വിചാരണയ്ക്ക് ആവർത്തിച്ച് ഹാജരായില്ല, അന്വേഷണ ഉദ്യോഗസ്ഥനെ പ്രത്യേക കോടതി ഒരു മണിക്കൂര്‍ തടവിന് ശിക്ഷിച്ചു

Published : Sep 12, 2025, 12:21 PM IST
Court sentenced police officer to one hour of imprisonment for failing to appear for trial

Synopsis

വിചാരണയ്ക്ക് എത്താതിരുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി ഒരു മണിക്കൂർ തടവ് ശിക്ഷ വിധിച്ചു. 2021-ലെ കൊലപാതക കേസില്‍ ഹാജരാകാത്തതിനെ തുടർന്നാണ് ഇൻസ്പെക്ടർ രാജേഷ് കുമാറിനെ ഒരു മണിക്കൂർ തടവിന് ശിക്ഷിച്ചത്. 

 

വിചാരണയ്ക്ക് എത്തിച്ചേരാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എത്താതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെ ഹരിയാനയിലെ പ്രത്യേക കോടതി ഒരു മണിക്കൂര്‍ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. 2021 -ലെ ഒരു കൊലപാതക കേസിന്‍റെ വാദം കേൾക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഹരിയാന സംസ്ഥാനം vs ഗൗരവ് കേസിൽ, കോടതിയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ രാജേഷ് കുമാറിനെ ഒരു മണിക്കൂർ നേരത്തേക്ക് കസ്റ്റഡിയിൽ എടുക്കാൻ അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജി മോഹിത് അഗർവാൾ ഉത്തരവിട്ടത്.

കോടതി നിര്‍ദ്ദേശം

കോടതിയുടെ നിർദ്ദേശപ്രകാരം, പോലീസ് ഇൻസ്പെക്ടറെ കോടതി പരിസരത്ത് തടവുകാർക്കായി നിർമ്മിച്ച അഴികൾക്ക് പിന്നിൽ രാവിലെ 10:30 മുതൽ 11:30 വരെ യൂണിഫോമിൽ നിർത്തി. ഈ സംഭവത്തിന് പിന്നാലെ കോടതി നടപടിയെക്കുറിച്ച് ഹരിയാന പോലീസ് വകുപ്പിൽ അതൃപ്തി ഉയരുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സിർസ ജില്ലയിലെ ബദബുധ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒയായി കുറച്ച് നാളുകൾക്ക് മുമ്പാണ് ഇൻസ്പെക്ടർ രാജേഷ് കുമാർ നിയമിതനായത്.

 

 

തുടർച്ചയായി നിരവധി തവണ അദ്ദേഹം കോടതി നിർദ്ദേശിച്ചിട്ടുണ്ടും കോടതിയില്‍ വിചാരണയ്ക്കായി ഹാജരായില്ല. ഇതിന് പിന്നാലെ ഓഗസ്റ്റ് 29 ന് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹം മൊഴി നൽകാനയി കോടതയിൽ എത്തിയപ്പോൾ, കോടതി അദ്ദേഹത്തെ ഒരു മണിക്കൂർ നേരം കസ്റ്റഡിയിൽ എടുക്കാൻ നിര്‍ദ്ദേശിച്ചു. എന്നാല്‍ കോടതി രേഖാമൂലം അത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പ്രതിഷേധം

നായിബ് കോടതി ദീപക്കും, കോടതി റീഡറും പിപിയും ഇൻസ്പെക്ടറോട് അദ്ദേഹത്തെ ജയിലിൽ അടയ്ക്കാൻ ആവശ്യപ്പെട്ടതായി പ്രിസൺ എസ്കോർട്ട് ഇൻ ചാർജ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു. എന്നാൽ, രേഖാമൂലമുള്ള ഉത്തരവ് നല്‍കാൻ ഇവര്‍ക്ക് ആയില്ലെന്നും ഇതിനാല്‍ ഇൻസ്പെക്ടർ രാജേഷ് കുമാറിന് ഏതാണ്ട് ഒരു മണിക്കൂറോളം നേരം അഴികൾക്ക് പിന്നില്‍ നില്‍ക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പിന്നീട് കോടതിയില്‍ നിന്നും രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചതിന് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ കോപം ന്യായീകരിക്കാനുന്നതാണെങ്കിലും നടപടി അങ്ങേയറ്റം അപമാനകരമാണെന്ന് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എസ്എച്ച്ഒ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ യൂണിഫോമിനൊപ്പം പ്രതിയായി നിർത്തിയത് ശരിയായില്ലെന്നും അഭിപ്രായങ്ങളുയര്‍ന്നു.

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്