ദിനോസറുകള്‍ സമകാലികരായ മറ്റ് ജീവകളെക്കാള്‍ വലുതാണെന്നും അതിനാല്‍ തന്നെ അവ ഇരപിടിത്തത്തില്‍ ഏകപക്ഷീയമായ വിജയങ്ങള്‍ നേടിയിരുന്നുവെന്നാണ് ഇതുവരെ കരുതിയിരുന്നത്.  

ദിനോസറുകളുടെ കാലത്ത് മറ്റെല്ലാ ജീവികളും അവയുടെ ഭക്ഷണമാണെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെ കണ്ടെത്തപ്പെട്ട ഒരു ഫോസില്‍ ഈ നീരീക്ഷണത്തെ അട്ടിമറിക്കുന്നു. വടക്കുകിഴക്കൻ ചൈനയിൽ നിന്ന് കണ്ടെത്തിയ ഫോസിൽ, ഏകദേശം 125 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന സസ്യഭുക്കായ ഒരു ദിനോസറിനെ ആക്രമിച്ച് അതിന്‍റെ വാരിയെല്ലിലേക്ക് പല്ലുകൾ ആഴ്‍ത്തുന്ന ബാഡ്ജർ പോലുള്ള സസ്തനിയെ കാണിക്കുന്നെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ക്രിറ്റേഷ്യസ് കാലഘട്ടത്തിലെതാണ് (45 to 66 മില്യണ്‍ വര്‍ഷം മുമ്പ്) കണ്ടെത്തിയ ഫോസിലെന്ന് കാര്‍ബണ്‍ ഡേറ്റിംഗിലൂടെ വ്യക്തമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദിനോസറിനെ അക്രമിച്ചത് നാല് കാലുകളുള്ള സസ്തനിയായ റെപെനോമാമസ് റോബസ്റ്റസാണ്. സസ്തനികള്‍ ദിനോസറിനെ അക്രമിക്കുമെന്നത് ലോകത്തിലെ ആദ്യത്തെ കണ്ടെത്തലാണ്. 

മൂന്ന് വയസുള്ള മകനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ 18 കാരിയായ അമ്മ ജയില്‍ മോചിതയായി

റെപെനോമാമസ് റോബസ്റ്റസിന് ഒരു വളര്‍ത്തുപൂച്ചയുടെ വലിപ്പമുണ്ടായിരിക്കും. ഏതാണ്ട് ഇടത്തരം നായയുടെ വലിപ്പമുള്ള ദിനോസറിനെയായിരുന്നു അത് അക്രമിച്ചത്. ഇരുമൃഗങ്ങളും പരസ്പരം പോരടിച്ച സമയത്ത് ഉയര്‍ന്നുവന്ന അഗ്നിപര്‍വ്വത ലാവാ പ്രവാഹത്തില്‍ അവ ജീവനോടെ മൂടപ്പെട്ടെന്നും ഇതാണ് ഇത്രയും കാലം ഇവയുടെ ഫോസില്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടാന്‍ കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെടുമ്പോള്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ദിനോസറുകള്‍ സമകാലികരായ മറ്റ് ജീവകളെക്കാള്‍ വലുതാണെന്നും അതിനാല്‍ തന്നെ അവ ഇരപിടിത്തത്തില്‍ ഏകപക്ഷീയമായ വിജയങ്ങള്‍ നേടിയിരുന്നുവെന്നാണ് ഇതുവരെ കരുതിയിരുന്നത്. 

31 വർഷത്തെ സൗഹൃദം': മുൻ പാക്കിസ്ഥാനി സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഇന്ത്യക്കാരൻ

എന്നാല്‍ ഒരു ചെറിയ സസ്തനി ഒരു വലിയ ദിനോസറിനെ വേട്ടയാടുന്നതിന്‍റെ തെളിവുകളാണ് ലഭിച്ചത്. ഫോസിൽ തെളിവില്ലാതെ ഇത്തരമൊരു കാര്യം ഊഹിക്കാന്‍ പോലും കഴിയില്ലെന്ന് ഒട്ടാവയിലെ കനേഡിയൻ മ്യൂസിയം ഓഫ് നേച്ചറിലെ പാലിയോബയോളജിസ്റ്റ് ജോർദാൻ മല്ലൻ പറയുന്നു. എന്നാല്‍, അക്കാലത്തും പോരാട്ടം നടന്നിരുന്നെന്നാണ് ഈ തെളിവുകള്‍ പറയുന്നതെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. 'ചൈനീസ് പോംപി' എന്ന് വിളിക്കപ്പെടുന്ന ലിയോണിംഗ് മേഖലയില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയത്. ഈ പ്രദേശത്ത് പുരാതനകാലത്ത് അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ സാധാരണമായിരുന്നു. ഇതിനാല്‍ തന്നെ അക്കാലത്തെ പല ജീവികളുടെയും ഫോസിലുകള്‍ വളരെ നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. ഇത്തരത്തില്‍ സംരക്ഷിക്കപ്പെട്ട നിരവധി ഫോസിലുകള്‍ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും അവസാനത്തേത് ഇപ്പോള്‍ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക