ആദ്യ പ്രസവത്തിൽ രണ്ട്, രണ്ടാമത്തേതിൽ നാല്; പെണ്‍മക്കളെ വളർത്താന്‍ സഹായം തേടിയ ദമ്പതികള്‍ക്ക് രൂക്ഷ വിമർശനം

Published : Sep 03, 2024, 02:23 PM IST
ആദ്യ പ്രസവത്തിൽ രണ്ട്, രണ്ടാമത്തേതിൽ നാല്; പെണ്‍മക്കളെ വളർത്താന്‍ സഹായം തേടിയ ദമ്പതികള്‍ക്ക് രൂക്ഷ വിമർശനം

Synopsis

 മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാൽ ആശുപത്രിയിൽ തീവ്രപരിചന വിഭാഗത്തിലാണ് കുഞ്ഞുങ്ങളുള്ളത്. ലീക്കും ഭർത്താവ് ചെന്നിനും മറ്റ് രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്. അങ്ങനെ ആകെ ആറ് പെണ്‍കുട്ടികള്‍.   


റ്റ പ്രസവത്തിലൂടെ നാല് പെൺകുട്ടികൾക്ക് ജന്മം നൽകിയ ചൈനീസ് മാതാപിതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനം നേരിട്ടു. തങ്ങൾക്ക് ഇപ്പോഴുണ്ടായ നാല് പെൺകുട്ടികളെ കൂടാതെ ആദ്യ പ്രസവത്തില്‍ രണ്ട് പെൺകുട്ടികൾ കൂടി ഉണ്ടെന്നും അവരെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമായി സാമ്പത്തിക സഹായം നൽകണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച ചൈനീസ് ദമ്പതികൾക്ക് നേരെയാണ് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം നേരിടേണ്ടി വന്നതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.  

ഓഗസ്റ്റ് 23 -ന് ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ വെച്ച് ലി എന്ന യുവതിയാണ് നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാൽ ആശുപത്രിയിൽ തീവ്രപരിചന വിഭാഗത്തിലാണ് കുഞ്ഞുങ്ങളുള്ളത്. ലീക്കും ഭർത്താവ് ചെന്നിനും മറ്റ് രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്. അങ്ങനെ ആകെ ആറ് പെണ്‍കുട്ടികള്‍. 

കുട്ടികളുടെ ആശുപത്രി ചെലവിനും തുടർപരിചരണത്തിനുമായി വലിയൊരു തുക ആവശ്യമായി വരുമെന്നും എന്നാൽ അത് താങ്ങാൻ മാത്രമുള്ള സാമ്പത്തികശേഷി തങ്ങൾക്കില്ലെന്നും ലീയും ചെനും തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ ഒരു വീഡിയോയില്‍ പറഞ്ഞു.  ഇത്രയും കുട്ടികൾ ഉണ്ടായതിൽ തങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളൂ. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങളെ വലയ്ക്കുന്നതെന്നും ഇവർ കൂട്ടിചേര്‍ത്തു. താനും ഭാര്യയും ഷെൻഷെനിലെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നും തങ്ങളുടെ മൊത്തം വരുമാനം പ്രതിമാസം 10,000 യുവാൻ (US$1,400) മാത്രമാണെന്നും ചെൻ പറയുന്നു. എന്നാൽ പ്രസവശേഷം, കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിനാൽ ഭാര്യ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇത് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാല്‍ സാമ്പത്തികമായി സഹായിക്കണമെന്ന് ഇരുവരും അപേക്ഷിച്ചു. 

'സ്വയം വിവാഹം' ചെയ്തു, വർഷം ഒന്ന് കഴിഞ്ഞപ്പോള്‍ ബോറടി, 'വിവാഹ മോചന ഹർജി' ഫയൽ ചെയ്ത് യുവതി

താൻ രണ്ട് മാസം ഗർഭിണിയായിരിക്കുമ്പോൾ തന്നെ നാല് ഭ്രൂണങ്ങൾ വഹിക്കുന്നുണ്ടെന്ന് ഡോക്ടർ തന്നോട് പറഞ്ഞിരുന്നതായാണ് ലീ  പറയുന്നത്.  ഭ്രൂണത്തിന്‍റെ എണ്ണം കുറയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ അത് ചെയ്യാമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പൂർണ്ണ പരിഗണന നൽകിയതിനാൽ നാലു മക്കൾക്കും ജന്മം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും ലീ കൂട്ടിച്ചേര്‍ത്തു. എന്നാൽ ആറ് പെണ്‍ കുട്ടികളെ സംരക്ഷിക്കാനുള്ള സാമ്പത്തികശേഷി തങ്ങൾക്ക് ഇല്ലെന്നും അതിനാൽ സന്മനസ്സുള്ളവർ തങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്നും ഇവര്‍ അഭ്യർത്ഥിച്ചു. വിഷയത്തോട് പ്രതികരിച്ച് കൊണ്ട് ഷെൻഷെൻ വിമൻസ് ഫെഡറേഷനിലെ ഒരു ഉദ്യോഗസ്ഥൻ ദമ്പതികള്‍ക്ക് പ്രതിവർഷം 2,000 യുവാനായി വുമൺ ആൻഡ് ചൈൽഡ് എയ്ഡ് ഫണ്ടിലേക്ക് അപേക്ഷിക്കാ അറിയിച്ചു. 

കാര്യം എസ്‍യുവിയാണ് പക്ഷേ, തീയ്ക്ക് അതറിയില്ലല്ലോ; നോയിഡയില്‍ കത്തിയമർന്ന എസ്‍യുവിയുടെ വീഡിയോ വൈറൽ

വീഡിയോ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായെങ്കിലും വലിയ വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്. കുട്ടികളെ നല്ല രീതിയിൽ സംരക്ഷിക്കാൻ ശേഷിയില്ലാത്തവർ എന്തിനാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് എന്നായിരുന്നു ഉയർന്നുവന്ന പ്രധാന ചോദ്യം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. നിലവില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്ളപ്പോള്‍ എന്തിനായിരുന്നു മറ്റ് നാല് കുട്ടികളെ കൂടി ആഗ്രഹിച്ചതെന്ന് ചിലര്‍ രൂക്ഷമായി ചോദിച്ചു. കുട്ടികളുടെ എണ്ണം കുറയ്ക്കാൻ സാധ്യതകൾ ഉണ്ടായിരുന്നിട്ടും സാമ്പത്തികശേഷി നോക്കാതെ കുട്ടികൾക്ക് ജന്മം നൽകി. എന്തായിരുന്നു അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചതെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. എന്നാൽ ഈ വിമർശനങ്ങളോടൊന്നും ദമ്പതികൾ ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

ആരാടാ നീ; വന്ദേഭാരതില്‍ മദ്യപിച്ച് ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറൽ; സംഭവം തൃശ്ശൂരില്‍

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ