'ഇങ്ങനല്ല...'; തന്നെ കാണാന്‍ വന്ന വരന്‍ ഇതല്ലെന്ന് വധു, പിന്നാലെ വിവാഹം മുടങ്ങി

Published : Apr 29, 2025, 02:46 PM IST
'ഇങ്ങനല്ല...';  തന്നെ കാണാന്‍ വന്ന വരന്‍ ഇതല്ലെന്ന് വധു, പിന്നാലെ വിവാഹം മുടങ്ങി

Synopsis

വിവാഹ വേദിയിലെത്തിയ വധു ഒന്നേ നോക്കിയൊള്ളൂ. പിന്നാലെ 'ഇങ്ങല്ലെന്നും' പറഞ്ഞ് കരഞ്ഞ് കൊണ്ട് ഓടുകയായിരുന്നു വധു. 

രുവീട്ടുകാര്‍ക്കും വരനും വധുവിനും എല്ലാം കണ്ടും  കേട്ടു ശരിയായാല്‍ മാത്രമേ ഒരു വിവാഹം നടക്കുകയൊള്ളൂ. അതിനായി ഏറെ സമയം ആവശ്യമാണ്. എന്നാല്‍ ഒരു  വിവാഹം മുടങ്ങുന്നതിന് പ്രത്യേകിച്ച് ഒരു കാരണം വേണമെന്നില്ലെന്നായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് യുപിയില്‍ നിന്നും പഴയ ഒരു സിനിമാപ്പാട്ട് കേട്ട് മുന്‍ കാമുകയെ ഓർമ്മവന്ന വരന്‍ വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയത്. എന്നാല്‍, ഇത്തവണ അതേ യുപിയില്‍ നിന്നും മറ്റൊരു വിവാഹം മുടങ്ങിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. 

യുപിയിലെ ഭദ്രോഹിയിലാണ് സംഭവം. ബറാത്ത് ചടങ്ങിനെത്തിയ വരനെയും കുടുംബത്തെയും വധുവിന്‍റെ കുടുംബം യഥാവിധി സ്വീകരിച്ച് ആനയിച്ച് വിവാഹവേദിയിലെത്തിച്ചു. അതിഥികളോട് വരന്‍ കുശലാന്വേഷണം നടത്തിയ  ശേഷം വിവാഹ വേദിയിലേക്ക് കയറി വധുവിനായി കാത്തിരുന്നു. ഈ സമയം ജയ്മാല ചടങ്ങിനായി വധുവും വിവാഹ വേദിയിലേക്ക് എത്തി. ഏറെ സന്തോഷത്തോടെ ചിരും കൂട്ടുകാരികളോട് സംസാരിച്ചും കൊണ്ട് വിവാഹ വേദിയിലെത്തിയ വധു, വരനെ കണ്ടതും അലറി വിളിച്ച് കൊണ്ട് 'ഇയാളല്ല അതെന്ന്' വിളിച്ച് പറഞ്ഞു. പിന്നാലെ വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും അറിയിച്ചു. 

Read More: ജോലിക്കിടെ ക്ലൈറ്റ് 'ലവ് യു' പറഞ്ഞു, പിന്നാലെ കത്തും; യുവാവിന്‍റെ കുറിപ്പ് വൈറൽ

ഇതോടെ വിവാഹ വേദിയില്‍ സംഘര്‍ഷം ഉടലെടുത്തു. വധുവിന്‍റെ വീട്ടുകാര്‍ അതുവരെ കാണിച്ച സ്നേഹബഹുമാനങ്ങൾ മാറ്റിവയ്ക്കുകയും വരനെയും കുടുംബത്തെയും ബന്ദികളാക്കുകയും ചെയ്തു. വരന്‍റെ കുടുംബം ആൾമാറാട്ടം നടത്തുകയാണെന്നും വധുവിന്‍റെ കുടുംബം ആരോപിച്ചു. വിവാഹ വേദിയിലെ സംഘര്‍ഷം ഇതിനിടെ ആരോ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു. ഒടുവില്‍ മണിക്കൂറുകൾക്ക് ശേഷം പോലീസെത്തിയാണ് വരനെയും കുടുംബത്തെയും വിട്ടയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

Read More:  കാമുകിക്ക് ഐഫോണ്‍ 16 പ്രോ മാക്സ് വേണം, സ്വന്തം കിഡ്നി വിറ്റ് കാമുകന്‍; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?