വീഡിയോ വൈറലായതിന് പിന്നാലെ ഇത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള വലതുപക്ഷ ശ്രമത്തിൻ്റെ ഭാഗമായായിരിക്കാം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 

ല്ലാ ലഹരികളും ഉപയോഗിക്കാന്‍ സർക്കാര്‍ അനുമതിയില്ല. എന്നാല്‍, ചില ലഹരികള്‍ സർക്കാർ തന്നെ പൊജുജനങ്ങള്‍ക്കായി വിൽക്കാറുമുണ്ട്. അതിലൊന്നാണ് മദ്യം. തെങ്ങിൽ നിന്നും പനയില്‍ നിന്നും എടുക്കുന്ന മദ്യമായ കള്ള് കേരളത്തിന്‍റെ ഒരു തനത് മദ്യമാണ്. അതേസമയം വിവിധ ഇനം വാറ്റുകളും നമ്മുടെ നാട്ടില്‍ സുലഭമായിരുന്നെങ്കിലും ചാരായ നിരോധനത്തോടെ വാറ്റുല്പാദനത്തിനും നിരോധനം വന്നു. 1996 ഏപ്രില്‍ ഒന്നിനാണ് ആന്‍റണി സര്‍ക്കാര്‍ കേരളത്തില്‍ ചാരായ നിരോധനം എർപ്പെടുത്തിയത്. അതേ സമയം പിന്നീട് വന്ന സംസ്ഥാന സര്‍ക്കാറുകളെല്ലാം തന്നെ ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യ ഷാപ്പുകളുടെ എണ്ണം കൂട്ടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ മദ്യപിച്ച് ലക്ക് കെട്ട് വഴിയില്‍ കിടക്കുന്നവരുടെയും മറ്റ് വഴിയാത്രക്കാരോട് സംഘർഷത്തില്‍ ഏർപ്പെടുന്നവരുടെയും എണ്ണത്തിൽ വലിയ കുറവ് വന്നില്ലെന്നതാണ്. 

ഇന്നലെ (1.8.'24) എക്സ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നചികേതസ് എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് ഒപ്പമുളള്ള കുറിപ്പില്‍ ഇങ്ങനെ എഴുതി.'പ്രായഭേദമന്യേ ലിംഗഭേദമില്ലാതെ കേരളത്തിൽ മദ്യപാനം വളരെ സാധാരണമായിരിക്കുന്നു!ഇന്ത്യയിലെ ഏറ്റവും പുരോഗമന സംസ്ഥാനത്ത് മദ്യപിച്ച സ്ത്രീകൾ പരസ്യമായി വഴക്കിടുന്നത് പുതിയ സാധാരണമാണ് !!' വീഡിയോയില്‍ ഒരു സ്ത്രീ മുന്നിലുള്ള ആരോയോ ശകാരിക്കുന്നത് കേള്‍ക്കാം. 'നീ ആരാടാ, അവനാരാണ് എന്നെ പറയാന്‍' എന്ന് സ്ത്രീ നിരന്തരം ബഹളം വയ്ക്കുമ്പോൾ കൂടെയുള്ള പുരുഷന്‍ അവരെ വട്ടം പിടിച്ച് സീറ്റില്‍ ഇരുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, സീറ്റില്‍ ഇരുന്ന്,'എന്‍റെ വണ്ടീടെ ചാവി അവന്‍റേലാണ്. അവനാരാണ്. അവനെ ഞാന്‍ കൊല്ലും. സാറ് മാറ്, അവനാരാണ്. വെറും വഴി പോകന്‍.' എന്ന് പറയുമ്പോള്‍ കൂടെയുള്ള ആളും 'നീ മുണ്ടാണ്ടിരിക്കണുണ്ടോ. മര്യാദയ്ക്ക് ഇരി' എന്ന് പറയുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഇതിനിടെ വണ്ടിയിലുള്ളവര്‍ തൃശ്ശൂര് ഇറക്കാമെന്ന് പറയുന്നതും മറ്റും വീഡിയോയില്‍ കേള്‍ക്കാം. സംഭവം നടക്കുമ്പോള്‍ അടുത്ത് ടിടിആർ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.സ്ത്രീയുടെ പ്രവർത്തിയിൽ മറ്റ് യാത്രക്കാര്‍ അസ്വസ്ഥാരാകുന്നതും വീഡിയോയില്‍ കാണാം. 

മുതലയുമായി ബൈക്കില്‍ പോകുന്ന ഗുജറാത്തി യുവാക്കളുടെ വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

Scroll to load tweet…

ഓടുന്ന ട്രയിനിന് അടിയിലേക്ക് കാൽ തെറ്റി വീഴാൻ പോയ ആളെ സാഹസികമായി രക്ഷപ്പെടുത്തി പോലീസുകാരന്‍; വീഡിയോ വൈറൽ

'മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്, എന്നാൽ ലിംഗഭേദമില്ലാതെ ഇത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ഈ പോസ്റ്റ് കേരളത്തിൽ സ്ത്രീകളുടെ മദ്യപാനം വ്യാപകമാണെന്ന് തെറ്റായി സൂചിപ്പിക്കുന്നതായി തോന്നുന്നു, ഇത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുള്ള വലതുപക്ഷ ശ്രമത്തിൻ്റെ ഭാഗമായായിരിക്കാം.' എന്നായിരുന്നു ഗിരീഷ് കുമാര്‍ എന്ന കാഴ്ചക്കാരന്‍ എഴുതിയത്. 'വുമണ് എമ്പവർമെന്‍റ്.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. 'അടുത്തതായി തമിഴ്നാട്ടിലും കാണാം' എന്നായിരുന്നു ഒരു കുറിപ്പ്. 'പുതിയതായി ഒന്നുമില്ല, സോഷ്യൽ മീഡിയ കാരണമാണ് ഇതെല്ലാം പുറത്ത് അറിയുന്നത്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.മറ്റ് ചിലര്‍ കേരളാ മോഡൽ എന്ന് പരിഹസിച്ചു. 

പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്