സ്വന്തം കാറെന്ന നിലയില്‍ വളരെ സ്വാഭാവികമായാണ് കരടി കാറിന്‍റെ ഡോർ തുറന്ന് അകത്ത് കയറിയത്. 


താഗത സൌകര്യങ്ങളില്‍ വലിയ കുതിച്ച് ചാട്ടമാണ് മനുഷ്യന്‍ സൃഷ്ടിച്ചത്. കരയും കടലും വായുവും മറികടന്ന് ചന്ദ്രനിലേക്കും എന്തിന് സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി പോലും ബഹിരാകാശ വാഹനങ്ങള്‍ മനുഷ്യർ ഇതിനകം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍, ഒരു മനുഷ്യനെ പോലെ കാറിന്‍റെ ഡോര്‍ തുറന്ന് അകത്ത് കയറുന്ന ഒരു കരടിയെ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി. അവരില്‍ പലരും ആ കാഴ്ച കണ്ട് കുറിച്ചത്. ആ കാര്‍ കരടിയുടേതാണെന്നും അതുകൊണ്ടാണ് ഇത്ര അനായാസമായി അവന് അതിന് അകത്ത് കയറാന്‍ കഴിഞ്ഞതെന്നുമായിരുന്നു. 

വീഡിയോ ഇതിനകം കണ്ടത് രണ്ടരക്കോടിയിലേറെ പേരാണ്. ഒരു റോഡ് സൈഡില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന നിരവധി കാറുകള്‍ അടുത്തുകൂടി കടന്ന് പോകുന്ന ഒരു കരടിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ആദ്യത്തെ കാറിന്‍റെ ഡോർ തുറക്കാന്‍ കരടി ശ്രമിക്കുമ്പോള്‍ ആളുകള്‍ ഒച്ചയെടുത്ത് കരടിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതിന് പിന്നാലെ ആദ്യ ശ്രമം ഉപേക്ഷിച്ച കരടി, രണ്ടാമത്തെ കാറിന്‍റെ ഡോർ അനായാസേന തുറക്കുകയും ഒരു നിത്യാഭ്യാസിയെ പോലെ അതിനകത്ത് കയറി ഡോർ അടയ്ക്കുകയും ചെയ്യുന്നു. ഈ സമയത്തും ആളുകള്‍ ബഹളം വയ്ക്കുന്നത് കേള്‍ക്കാം. വീഡിയോ പങ്കുവച്ച് കൊണ്ട് നവേനെ ഇങ്ങനെ എഴുതി, 'കരടിക്ക് ഞങ്ങളെക്കാള്‍ മികച്ച കാര്‍ വൈദഗ്ധ്യമുണ്ട്. ആ സുഗമമായ അകത്തേക്കുള്ള പ്രവേശനം. ആരെങ്കിലും അവന് കാറിന്‍റെ താക്കോള്‍ കൊടുത്തിരിക്കണം.' 

പേര് 'ഹാസ്യനടന്‍', ചുമരിലൊട്ടിച്ച് വച്ച ഒരു പഴം; ലേലത്തില്‍ വിറ്റ് പോയത് 52 കോടിക്ക്

View post on Instagram

90 ദശലക്ഷം വര്‍ഷം മുമ്പ് അന്‍റാര്‍ട്ടിക്ക ഒരു മിതശീതോഷ്ണ വനമായിരുന്നെന്ന് കണ്ടെത്തൽ

വീഡിയോയും കുറിപ്പും കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. 'അവൻ ഒരു ശരാശരി കരടിയേക്കാൾ മിടുക്കനാണ്' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ഗ്രാമത്തില്‍ ജീവിക്കുമ്പോള്‍ ഞാൻ എന്‍റെ കാറിന്‍റെ ഡോറുകൾ പൂട്ടുമ്പോൾ ആളുകൾ ചിരിക്കും. ഇപ്പോൾ ആരാണ് ചിരിക്കുന്നത്?' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ കരടി കാര്‍ മോഷ്ടിച്ചെന്ന ഇന്‍ഷുറന്‍സ് കമ്പനികളോട് പരാതി പറയുന്നതിനെ കുറിച്ചെഴുതി. ' ആ പാർക്കിംഗ് സ്ഥലത്ത് നിന്ന് കരടി എങ്ങനെയാണ് കാർ പുറത്തെടുത്തതെന്ന് കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാൻ ആഗ്രഹിച്ചു !!' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'അവൻ ഒരു യൂബർ ഡ്രൈവറായി ജോലിക്ക് പോകണം' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. എന്നാല്‍, ആ കാര്‍ ഇനി അവന്‍റെതാണ് എന്ന കുറിപ്പിനായിരുന്നു നിരവധി പേര്‍ ലൈക്ക് ചെയ്തത്. 

പൂങ്കാവനത്തിന്‍റെ വിശുദ്ധിയും സിംഹവാലന്‍ മക്കാക്കുകളുടെ സംരക്ഷണവും