ഭാര്യ, അമ്മ, ദിവസക്കൂലിക്കാരി, ഇന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി ബിരുദധാരി; ഡോ. സാകെ ഭാരതിയുടെ ജീവിതം !

Published : Jul 21, 2023, 06:42 PM IST
ഭാര്യ, അമ്മ, ദിവസക്കൂലിക്കാരി, ഇന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി ബിരുദധാരി; ഡോ. സാകെ ഭാരതിയുടെ ജീവിതം !

Synopsis

ദാരിദ്രം കാരണം ആറുവർഷമായി, ഒരു കാർഷിക ഫാമിലെ ദിവസ വേതനക്കാരയാണ് ഭാരതി. ഇതിനിടെയാണ് അവള്‍ തന്‍റെ ബിരുദ പഠനം ആരംഭിക്കുന്നത്. ഒടുവില്‍ രസതന്ത്രത്തില്‍ പിഎച്ച്ഡി വരെ സാകെ ഭാരതി നേടി. 


ന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ നിന്നുള്ള സാകെ ഭാരതി ഒരു അസാധാരണ സ്ത്രീയാണ്. ജീവിതത്തില്‍ നേരിട്ട എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് അവര്‍ കെമിസ്ട്രിയില്‍ തന്‍റെ ഗവേഷണ ബിരുദം സ്വന്തമാക്കി, ഡോ. സാകെ ഭാരതിയായി. അതിനിടെ ദാരിദ്രവും സ്വന്തമായ ഒരു വീടില്ലാത്തതുമായ നിരവധി പ്രതിസന്ധികളിലൂടെ അവള്‍ കടന്ന് പോയി. അതിനിടെ വിവാഹിതയായി. അമ്മയായി. പക്ഷേ, തന്‍റെ സ്വപ്നത്തെ പുറതിലുപേക്ഷിക്കാന്‍ അവള്‍ തയ്യാറായില്ല. എല്ലാ പ്രതിബന്ധങ്ങള്‍ക്ക് മുന്നിലും അവള്‍ പേരാടി. ഒടുവില്‍ വിജയം ഭാരതിക്കൊപ്പം നിന്നു. ഇന്ന് രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും അവള്‍ ഒരു പ്രചോദനമാണ്. 

മൂന്ന് സഹോദരിമാരിൽ മൂത്തവളാണ് സാകെ ഭാരതി. ദാരിദ്രം കാരണം ആറുവർഷമായി, ഒരു കാർഷിക ഫാമിലെ ദിവസ വേതനക്കാരയാണ് ഭാരതി. ഇതിനിടെയാണ് അവള്‍ തന്‍റെ ബിരുദ പഠനം ആരംഭിക്കുന്നത്.  അതിനും മുമ്പ് സ്കൂള്‍ പഠനകാലത്ത്  സാമ്പത്തിക പ്രശ്നം രൂക്ഷമായപ്പോള്‍ അച്ഛന്‍ മകളോട് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുത്തച്ഛനാണ് അവളെ വീണ്ടും പഠിക്കാനായി നിര്‍ബന്ധിച്ചത്. സ്കൂള്‍ കാലം കഴിയുമുമ്പേ മുത്തച്ഛന്‍ മരിച്ചു. 12 -ാം ക്ലാസ് ജയിച്ചതിന് പിന്നാലെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ അമ്മാവനെ അവള്‍ക്ക് വിവാഹം കഴിക്കേണ്ടി വന്നു. 

മൂന്ന് വയസുള്ള മകനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ 18 കാരിയായ അമ്മ ജയില്‍ മോചിതയായി

ഭര്‍ത്താവിനെയും അമ്മായിയപ്പനെയും വിവാഹം ചെയ്തെന്ന്, റോഡിയോ ഷോയില്‍ യുവതിയുടെ വെളിപ്പെടുത്തല്‍

ചരിത്രം തിരുത്തപ്പെടുന്നു; സസ്തനികള്‍ ദിനോസറുകളെ അക്രമിച്ചിരുന്നതിന് തെളിവ്

പക്ഷേ, ഭര്‍ത്താവ് ശിവപ്രസാദ് തന്‍റെ സ്വപ്നങ്ങള്‍ക്കും കൂട്ടായിരിക്കുമെന്ന് ഭാരതി ഒരിക്കലും കരുതിയില്ല. ശിവപ്രസാദ് ഭാരതിയെ തുടര്‍ന്ന് പഠിക്കാന്‍‌ പ്രോത്സാഹിപ്പിച്ചു.  “ഭർത്താവ് ശിവപ്രസാദിന് എന്‍റെ പഠനം തുടരാൻ എന്നേക്കാൾ താൽപ്പര്യമുണ്ടായിരുന്നു. സ്ത്രീകൾക്ക് ബുദ്ധിമുട്ടുകളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ വിദ്യാഭ്യാസം മാത്രമാണ് വഴിയെന്ന് അദ്ദേഹം പറയും.  'എന്ത് വന്നാലും' എന്നെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറയും. അദ്ദേഹം വാക്ക് പാലിച്ചു," ഡോ ഭാരതി എന്‍ഡിടിവിയോട് പറഞ്ഞു. സ്വപ്നത്തിന് വേണ്ടി അവള്‍ രാവും പകലും കഠിനാധ്വാനം ചെയ്തു. കോളേജ് ഇല്ലാത്തപ്പോഴൊക്കെ അടുത്തുള്ള കാര്‍ഷിക ഫാമില്‍ ദിവസക്കൂലിക്ക് പോയി. രാവിലെ കുടുംബത്തിനുള്ള ഭക്ഷണവും മറ്റും തയ്യാറാക്കി വച്ച്, കുട്ടിയെ വീട്ടുകാരെ ഏല്‍പ്പിച്ച് ദീര്‍ഘ ദൂരം നടന്ന് അവള്‍ കോളേജിലേക്കുള്ള ബസ് കയറി. 

കഠിനാധ്വാനത്തിന് അവസാനം ഫലമുണ്ടായി. "ആന്ധ്രാപ്രദേശിൽ നിന്നുള്ള സാകെ ഭാരതിയുടെ പ്രചോദനാത്മകമായ കഥ: 12-ാം ക്ലാസിന് ശേഷം അമ്മാവനെ കല്യാണം കഴിച്ചു, 3 പെൺകുട്ടികളിൽ മൂത്തവളായിരുന്നു അവള്‍. ദിവസക്കൂലിക്കാരി, ഭാര്യ, 11 വയസ്സുകാരന്‍റെ അമ്മ എന്നീ ചുമതലകൾ നിറവേറ്റി, പക്ഷേ, അവൾ തളർന്നില്ല, സമ്പാദിച്ചു. രസതന്ത്രത്തിൽ പിഎച്ച്.ഡി,” Uma Sudhir എന്ന ട്വിറ്റര്‍ ഉപയോക്താവ് ഡോ. സാകെ ഭാരതിയെ കുറിച്ച് ട്വീറ്റ് ചെയ്തു കൊണ്ട് കുറിച്ചു. ഈ ട്വീറ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് ഭാരതിയെ അനുമോദിക്കാനായി കുറിപ്പുകളെഴുതിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?