Asianet News MalayalamAsianet News Malayalam

കാര്യം എസ്‍യുവിയാണ് പക്ഷേ, തീയ്ക്ക് അതറിയില്ലല്ലോ; നോയിഡയില്‍ കത്തിയമർന്ന എസ്‍യുവിയുടെ വീഡിയോ വൈറൽ

സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന ഏകദേശം 30 മിനിറ്റോളം ശ്രമിച്ചതിന് ശേഷമാണ് വാഹനത്തിലെ തീ അണയ്ക്കാന്‍ സാധിച്ചത്.  ഇതിനിടെ വാഹനം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമർന്നു. 

video of a Mahindra XUV 700 that caught fire while running has gone viral on social media
Author
First Published Sep 3, 2024, 8:24 AM IST | Last Updated Sep 3, 2024, 8:24 AM IST


ടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ പ്രത്യേകിച്ചും, കാറുകൾ കത്തുന്നത് ഇന്ന് വലിയ വാര്‍ത്തയല്ല. ഷോട്ട് സര്‍ക്യൂട്ട് മുതല്‍ വാഹനങ്ങള്‍ അമിതമായി ചൂടായി റേഡിയേറ്ററിലെ വെള്ളം വറ്റുന്നതും എഞ്ചിനിലുള്ളിലെ മറ്റ് പ്രശ്നങ്ങളും വാഹനങ്ങള്‍ തീ പിടിക്കാന്‍ കാരണമാകുന്നു. കേരളത്തില്‍ ആന്‍റണി രാജു ഗതാഗതമന്ത്രിയായ കാലത്ത് തുടര്‍ച്ചയായി ഇത്തരം അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിക്കാൻ ഗതാഗത വകുപ്പ് വിദഗ്ദ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഇത്തരമൊരു അപകടത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് വൈറലായി.

ഗ്രേറ്റർ നോയിഡയില്‍ നിന്നും എക്സ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഗാമാ സെക്ടറിന് സമീപം ഓടിക്കൊണ്ടിരിക്കെ തീ പടർന്ന് പിടിച്ച ഒരു എസ്‍യുവിന്‍റെ കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. വീഡിയോകാഴ്ചക്കാരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഇന്നലെ വൈകിട്ട് 5:30 ഓടെ ഗ്രേറ്റർ നോയിഡയിലെ ഗാമാ സെക്ടറിന് സമീപം ഓടിക്കൊണ്ടിരിക്കെയാണ് പുതിയ ഒരു എസ്‌യുവി കാറിന് അപ്രതീക്ഷിതമായി തീ പടർന്ന് പിടിച്ചത്. മഹീന്ദ്ര എക്‌സ്‌യുവി 700 -ന്‍റെ പുതിയ വാഹനത്തിനാണ് തീ പിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ്രൈവർ പരിക്കേൽക്കാതെ കഷ്ടിച്ച്  രക്ഷപ്പെട്ടു. 

വാഹനങ്ങളിലെ അഗ്നിബാധ, പഠിക്കാന്‍ വിദഗ്‍ധ സമിതിയുമായി ഗതാഗത വകുപ്പ്

ആരാടാ നീ; വന്ദേഭാരതില്‍ മദ്യപിച്ച് ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറൽ; സംഭവം തൃശ്ശൂരില്‍

ഡ്രൈവർ പുറത്തിറങ്ങിയതിന് പിന്നാലെ എസ്‍യുവിയില്‍ തീ ആളിക്കത്തി. ഉടന്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയും 30 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തിയ അഗ്നി ശമന സേന തീ അണയ്ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ വാഹനം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമർന്നു. ഗാമാ സെക്ടർ കൊമേഴ്‌സ്യൽ ബെൽറ്റിലേക്ക് പോവുകയായിരുന്ന വാഹന ഉടമ മനോജ്, കാറിന്‍റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചു. ഉടന്‍ തന്നെ അദ്ദേഹം വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ വാഹനത്തിലെ പുക ശക്തമാവുകയും തീ പടര്‍ന്ന് പിടിക്കുകയുമായിരുന്നു. കാർ ഏതാണ്ട് പൂർണ്ണമായും കത്തിയമര്‍ന്നു. ഏകദേശം 30 മിനിറ്റോളം ശ്രമിച്ചതിന് ശേഷമാണ് വാഹനത്തിലെ തീ അണയ്ക്കാന്‍ സാധിച്ചത്.  അതേസമയം ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് കാഴ്ചക്കാര്‍ ഉന്നയിച്ചത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios