വയസ് 97, ഫിറ്റ്‍നെസ്സിൽ വിട്ടുവീഴ്ചയില്ല, യങ് ആൻഡ് ഹെൽത്തി ആയിരിക്കാൻ ടിപ്സ് ഇത്... 

Published : Nov 02, 2023, 03:47 PM IST
വയസ് 97, ഫിറ്റ്‍നെസ്സിൽ വിട്ടുവീഴ്ചയില്ല, യങ് ആൻഡ് ഹെൽത്തി ആയിരിക്കാൻ ടിപ്സ് ഇത്... 

Synopsis

27 -ാമത്തെ വയസിലാണ് എലെയ്ൻ‌ വ്യായാമം ചെയ്ത് തുടങ്ങിയത്. ഇന്നുവരെ അത് തുടരുന്നു. ദിവസം ഒരു എട്ട് മിനിറ്റ് എങ്കിലും നാം നമുക്ക് വേണ്ടി മാറ്റിവച്ചൂടേ എന്നും എലെയ്ൻ ചോദിക്കുന്നു.

നിങ്ങൾക്ക് വ്യായാമം ചെയ്യാൻ മടിയാണോ? അതോ ഇനി ഈ പ്രായത്തിലൊക്കെ വർക്കൗട്ട് ചെയ്ത് ദേഹം ഫിറ്റാക്കാഞ്ഞിട്ടാണ് എന്ന തോന്നലാണോ? എന്നാൽ, ഈ 97 -കാരി ഇതിനെല്ലാമുള്ള മറുപടിയാണ്. എലെയ്ൻ ലാലാൻ എന്ന 97 -കാരിയാണ് ഫിറ്റ്‍നെസ്സിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ലോകത്തെ അമ്പരപ്പിക്കുന്നത്. 

കഴിഞ്ഞ 70 വർഷമായി എലെയ്ൻ ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. 'ആളുകളെന്നോട് 90 -ാമത്തെ വയസ്സിലും ആരോ​ഗ്യത്തോടെയും യങ് ആയും ഇരിക്കുന്നതിന്റെ രഹസ്യം ചോദിക്കാറുണ്ട്. ഞാനവരോട് പറയാറുള്ളത് വ്യായാമമാണ് രാജാവ് എന്നാണ്' എന്ന് എലെയ്‍ൻ ടെല​ഗ്രാഫിനോട് പറഞ്ഞു. 'അതുപോലെ പോഷകാഹാരം കഴിക്കാനും ശ്രദ്ധിക്കണം. വ്യായാമവും പോഷകാഹാരവുമുണ്ടെങ്കിൽ ആ രാജ്യം നമുക്ക് സ്വന്തം' എന്നും എലെയ്ൻ ടെല​ഗ്രാഫിന്റെ അഭിമുഖത്തിൽ പറഞ്ഞു. 

'നിങ്ങൾക്ക് അനങ്ങാൻ മടിയാണ് എങ്കിൽ നിങ്ങളുടെ മനസും നിശ്ചലമായിരിക്കും. അതുകൊണ്ട് തന്നെ ദിവസം 20 മിനിറ്റ് നേരമെങ്കിലും വ്യായാമം നിർബന്ധമായും ചെയ്യണം. ശരീരത്തിൽ നിങ്ങൾക്ക് അധികമുള്ള ഓരോ ഭാരവും നിങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ അനുഭവപ്പെടും. അതിനാൽ അമിതഭാരം കുറക്കാൻ വ്യായാമം ചെയ്യണം' എന്നാണ് എലെയ്ൻ പറയുന്നത്. 

'യങ് ആയിരിക്കണമെങ്കിൽ എപ്പോഴും ചടഞ്ഞുകൂടിയിരിക്കാതെ തിരക്കിലായിരിക്കുക. നിങ്ങൾ ഏറ്റവുമധികം ആസ്വദിക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക. അതുപോലെ ചെറുപ്പക്കാരായിട്ടുള്ള ആളുകൾക്കൊപ്പവും സമയം ചെലവഴിക്കുക. ചെറുപ്പമായിരിക്കാൻ ഏറ്റവും നല്ല വഴി ചെറുപ്പക്കാരെ പോലെ പെരുമാറുക എന്നത് തന്നെയാണ്. അതുപോലെ നല്ല ഭക്ഷണവും ശരിയായ ഭക്ഷണവും കഴിക്കുക, നന്നായി ഉറങ്ങുക, പൊസിറ്റീവായി മാത്രം ചിന്തിക്കുക എന്നിവയെല്ലാം ചെറുപ്പമായിരിക്കാനും ആരോ​ഗ്യത്തോടെയിരിക്കാനും നമ്മെ സഹായിക്കും' എന്നും എലെയ്ൻ പറയുന്നു. 

27 -ാമത്തെ വയസിലാണ് എലെയ്ൻ‌ വ്യായാമം ചെയ്ത് തുടങ്ങിയത്. ഇന്നുവരെ അത് തുടരുന്നു. ദിവസം ഒരു എട്ട് മിനിറ്റ് എങ്കിലും നാം നമുക്ക് വേണ്ടി മാറ്റിവച്ചൂടേ എന്നും എലെയ്ൻ ചോദിക്കുന്നു. ഏതായാലും, ഈ പ്രായത്തിലും യങ് ആൻഡ് ഹെൽത്തി ആയിരിക്കുന്ന എലെയ്ൻ അനേകം പേർക്ക് പ്രചോദനമാണ്. 

വായിക്കാം: എത്ര പ്രായം പറയും ഈ മുത്തശ്ശിക്ക്? പ്രായം കേട്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും...  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
click me!

Recommended Stories

ജർമ്മനിയിൽ നല്ല ജോലി, സമ്പാദ്യം, കൂട്ടുകാർ, എല്ലാമുണ്ട്, പക്ഷേ നാടിന് പകരമാകുമോ? തിരികെ വരാൻ ആലോചിക്കുന്നുവെന്ന് യുവതി
ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു