ഉടമയെ വരക്കാൻ ശ്രമിക്കുന്ന നായ? വൈറലായി വീഡിയോ 

Published : May 06, 2023, 11:35 AM IST
ഉടമയെ വരക്കാൻ ശ്രമിക്കുന്ന നായ? വൈറലായി വീഡിയോ 

Synopsis

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ ചോദിച്ചിരിക്കുന്നത് എങ്ങനെയാണ് നിങ്ങളുടെ നായ പെയിന്റ് ചെയ്യാൻ പഠിച്ചത് എന്നാണ്.

നായകളെ വളർത്തുന്നവർ നായയെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കാറുണ്ട്, മനുഷ്യരുമായി വളരെ വേ​ഗത്തിൽ ഇണങ്ങുന്നതും കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതുമായ മൃ​ഗങ്ങളാണ് നായകൾ. അതുപോലെ ഒരു നായയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. പെയിന്റ് ചെയ്യാനുള്ള നായയുടെ ശ്രമങ്ങളാണ് വീഡിയോയിൽ. തന്റെ ഉടമയെയാണ് നായ വരക്കാൻ ശ്രമിക്കുന്നത് എന്നാണ് പറയുന്നത്. 

സംഭവം നായ ചെയ്ത പെയിന്റിം​ഗിനെ അസാധാരണം എന്നൊന്നും വിളിക്കാൻ സാധിക്കില്ലെങ്കിലും അനേകം പേരാണ് ആ പെയിന്റിം​ഗ് വാങ്ങാൻ ഇപ്പോൾ തന്നെ തയ്യാറായിരിക്കുന്നത്. നായയുടെ വരക്കാനുള്ള ശ്രമങ്ങളും അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 

വീഡിയോയിൽ ഒരു യുവതി തന്റെ നായയെ വരക്കാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതേ സമയം നായയുടെ വായയിലും ബ്രഷ് കാണാം. അത് ഉടമയെ വരക്കാൻ ശ്രമിക്കുന്നത് പോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. അത് പല നിറങ്ങൾ വരച്ച് ചേർക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പെയിന്റ് ബ്രഷും കടിച്ച് നിൽക്കുന്ന നായയെയാണ് യുവതി വരച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം നായയും യുവതിയും പെയിന്റിം​ഗുകൾക്കൊപ്പം പോസ് ചെയ്യുന്നതും കാണാം. 

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ ചോദിച്ചിരിക്കുന്നത് എങ്ങനെയാണ് നിങ്ങളുടെ നായ പെയിന്റ് ചെയ്യാൻ പഠിച്ചത് എന്നാണ്. നായ വരച്ച വിവിധ നിറങ്ങളെ ചൂണ്ടിക്കാട്ടി മറ്റൊരാൾ കമന്റ് ചെയ്തത് നായയെ സംബന്ധിച്ച് അതിന്റെ ജീവിതത്തിന്റെ നിറങ്ങൾ നിങ്ങളാണ്. അതുകൊണ്ടാണ് നായ നിറങ്ങൾ വരച്ച് ചേർത്തിരിക്കുന്നത് എന്നാണ്. മറ്റൊരാൾ പറഞ്ഞത് ആ പെയിന്റിം​ഗ് താൻ വാങ്ങാൻ ആ​ഗ്രഹിക്കുന്നു എന്നാണ്. 

നേരത്തെയും ഇതുപോലെ ഒരാൾ തന്റെ നായ ചിത്രം വരയ്ക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വൈറലായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം
മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്