തടവുകാരനുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടു, ജയിലിലെ വനിതാ കറക്ഷണൽ ഓഫീസർക്ക് ഏഴുമാസത്തെ തടവ്

By Web TeamFirst Published Jul 3, 2021, 3:31 PM IST
Highlights

ജഡ്ജായ മൈക്കല്‍ ഇഡിയർട്ട് അവള്‍ക്ക് ഏഴ് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. അവള്‍ക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാതിരുന്നതിനാലാണ് ഇത്ര കുറഞ്ഞ തടവുശിക്ഷ വിധിക്കുന്നത് എന്നും പറയുകയുണ്ടായി. 

കാലിഫോര്‍ണിയയില്‍ തടവുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് വനിതാ കറക്ഷണല്‍ ഓഫീസര്‍ക്ക് കോടതി ഏഴ് മാസത്തെ തടവ് ശിക്ഷയായി വിധിച്ചു. മറ്റ് 11 തടവുകാര്‍ നോക്കിനില്‍ക്കെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നതും ഇവർക്ക് നേരെയുള്ള ​ഗുരുതര ആരോപണമായിരുന്നു.

ടിന ഗോണ്‍സാലെസ് എന്ന ഇരുപത്തിയാറുകാരിയായ ഉദ്യോഗസ്ഥയാണ് തടവിലായത്. ഫ്രെന്‍സോ കൌണ്ടി ജയിലില്‍ വച്ച് ലൈംഗികബന്ധം എളുപ്പമാക്കുന്നതിന് ഇവര്‍ വസ്ത്രത്തില്‍ ദ്വാരമുണ്ടാക്കിയെന്നും പറയുന്നു. അവളുടെ മുന്‍ ബോസായ അസി. ഷെരീഫ് സ്റ്റീഫ് മാക് കോമാസ് കോടതിയില്‍ പറഞ്ഞത്, നേരത്തെയും നിരാശാജനകമായ പലതും ടിനയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എങ്കിലും മറ്റ് തടവുകാരുടെ മുന്നില്‍ വച്ച് സെക്സിലേര്‍പ്പെട്ടുവെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു എന്നാണ്. അധപതിച്ച മനസുള്ള ഒരാള്‍ക്കേ ഇങ്ങനെ ചെയ്യാനാവൂ എന്നും സ്റ്റീഫ് പറഞ്ഞു. 

കഴിഞ്ഞ വർഷം മെയ് മാസത്തിൽ അറസ്റ്റിലായ ശേഷം രാജിവച്ച ഗോൺസാലസ് അതേ തടവുകാരന് റേസർ, ഒരു സെൽ ഫോൺ എന്നിവ നല്‍കിയിരുന്നു. ഒപ്പം സെല്ലില്‍ തിരച്ചില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. 

ജഡ്ജായ മൈക്കല്‍ ഇഡിയർട്ട് അവള്‍ക്ക് ഏഴ് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. അവള്‍ക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാതിരുന്നതിനാലാണ് ഇത്ര കുറഞ്ഞ തടവുശിക്ഷ വിധിക്കുന്നത് എന്നും പറയുകയുണ്ടായി. ചെയ്തത് അബദ്ധവും ഭയങ്കരവും കരിയര്‍ തന്നെ നശിപ്പിക്കുന്നതും ആയിപ്പോയി എന്നും ജഡ്ജ് പറഞ്ഞു. ഒപ്പം സ്വയം തിരിച്ചറിയാനും തിരുത്താനും ജീവിതത്തില്‍ ഒരുപാട് സമയമുണ്ട്, ഇനിയും അതാവാം എന്നും ജഡ്ജ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!