2013  ലെ കബോസുവിന്‍റെ ആ വൈറല്‍ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡോഗ് കോയിൻ ഉടലെടുത്തു. തമാശയ്ക്കായി തയ്യാറാക്കിയ ഒരു കറൻസി ആയിരുന്നു അതെങ്കിലും പിന്നീട് കഥ മാറി, 


ഡോഗ്‌കോയിന്‍റെയും (DOGE) മറ്റ് നിരവധി മെമ്മെ ടോക്കണുകളുടെയും പിന്നിലുള്ള ജനപ്രിയ നായ 'കബോസു' (Kabosu) അന്തരിച്ചു. നായയുടെ ഉടമ അറ്റ്‌സുകോ സാറ്റോ ആണ് മെയ് 24 ന് നായ കബോസു മരണമടഞ്ഞ വിവരം തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവെച്ചത്. കരൾ രോഗവും ലുക്കീമിയയും ബാധിച്ചതിനെ തുടർന്നാണ് നായയുടെ മരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെയ് 26 ന് ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ നരിറ്റ സിറ്റിയിലെ കോട്സു നോ മോറിയിലെ ഫ്ലവർ കയോറിയിൽ കബോസുവിന്‍റെ വിടവാങ്ങൽ ചടങ്ങുകൾ നടത്തുമെന്ന് ഉടമ അറ്റ്‌സുകോ സാറ്റോ അറിയിച്ചു. 'ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ, തന്‍റെ നായ ആയിരുന്നിരിക്കുമെന്ന് എന്ന് തനിക്ക് ഉറപ്പുണ്ടെന്ന്' അറ്റ്‌സുകോ അവകാശപ്പെട്ടു. നാളിതുവരെയും എല്ലാവരും കബോസുവിന് നൽകിയ സ്നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

2010-ൽ ആണ് കബോസു ഇൻറർനെറ്റിൽ താരമായി മാറിയത്. കൈകാലുകൾ മടക്കിവെച്ച് ചെറു ചിരിയോടെ ഇരിക്കുന്ന കബോസുവിന്‍റെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് 'കബോസു' നായ സ്നേഹികളുടെ താരമായി മാറിയത്. വളരെ പെട്ടെന്ന് തന്നെ ലോകം മുഴുവൻ ആരാധകരുള്ള നായയായി കബോസു മാറി. 2013 ലെ കബോസുവിന്‍റെ ആ വൈറല്‍ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഡോഗ് കോയിൻ ഉടലെടുത്തു. തമാശയ്ക്കായി തയ്യാറാക്കിയ ഒരു കറൻസി ആയിരുന്നു അതെങ്കിലും പിന്നീട് കഥ മാറി, 

ഡോഗെകോയിൻ ജനപ്രീതി നേടുകയും ജമൈക്കൻ ബോബ്‌സ്‌ലെഡ് ടീമിന്‍റെ സ്പോൺസർഷിപ്പ്, ശുദ്ധജല പദ്ധതികൾ എന്നിങ്ങനെയുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്നിലെ ക്രിപ്‌റ്റോ കറൻസിയായി മാറുകയും ചെയ്തു. ഡോഗെകോയിന്‍റെ ജനപ്രീതിയെ തുടർന്ന്, ഷിബ ഇനു (SHIB), ഫ്ലോകി (FLOKI) പോലെയുള്ള നായ് -തീം ടോക്കണുകളും പിന്നീട് സൃഷ്ടിക്കപ്പെട്ടു. 2021 ൽ ഡോജ് മീമുകള്‍ നാല്പത് ലക്ഷം ഡോളറിന് നോൺ-ഫംഗസബിൾ ടോക്കൺ (എൻഎഫ്ടി) ആയി വിറ്റുപോയി. 

'ഒന്നടങ്ങിയിരിക്കെടാ'; ഡ്യൂട്ടിക്കിടയിൽ ട്രാഫിക് പൊലീസിനോട് ചങ്ങാത്തം കൂടാൻ എത്തിയ നായയുടെ വീഡിയോ വൈറൽ

കഴിഞ്ഞ വർഷം ഏപ്രിലിൽ എലോൺ മസ്‌ക് ട്വിറ്ററിന്‍റെ ലോഗോ കബോസുവിന്‍റെ ചിത്രം ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതിന് ശേഷം ഡോഗ്‌കോയിന്‍റെ മൂല്യം കുത്തനെ ഉയർന്നു. മീമുകളെ അടിസ്ഥാനമാക്കിയുള്ള ക്രിപ്‌റ്റോ കറൻസിക്ക് വേണ്ടി വാദിക്കുന്ന വ്യക്തിയാണ് മസ്‌ക്. 2022 -ൽ ആണ് കബോസുവിന് ചോളൻജിയോ ഹെപ്പറ്റൈറ്റിസ്, ക്രോണിക് ലിംഫോമ ലുക്കീമിയ എന്നീ രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഈ വാർത്ത പുറത്തുവന്നതോടെ കബോസുവിന്‍റെ ആരാധകർ ആശങ്കയിലായിരുന്നു. ഇന്നലെ മരണ വാര്‍ത്ത പുറത്ത് വന്നതോടെ ലേകമെങ്ങുമുള്ള കബോസു ആരാധകര്‍ നിരാശയിലാണ്. കബോസുവിന്‍റെ സ്വാധീനം യുഎസ് രാഷ്ട്രീയ പ്രചാരണങ്ങളിലേക്ക് പോലും വളര്‍ന്നു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, തന്‍റെ രണ്ടാം തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനായി 'മീമുകളുടെ മാസ്റ്റർ' എന്ന ഒരു ജോലി ഒഴിവ് പ്രഖ്യാപിച്ചു. ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങൾ, പോഡ്കാസ്റ്റുകൾ, സോഷ്യൽ മീഡിയ സൈറ്റുകള്‍ക്ക് ആവശ്യമുള്ള മീമുകള്‍ എന്നിവയുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് ഈ ജോലിയുടെ ഉത്തരവാദിത്വം. 

സിംഹ ചുംബനം; ഈ കാഴ്ചകാണാന്‍ അതിരാവിലെ നിങ്ങള്‍ എഴുന്നേല്‍ക്കുമോ? വൈറലായി ഒരു വീഡിയോ