
അമേരിക്കയിലെ മിഷിഗനിൽ മുപ്പതുകാരന്‍റെ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ആത്മഹത്യ ശ്രമത്തിലൂടെ മൂക്കും വായും ഉൾപ്പെടെ മുഖം പൂർണമായും തകർന്ന് പോയ ഡെറക് പിഫാഫ് എന്ന മുപ്പതുകാരനാണ് പുതിയ മുഖവുമായി ഇപ്പോൾ രണ്ടാം ജന്മത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. ഇതോടെ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ച ലോകത്തിലെ തന്നെ അപൂർവ്വം വ്യക്തികളിൽ ഒരാളായി ഡെറക് പിഫാഫ്. ഈ വർഷം ആദ്യം റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ 80 ഓളം ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ അൻപത് മണിക്കൂറിൽ അധികം നീണ്ടുനിന്ന സങ്കീർണമായ നടപടിക്രമത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഡെറെക് ഉൾപ്പെടെ ലോകത്ത് കുറച്ചുപേർക്ക് മാത്രമാണ് മുഖം മാറ്റവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 20 കൊല്ലത്തിനിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള വെറും 50 ശസ്ത്രക്രിയകൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
പത്ത് വർഷത്തിന് മുമ്പുള്ള ഒരു ആത്മഹത്യാശ്രമത്തിലാണ് ഡെറകിന് തന്‍റെ മുഖം പൂർണ്ണമായും നഷ്ടപ്പെട്ടത്. ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ഡെറകിന് മൂക്കും വായും നഷ്ടപ്പെട്ടതിനാൽ ഭക്ഷണം കഴിക്കാനോ ആരോടെങ്കിലും സംസാരിക്കാനോ കഴിഞ്ഞ 10 വർഷക്കാലമായി കഴിഞ്ഞിരുന്നില്ല. കോളേജ് പഠനകാലത്ത് തന്‍റെ 19 -ാം വയസ്സിൽ സംഭവിച്ച ഒരു ബുദ്ധിമോശമായിരുന്നു ഡെറകിന്‍റെ ആത്മഹത്യാശ്രമം. വീട്ടിലുണ്ടായിരുന്ന ഒരു തോക്ക് കൊണ്ട് സ്വയം വെടിവെക്കുകയായിരുന്നു. വെടിയേറ്റ് ഡെറകിന്‍റെ മുഖം ചിന്നഭിന്നമായി.
പത്ത് വർഷത്തിനിടെ ഏകദേശം 58 ശസ്ത്രക്രിയകൾക്ക് ഡെറെക് വിധേയനായി. എന്നാൽ ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാനോ സാധാരണവിധത്തിൽ സംസാരിക്കാനോ സാധ്യമായില്ല. ട്യൂബിലൂടെയായിരുന്നു ഡെറെക് ഇതുവരെ ഭക്ഷണം കഴിച്ചിരുന്നത്. മൂക്കില്ലാത്തതിനാൽ ഡെറെക്കിന് കണ്ണട ധരിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയയിലൂടെ ഡെറെക്കിന്‍റെ മുഖത്തിന്‍റെ 85 ശതമാനത്തോളം പുനർനിർമ്മിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഡെറെക്കിന്‍റെ കൺപോളകൾ, താടി, പല്ല്, മൂക്ക്, കവിൾ, കഴുത്തിലെ ത്വക്ക് എന്നിവ പുനർനിർമ്മിച്ചു. സങ്കടവും സന്തോഷവും ഇപ്പോൾ ഡെറെക്കിന് മുഖഭാവത്തിലൂടെ പ്രകടമാകാന്‍ കഴിയും. ഒപ്പം കൂടുതൽ വ്യക്തതയോടെ സംസാരിക്കാനും സാധിക്കും.
പ്രസവ വേദനയോട് ഗുഡ് ബൈ; ജനന നിരക്ക് വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ചൈന
'ഓഹോ' അപ്പോ അതാണ് അവന്‍റെ കാര്‍'; കാറിന്‍റെ ഡോർ തുറന്ന് അകത്ത് കയറുന്ന കരടിയുടെ വീഡിയോ വൈറൽ
ശസ്ത്രക്രിയയ്ക്ക് ശേഷമാണ് താനൊരു മനുഷ്യനാണെന്ന തോന്നൽ വീണ്ടുമുണ്ടായതെന്നാണ് ഡെറെക് പറഞ്ഞത്. താൻ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നതിന് ഒരു കാരണമുണ്ടെന്ന് ഇപ്പോൾ വിശ്വസിക്കുന്നുവെന്നും തന്‍റെ കഥ ലോകത്തോട് മുഴുവൻ വിളിച്ചു പറയാനാണ് ഇനി ആഗ്രഹമെന്നും ഡെറെക് കൂട്ടിച്ചേർത്തു. തനിക്ക് മുഖം ദാനം ചെയ്ത വ്യക്തിയ്ക്കും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും ഡെറെക് നന്ദി പറഞ്ഞു. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസത്തെ കുറിച്ചോ പിന്നീട് ഏതാനും ആഴ്ചകളോളം തന്‍റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചോ ഇപ്പോഴും തനിക്ക് ഓർമ്മയില്ലെന്നാണ് ഡെറെക് പറയുന്നത്. പിതാവ് ജെറി ആണ് വീടിന് സമീപത്തെ മഞ്ഞ് വീണ പാതയിൽ മകനെ വെടിയേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ച ഡെറെകിന് ബോധം വീണത് ആഴ്ചകൾക്ക് ശേഷം. എന്തിന് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന കാര്യം ഡെറെകിനും അവന്‍റെ മാതാപിതാക്കൾക്കും ഇന്നും അജ്ഞാതം.
90 ദശലക്ഷം വര്‍ഷം മുമ്പ് അന്‍റാര്‍ട്ടിക്ക ഒരു മിതശീതോഷ്ണ വനമായിരുന്നെന്ന് കണ്ടെത്തൽ