എത്ര പ്രായം പറയും ഈ മുത്തശ്ശിക്ക്? പ്രായം കേട്ടാൽ ശരിക്കും നിങ്ങൾ ഞെട്ടും...
ചെറുപ്പമായിരിക്കെ വേണ്ടവിധത്തിൽ വ്യായാമം ചെയ്യാനുള്ള സമയമോ സാഹചര്യമോ ജിൻകിന് ഉണ്ടായിരുന്നില്ല. ജോലിയുടെ സ്വഭാവം കാരണം നീണ്ട നേരം ഒരേ ഇരിപ്പിരിക്കുകയും രാത്രി സമയങ്ങളിൽ വൈകി ഉറങ്ങുകയും ഒക്കെ വേണ്ടി വന്നു. അതിനാൽ തന്നെ വ്യായാമത്തിനൊന്നും സമയം കണ്ടെത്താനായില്ല.

ഈ മുത്തശ്ശിയെ കണ്ടാൽ എത്ര പ്രായം പറയും? എന്തിന് മുത്തശ്ശി എന്ന് പോലും പറയില്ല അല്ലേ? ഇതാണ് വടക്കുകിഴക്കൻ ചൈനയിലെ ടിയാൻജിൻ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ബായ് ജിൻകിൻ. 18 വർഷങ്ങൾക്ക് മുമ്പാണ് അവർ തന്റെ വർക്കൗട്ട് യാത്ര തുടങ്ങുന്നത്.
നിരവധിപ്പേർക്ക് പ്രോത്സാഹനവും പ്രചോദനവുമാണ് ഇന്ന് ബായ് ജിൻകിൻ. 'ചൈനയിലെ ഏറ്റവും മനോഹരിയായ യോഗ മുത്തശ്ശി' എന്നാണ് അവർ അറിയപ്പെടുന്നത് തന്നെ. അടുത്തിടെ ബായ് ജിൻകിൻ പങ്കുവച്ച ഒരു വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ജിമ്മിൽ വെയ്റ്റ്ലിഫ്റ്റിംഗ് അടക്കമുള്ള ചലഞ്ചിങ്ങായിട്ടുള്ള വ്യായാമങ്ങൾ ചെയ്യുന്നതായിരുന്നു വീഡിയോ. ആ വീഡിയോ കണ്ട് നിരവധിപ്പേരാണ് അത്ഭുതപ്പെട്ടത്. അവർക്ക് ബായ് ജിൻകിന്റെ യഥാർത്ഥ പ്രായം കേട്ടപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല എന്നതും സത്യം.
ചെറുപ്പമായിരിക്കെ വേണ്ടവിധത്തിൽ വ്യായാമം ചെയ്യാനുള്ള സമയമോ സാഹചര്യമോ ജിൻകിന് ഉണ്ടായിരുന്നില്ല. ജോലിയുടെ സ്വഭാവം കാരണം നീണ്ട നേരം ഒരേ ഇരിപ്പിരിക്കുകയും രാത്രി സമയങ്ങളിൽ വൈകി ഉറങ്ങുകയും ഒക്കെ വേണ്ടി വന്നു. അതിനാൽ തന്നെ വ്യായാമത്തിനൊന്നും സമയം കണ്ടെത്താനായില്ല. പിന്നാലെ നിരവധി അസുഖങ്ങളും അവരെ തേടിവന്നു. അതിൽ കാൻസറും പെടുന്നു. മൂന്ന് ശസ്ത്രക്രിയകളാണ് അവർക്ക് ചെയ്യേണ്ടി വന്നത്.
അന്നാണ് താൻ ആരോഗ്യമുള്ളൊരു ശരീരത്തിന്റെയും മനസിന്റെയും പ്രാധാന്യം മനസിലാക്കുന്നത് എന്നാണ് ജിൻകിൻ പറയുന്നത്. അങ്ങനെയാണ് 60 -ാമത്തെ വയസിൽ അവർ വർക്കൗട്ടുകൾ ചെയ്ത് തുടങ്ങുന്നത്. ആദ്യം ചെറിയ ചെറിയ വ്യായാമങ്ങളാണ് ചെയ്തത്. തന്നെ സംബന്ധിച്ച് അന്ന് അതെല്ലാം വളരെ കഠിനമായിരുന്നു എന്ന് അവർ പറയുന്നു. എന്നാൽ, പയ്യെപ്പയ്യെ എല്ലാം അവർക്ക് വഴങ്ങി. ഇന്ന് 78 -ാമത്തെ വയസിൽ കഠിനമായ വർക്കൗട്ടുകളും യോഗ പോലെയുള്ളവയും എല്ലാം ജിൻകിൻ ചെയ്യുന്നു. എത്രയോ പേരാണ് ഇന്ന് ഈ മുത്തശ്ശിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടിരിക്കുന്നത് എന്നോ.
വായിക്കാം: കയ്യടി ശബ്ദം കേൾക്കും, പ്രേതരൂപം പോലെ മിന്നിമറയും; 'കോൺജൂറിങ്ങ്' പ്രേതവീട്ടിലെ സ്ത്രീ പറയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
youtubevideo