്കാരന് 17 കോടി രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചു. മുൻ തൊഴിലുടമ തന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് കോടികളുടെ ഇടപാടുകൾ നടത്തിയെന്നും, താൻ നിരപരാധിത്വം തെളിയിക്കാൻ കോടതി കയറി ഇറങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. 

 

ത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ദിവസവേതനക്കാരനായ ഒരു തൊഴിലാളിക്ക് 17,40,12,207 രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചു. ജീവിതത്തിലാദ്യമായി അത്രയും വലിയൊരു സംഖ്യ എഴുതിക്കാണുന്ന അദ്ദേഹം അമ്പരന്നു. തന്‍റെ ചെറിയൊരു വരുമാനത്തിൽ നിന്നും കുടുംബത്തെ ഓരോ ദിവസവും മുന്നോട്ട് കൊണ്ട് പോകാൻ പാടുപെടുന്നതിനിടെ ഇത്രയും വലിയൊരു സംഖ്യ നികുതി അടയ്ക്കുന്നതെങ്ങനെ എന്നറിയാതെ ഇന്ന് എല്ലാ ദിവസവും പണിക്ക് പോലും പോകാതെ കോടതി കയറി ഇറങ്ങുകയാണെന്ന് അദ്ദേഹം പറയുന്നു.

ശമ്പളം ബാങ്ക് വഴി

സാന്ത്നഗറിലെ കനൈപൂർ പ്രദേശത്തെ താമസക്കാരനായ ശിവധാനി എന്ന ദിവസവേതനക്കാരനായ തൊഴിലാളിക്കാണ് ഇത്തരമൊരു അസാധാണ നോട്ടീസ് ലഭിച്ച്. അദ്ദേഹം മുമ്പ് സോൻഭദ്ര ജില്ലയിലെ ഘോരാവലിലുള്ള ഒരു ബാറ്ററി കടയിൽ ജോലി ചെയ്തിരുന്നു. ഏതാണ്ട് 8 വ‍ർഷത്തോളം ബാറ്ററികൾ ലോഡ് ചെയ്യുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് താൻ അവിടെ ചെയ്തിരുന്നതെന്നും ശിവധാനി പറയുന്നു. അവിടെ ജോലി ചെയ്യുന്നതിനിടെ തൊഴിലുടമയുടെ ആവശ്യപ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്കിലും ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിലും രണ്ട് ബാങ്ക് അക്കൗണ്ടുകൾ തന്‍റെ പേരിൽ എടുത്തിരുന്നു. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാമെന്ന് പറഞ്ഞാണ് അക്കൗണ്ടുകൾ എടുപ്പിച്ചിരുന്നത്. പക്ഷേ, ഒരിക്കൽ പോലും ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ഇട്ടിരുന്നില്ല. എല്ലായിപ്പോഴും ശമ്പളം കൈയിൽ തന്നെ തന്നു.

അമ്മ ഉപേക്ഷിച്ചു, പിന്നാലെ മറ്റുള്ളവരും; ഒടുവിൽ ഏഴ് മാസം പ്രായമുള്ള മക്കാക്കുവിന് കൂട്ട് കളിപ്പാട്ടം; ഏറ്റെടുത്ത് നെറ്റിസെന്‍സും

നികുതി നോട്ടീസുകൾ

എട്ട് വർഷത്തിന് ശേഷം, ബിസിനസ് നഷ്ടത്തിലാണെന്ന് പറഞ്ഞ് തൊഴിലുടമ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്നും ശിവധാനി പറയുന്നു. പിന്നീട് ജോലി തേടി മുംബൈയിലേക്ക് താമസം മാറ്റി. കഴിഞ്ഞ ആറ് മാസമായി മിർസാപൂരിലെ തന്‍റെ വീട്ടിലേക്ക് ആദായ നികുതി നോട്ടീസുകൾ എത്താൻ തുടങ്ങിയിട്ട്. ആദ്യം എന്താണെന്ന് വ്യക്തമായില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് നികുതി അടയ്ക്കാനാണെന്ന് അറിഞ്ഞത്. ഇതോടെ നോട്ടീസുകളുമായി പഴയ തൊഴിലുടമയെ കണ്ടു. അദ്ദേഹം നോട്ടീസുകളെല്ലാം വാങ്ങി വച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു. ഓരോ തവണ പോകുമ്പോഴും അദ്ദേഹം അത് ആവർത്തിച്ചിരുന്നെങ്കിലും നോട്ടീസുകൾ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. ഇതിനിടെയാണ് ആദായനികുതി സംഘം വീട്ടിലെത്തിയത്.

'പ്ലാസ്റ്റിക് ഈറ്റിംഗ്' ചൈനയിൽ വൈറലായി പുതിയ ഭാരം കുറയ്ക്കൽ ഭക്ഷണ രീതി; അങ്ങേയറ്റം അപകടകരമെന്ന് വിദഗ്ദർ, വീഡിയോ

8,000 രൂപ വരുമാനം

ആദായ നികുതി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് തന്‍റെ ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നെന്നും ഇത്രയും പണത്തിന് 17,40,12,207 രൂപയുടെ നികുതി അടയ്ക്കാനാണ് നോട്ടീസ് അയച്ചതെന്നും വ്യക്തമായത്. ഇതേ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ മറ്റാരോടും ഇതേ കുറിച്ച് പറയരുതെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ശിവധാനി പറയുന്നു. സ്വന്തമായി ഭൂമിയില്ലാത്ത താൻ പുറമ്പോക്കിൽ പണിതീരാത്ത ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുടുംബം പുലർത്താൻ പ്രതിമാസം 8,000 രൂപ മാത്രമാണ് തനിക്ക് വരുമാനമുള്ളത്. ഇതോടെയാണ് പരാതിയുമായി പോലീസ് സൂപ്രണ്ടിനെ സമീപിച്ചതെന്നും അദ്ദേഹം പറയുന്നു. തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഇപ്പോൾ എല്ലാ ദിവസവും കോടതി കയറി ഇറങ്ങേണ്ട അവസ്ഥയിലാണെന്നും ഇത് മൂലം ജോലിക്ക് പോകാൻ കഴിയുന്നില്ലെന്നും ശിവധാനി കൂട്ടിച്ചേർക്കുന്നു. തൊഴിലാളിയുടെ അറിവില്ലായ്മ ചൂഷണം ചെയ്ത തൊഴിൽ ഉടമയ്ക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

വനിതാ മാധ്യമപ്രവർത്തകരെ വളഞ്ഞും തള്ളിയും സ്കൂൾ വിദ്യാർത്ഥികൾ, അശ്ലീലപരാമർശവും
മക്കളെ വഴക്ക് പറഞ്ഞും ഉപദേശിച്ചും നന്നാക്കാനില്ല, പകരം ഈ വഴി, ട്രെൻഡായി ചൈനയിൽ റിവേഴ്സ് പാരന്റിം​ഗ്