
ഒരു സമൂഹത്തിലുണ്ടാകുന്ന അക്രമങ്ങളെയും അതിക്രമങ്ങളെയും നിയന്ത്രിക്കാനും പ്രദേശത്ത് സമാധാന അന്തരീക്ഷം നില നിര്‍ത്തുന്നതിനുമാണ് പോലീസിംഗ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, പോലീസ് പലപ്പോഴും സാധാരണക്കാര്‍ക്ക് എതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതി വളരെ ഏറെ കാലമായി ഉയര്‍ന്നു കേൾക്കുന്ന ഒന്നാണ്. പോലീസിലെ ചില വ്യക്തികളുടെ പ്രവര്‍ത്തികൾ മൂലം മൊത്തം പോലീസ് സംവിധാനത്തെ കുറിച്ചുമുള്ള കുറ്റപ്പെടുത്തനായി ഇത് മാറുന്നു. കഴിഞ്ഞ ദിവസം സമാനമായൊരു പരാതി ഉന്നയിച്ച് കൊണ്ട് ഒരു യുവതി ലിങ്ക്ഡിന്നിലെഴുതിയ ഒരു കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി.
ഹരിയാന പോലീസിനുള്ള ഒരു കുറിപ്പായിരുന്നു അത്. 'പ്രിയപ്പെട്ട ഹരിയാന പോലീസ്', എന്ന സംബോധനയോടെയാണ് ഹിമാന്‍ഷി ഗാബ എന്ന യുവതി തന്‍റെ കുറിപ്പ് തുടങ്ങിയതെങ്കിലും തൊട്ടടുത്ത വരിയില്‍ 'കള്ളന്മാർ നിങ്ങളെക്കാൾ സഹകരണ മനോഭാവമുള്ളവരാണ്' എന്നാണ് എഴുതിയത്. പിന്നാലെ തന്‍റെ സഹോദരിയുടെ ഫോണ്‍ മോഷണം പോയെന്നും അതിനെ കുറിച്ച് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ തങ്ങൾക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചും യുവതി എഴുതുന്നു.
പരാതി പറഞ്ഞപ്പോൾ അതിനെ കുറിച്ച് അന്വേഷിക്കുന്നതിന് പകരം തങ്ങളെ ചോദ്യം ചെയ്യാനും ഉപദേശിക്കാനുമായിരുന്നു പോലീസുകാര്‍ക്ക് താത്പര്യം അവര്‍ പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നു ചോദിച്ച് കൊണ്ട് ഇരുന്നത് എന്ന് എഴുതിയ യുവതി ആ മൂന്ന് ചോദ്യങ്ങളും അക്കമിട്ട് തന്‍റെ കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഒരാളുടെ ഫോൺ എങ്ങനെ നഷ്ടപ്പെടും? എന്നതായിരുന്നു ഒരു ചോദ്യം. നിങ്ങളുടെ ഫോൺ നഷ്ടപ്പെടുമ്പോൾ അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ടതായിരുന്നു, ഇപ്പോൾ എന്തിനാണ് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്? എന്നതായിരുന്നു ഹരിയാന പോലീസിന്‍റെ രണ്ടാമത്തെ ചോദ്യവും സംശയവും. ഇതിൽ നമുക്ക് എന്തുചെയ്യാൻ കഴിയും, നിങ്ങൾ ജാഗ്രത പാലിക്കേണ്ടതായിരുന്നു. മൂന്നാമത്തെ ചോദ്യത്തോടെ പോലീസ് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും യുവതി കുറിച്ചു.
Watch Video: ആരുടേതാണ് ഈ ചുണ്ടുകൾ? കണ്ടിട്ട് 'ഭയം തോന്നുന്നെന്ന്' സോഷ്യല്‍ മീഡിയ; 50 ലക്ഷം പേര്‍ കണ്ട വീഡിയോ
ഇതിനിടെ പോലീസ് സ്റ്റേഷനില്‍ വച്ച് തങ്ങൾ സ്വന്തം നിലയില്‍ ഫോണ്‍ ട്രാക്ക് ചെയ്തെന്നും പോലീസ് സ്റ്റേഷന് സമീപത്ത് ഫോണ്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നും അത് കണ്ടെടുത്ത് തരാനും യുവതി പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ഈ സമയം നിങ്ങൾ പോയി സ്വന്തം നിലയില്‍ കണ്ടെത്തിക്കോളാനായിരുന്നു പോലീസിന്‍റെ മറുപടിയെന്നും യുവതി എഴുതി. എന്നാല്‍, യുവതി തുടര്‍ന്ന് എഴുതിയത്. കള്ളനെ കുറിച്ചായിരുന്നു. സ്റ്റേഷനില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ഫോണ്‍ മോഷ്ടിച്ചയാൾ തങ്ങളെ സമീപിച്ച് പണം തന്നാൽ ഫോണ്‍ തിരികെ തരാമെന്ന് അറിയിച്ചു. കള്ളന്‍റെ സഹകരണം കൊണ്ട് നഷ്ടപ്പെട്ട ഫോണ്‍ തങ്ങൾക്ക് തിരിച്ച് കിട്ടിയെന്നും യുവതി എഴുതി.
ഒപ്പം പോലീസുകാര്‍ യഥാര്‍ത്ഥ്യത്തില്‍ പറയാന്‍ ഉദ്ദേശിച്ചത് 'കള്ളന്‍ തീർച്ചയായും മോഷ്ടിക്കും. പിന്നെ നീ എന്തിനാണ് ഫോണുമായി പുറത്ത് ഇറങ്ങുന്നത്?' എന്നായിരുന്നെന്നും യുവതി കുറിച്ചു. ആയിരക്കണക്കിന് ആളുകളാണ് യുവതിയുടെ കുറിപ്പ് ലൈക്ക് ചെയ്തത്. നിരവധി പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനെത്തി. മറ്റ് ചിലര്‍ നമ്മുടെ പോലീസ് സ്റ്റേഷനുകൾ ധാര്‍മ്മിക ക്ലാസുകൾക്ക് മികച്ച ഇടമാണെന്ന് സ്വന്തം അനുഭവങ്ങളിലൂടെ കുറിച്ചു. മറ്റ് ചിലര്‍ മോഷ്ടാക്കളെ മഹാന്മാരാക്കുന്നത് പോലീസുകാര്‍ തന്നെ എന്നായിരുന്നു അഭിപ്രയപ്പെട്ടത്.
Watch Video: 'പാതി ശമ്പളം എനിക്ക് വേണ്ടാ'; പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നിൽ ചായക്കട തുറന്ന് സസ്പെൻഷനിലായ എസ്ഐ