നായകളെയും കൊണ്ട് ഇനിയൊരു വിമാന യാത്രയാവാം; ലോകത്തിൽ ആദ്യമായി നായകൾക്ക് എയർലൈൻ തുടങ്ങി ബാർക്ക് എയർ

Published : May 25, 2024, 05:18 PM IST
നായകളെയും കൊണ്ട് ഇനിയൊരു വിമാന യാത്രയാവാം; ലോകത്തിൽ ആദ്യമായി നായകൾക്ക് എയർലൈൻ തുടങ്ങി ബാർക്ക് എയർ

Synopsis

നായ്ക്കൾക്ക് മുൻഗണന നൽകുന്ന ലോകത്തിലെ വിമാനയാത്ര സൗകര്യമാണ് ബാര്‍ക് എയര്‍. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വിമാനത്തിൽ ഏത് ഇനത്തിലും എത്ര വലുപ്പത്തിലും ഉള്ള നായ്ക്കൾക്കും കയറാം എന്നതാണ്.    


നായ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഇനി നിങ്ങളുടെ പ്രിയപ്പെട്ട നായകളുമായി ഒരുമിച്ച് വിമാന യാത്ര ചെയ്യാം. നായ്ക്കൾക്കും അവയുടെ ഉടമകൾക്കും ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരം വാഗ്ദാനം ചെയ്തു കൊണ്ട് പുതിയ എയർലൈനായ ബാര്‍ക് എയര്‍ (BARK Air) പ്രവർത്തനം ആരംഭിച്ചു. നായ്ക്കളുടെ കളിപ്പാട്ട കമ്പനിയായ ബാര്‍ക്ക് ആരംഭിച്ച ബാര്‍ക്ക് എയര്‍, എല്ലാ വലുപ്പത്തിലുമുള്ള നായ്ക്കൾക്കും അവയുടെ ഉടമകൾക്കും വേണ്ടിയുള്ള ആഡംബര എയർലൈനാണ്.  

ന്യൂയോർക്കിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട എയർലൈനിന്‍റെ ആദ്യ യാത്രയുടെ വിശദാംശങ്ങൾ ബാര്‍ക്ക് എയര്‍ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എയർലൈൻസിന്‍റെ വാർത്ത കുറിപ്പ് പ്രകാരം ഈ വിമാനത്തിൽ മനുഷ്യരെക്കാൾ പരിഗണന നായ്ക്കൾക്കായിരിക്കും ലഭിക്കുക. അതുകൊണ്ട് തന്നെ നായ്ക്കളെ ഈ വിമാനത്തിൽ ഒരു ചരക്കായോ (goods) ഭാരമായോ ആരും കരുതില്ല. നായ്ക്കൾക്കും അവയുടെ ഉടമകൾക്കും സുഖമായി യാത്ര ചെയ്യുന്നതിനുള്ള എല്ലാ സൗകര്യവും എയർലൈൻ ഒരുക്കിയിട്ടുണ്ട്. 10 വർഷം എടുത്താണ് ഇത്തരത്തിലൊരു സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്നാണ് എയർലൈൻ അധികൃതർ പറയുന്നത്.

'ഒന്നടങ്ങിയിരിക്കെടാ'; ഡ്യൂട്ടിക്കിടയിൽ ട്രാഫിക് പൊലീസിനോട് ചങ്ങാത്തം കൂടാൻ എത്തിയ നായയുടെ വീഡിയോ വൈറൽ

ഡോഗ്‌കോയിന് പ്രചോദനമായ ലോകപ്രശസ്ത ജാപ്പനീസ് നായ 'കബോസു' വിടവാങ്ങി

വളരെ വലിയ സ്വീകാര്യതയാണ് ബാർക് എയർലൈന്‍റെ ഈ സാമൂഹിക മാധ്യമ പോസ്റ്റിന് ലഭിച്ചത്. മഹത്തരം എന്നും പ്രശംസനീയം എന്നും ബാർക്ക് കമ്പനിയെ അഭിനന്ദിച്ച് കൊണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് നായ്ക്കൾക്ക് മുൻഗണന നൽകുന്ന ലോകത്തിലെ വിമാനയാത്ര സൗകര്യമാണ് ബാര്‍ക് എയര്‍. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വിമാനത്തിൽ ഏത് ഇനത്തിലും എത്ര വലുപ്പത്തിലും ഉള്ള നായ്ക്കൾക്കും കയറാം എന്നതാണ്.  എന്നാല്‍ 18 വയസ്സിൽ താഴെയുള്ള നായ ഉടമകൾക്ക് ഈ വിമാനത്തിനുള്ളിൽ കയറാൻ അനുവാദമില്ല. വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി ഒരു നായയ്ക്കും അതിന്‍റെ ഒരു ഉടമയ്ക്കുമായി ഒരു ടിക്കറ്റ് മതിയാകും. കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതലുള്ള ഓരോ വ്യക്തികൾക്കും പ്രത്യേകം ടിക്കറ്റുകൾ എടുക്കണം.

നിലവിൽ ന്യൂയോർക്കിനും ലോസ് ഏഞ്ചൽസിനും ന്യൂയോർക്കിനും ലണ്ടനും ഇടയിൽ വൺ-വേ, റൗണ്ട് ട്രിപ്പുകളാണ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്.  കൂടുതൽ റൂട്ടുകൾ ഉടൻ ചേർക്കുമെന്നും കമ്പനി അറിയിച്ചു. ഒരു വിമാനത്തിൽ 15 നായ്ക്കൾക്കും അവയുടെ ഉടമകൾക്കും യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാണ് ഉള്ളത്. എന്നാൽ, ഇപ്പോൾ 10 ടിക്കറ്റിൽ കൂടുതൽ വിൽക്കുന്നില്ല. നിലവിൽ, ഒരു ആഭ്യന്തര ടിക്കറ്റിന് ഏകദേശം 6,000 ഡോളറും (4,98,360 രൂപ)  അന്താരാഷ്ട്ര ടിക്കറ്റുകൾക്ക് ഏകദേശം 8,000 ഡോളറുമാണ് (6,64,480 രൂപ) ഈടാക്കുന്നത്. ആവശ്യക്കാര്‍ വർദ്ധിക്കുന്നതോടെ ചെലവ് കുറയുമെന്നും ബാർക്ക് എയർ പറയുന്നു.

സിംഹ ചുംബനം; ഈ കാഴ്ചകാണാന്‍ അതിരാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുമോ? വൈറലായി ഒരു വീഡിയോ

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ