
മനുഷ്യരുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നായ. എത്രയോ കാലമായി വിശ്വസിക്കാനാവുന്ന കൂട്ടാളിയായി നായ മനുഷ്യരോടൊപ്പമുണ്ട്. നായയുമായി മനുഷ്യർ ഇടപഴകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇന്ന് വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് പലരും നായയെ കാണുന്നത്. വീടിനകത്തൊരു കൂട് എന്നതിൽ നിന്നും മാറി ഇപ്പോൾ വീടിനകത്ത് തന്നെയാണ് അവയുടെ സ്ഥാനം.
എന്തായാലും, നായയും മനുഷ്യരും തമ്മിലുള്ള ഈ മനോഹരമായ സൗഹൃദത്തിന്റെ തെളിവുകളാവുന്ന അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അവയ്ക്ക് ഒരുപാട് ആരാധകരും ഉണ്ട്.
അതുപോലെ, ബെംഗളൂരുവിൽ നിന്നും ഒരാൾ പകർത്തിയ വളരെ ക്യൂട്ടായ ഒരു ചിത്രമാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ചിത്രത്തിൽ കാണുന്നത് ഒരു ഓട്ടോയിൽ സഞ്ചരിക്കുന്ന നായയുടെ ചിത്രമാണ്. ഓട്ടോ ഡ്രൈവർക്ക് വളരെ പ്രിയപ്പെട്ടവനും അയാളുടെ വിശ്വസ്തനായ കൂട്ടാളിയുമാണ് നായ. ഈ നായയും ഓട്ടോ ഡ്രൈവറെ അയാളുടെ യാത്രയിൽ അനുഗമിക്കുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.
'എൻ്റെ ഓട്ടോ ചേട്ടന്റെ ജാക്കി എന്ന നായയും ഓട്ടോയിൽ അദ്ദേഹത്തോടൊപ്പം ഉണ്ട്. നായക്കുട്ടിക്ക് 4 ദിവസം പ്രായമുള്ളപ്പോൾ മുതൽ അവൻ അദ്ദേഹത്തോടൊപ്പം ഉണ്ട്. ഇപ്പോൾ അവർ എല്ലായിടത്തും ഒരുമിച്ചാണ് യാത്ര' എന്നാണ് പോസ്റ്റിൽ പറയുന്നത്.
വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയതും. ജാക്കിയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് നൽകിയത്. എത്ര ക്യൂട്ടായ കാഴ്ച എന്നായിരുന്നു മറ്റൊരാൾ ഈ ചിത്രത്തിന് കമന്റ് നൽകിയത്. ജാക്കി ഒറ്റപ്പോസ്റ്റിലൂടെ ആളുകളുടെ മനം കവർന്നിട്ടുണ്ട് എന്ന കാര്യം തീർച്ചയാണ്.
ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ