കഞ്ചാവ് കടത്തുകാർക്കൊപ്പം അറസ്റ്റിന്റെ സമയത്ത് 'കീഴടങ്ങി' നായയും; ദൃശ്യങ്ങൾ വൈറൽ

Published : Jul 30, 2022, 02:32 PM ISTUpdated : Jul 30, 2022, 02:58 PM IST
കഞ്ചാവ് കടത്തുകാർക്കൊപ്പം അറസ്റ്റിന്റെ സമയത്ത് 'കീഴടങ്ങി' നായയും; ദൃശ്യങ്ങൾ വൈറൽ

Synopsis

റെയ്ഡിന്റെ വീഡിയോ ഓൺലൈനിലും ഷെയർ ചെയ്യപ്പെട്ടുണ്ട്. അതിൽ, പ്രതികൾ നിലത്ത് മുഖം കുനിച്ച് കിടക്കുന്നതായി കാണാം. അവരുടെ കൈകൾ പുറകിലേക്ക് ബന്ധിച്ചിട്ടുണ്ട്. 

സാധാരണയായി നായകളെ വളർത്തുമ്പോൾ നമുക്കൊരു വിശ്വാസമുണ്ടാവും. എന്തെങ്കിലും ആപത്ത് വന്നാലും ഇവൻ നമ്മെ രക്ഷിച്ചു കൊള്ളും എന്ന്. എന്നാൽ, ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. അവനെ ഒരു ക്രിമിനൽ ​ഗാം​ഗിന്റെ കൂടെയാണ് കാണുന്നത്. അവർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴുള്ള ചിത്രവും ദൃശ്യങ്ങളുമാണ് വൈറലായത്. 

വൈറലായ ദൃശ്യത്തിൽ ​ഗാം​ഗിലെ അം​ഗങ്ങൾ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ തറയിൽ കിടക്കുന്നത് കാണാം. അതുപോലെ തന്നെ തറയിൽ കിടക്കുകയാണ് നായയും. ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ ഹോർട്ടോലാൻഡിയയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും വസ്തുവിൽ നിന്ന് 1.1 ടൺ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡിന്റെ വീഡിയോ ഓൺലൈനിലും ഷെയർ ചെയ്യപ്പെട്ടുണ്ട്. അതിൽ, പ്രതികൾ നിലത്ത് മുഖം കുനിച്ച് കിടക്കുന്നതായി കാണാം. അവരുടെ കൈകൾ പുറകിലേക്ക് ബന്ധിച്ചിട്ടുണ്ട്. 

സങ്കടകരമെന്നു പറയട്ടെ, അവരുടെ വിശ്വസ്തനായ കാവൽ നായയും തന്റെ ജോലിയിൽ പരാജയപ്പെട്ടുവെന്ന് വേണം കരുതാൻ. അവനും അവരുടെ അടുത്ത് തറയിൽ കിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. കാംപോ ഗ്രാൻഡെയിൽ നിന്നാണ് ഹോർട്ടോലാൻഡിയയിലെ വീട്ടിലേക്ക് മയക്കുമരുന്ന് കയറ്റി അയച്ചതെന്ന് നാർക്കോട്ടിക് പൊലീസ് പറഞ്ഞു. പൊലീസിന് നേരത്തെ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് അറസ്റ്റിനായി കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നു. 

ഏതായാലും, റോട്ട് വീലറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മയക്കുമരുന്ന് കടത്തിൽ പങ്കില്ലെന്ന് പൊലീസ് വിശ്വസിക്കുന്ന, ഒരു സ്ത്രീയുടെ കൂടെയാണ് നായ താമസിച്ചിരുന്നത് എന്ന് കരുതുന്നു. ഏതായാലും കള്ളന്മാർക്കൊപ്പം നിലത്ത് കിടക്കുന്ന നായയുടെ ചിത്രം വലിയ തോതിൽ പ്രചരിച്ചു എന്നതിൽ യാതൊരു സംശയവുമില്ല. 

PREV
Read more Articles on
click me!

Recommended Stories

മാസശമ്പളം 10,000 രൂപ മാത്രം; മൂന്നാമതും അച്ഛനായ വാച്ച്മാനെക്കുറിച്ച് ബീഹാർ സ്വദേശിയുടെ കുറിപ്പ് വൈറൽ
പണി എളുപ്പമാക്കാൻ ഭാര്യ ഡിഷ് വാഷർ വാങ്ങി, പിന്നാലെ വീട് അടിച്ച് തകർത്ത് ഭർത്താവ്