കുറിപ്പെഴുതി കുപ്പിയിലാക്കി കടലില്‍ ഉപേക്ഷിച്ചു; ഒരു വര്‍ഷത്തിന് ശേഷം സുഹൃത്തുക്കളുടെ കുറിപ്പികള്‍ കണ്ടെത്തി !

Published : Apr 11, 2023, 06:32 PM ISTUpdated : Apr 11, 2023, 06:34 PM IST
കുറിപ്പെഴുതി കുപ്പിയിലാക്കി കടലില്‍ ഉപേക്ഷിച്ചു; ഒരു വര്‍ഷത്തിന് ശേഷം സുഹൃത്തുക്കളുടെ കുറിപ്പികള്‍ കണ്ടെത്തി !

Synopsis

മധ്യ അമേരിക്കന്‍ ദ്വീപായ ജമൈക്കയില്‍ നിന്ന് കടലില്‍ ഉപേക്ഷിച്ചതായിരുന്നു കുപ്പികള്‍. ഒരു വര്‍ഷത്തിന് ശേഷം അത് വടക്കേ അമേരിക്കന്‍ നഗരമായ ടെക്സാസിന്‍റെ തീരത്ത് നിന്നാണ് കണ്ടെത്തിയത്.   


തീരസംരക്ഷണത്തിനായി ലാഭ രഹിതമായി പ്രവര്‍ത്തിക്കുന്ന മിഷൻ-അറൻസാസ് റിസർവ് ഗവേഷകർക്ക് ഒരു തീര പഠനത്തിനിടെ രണ്ട് കുപ്പികള്‍ ലഭിച്ചു. രണ്ട് കുപ്പികളിലും രണ്ട് കടലാസുകള്‍ ഉണ്ടായിരുന്നു. അവ ഒരു വര്‍ഷം മുമ്പ് കൈ കൊണ്ട് എഴുതി കടലില്‍ ഉപേക്ഷിച്ചവയായിരുന്നെന്ന് ഗവേഷകര്‍ പറഞ്ഞു. കടലാസുകളുടെയും കുപ്പികളുടെയും ചിത്രങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മിഷൻ-അറൻസാസ് റിസർവ് പ്രവര്‍ത്തകര്‍ പങ്കുവച്ചു. മധ്യ അമേരിക്കന്‍ ദ്വീപായ ജമൈക്കയില്‍ നിന്ന് കടലില്‍ ഉപേക്ഷിച്ചതായിരുന്നു കുപ്പികള്‍. ഒരു വര്‍ഷത്തിന് ശേഷം അത് വടക്കേ അമേരിക്കന്‍ നഗരമായ ടെക്സാസിന്‍റെ തീരത്ത് നിന്നാണ് കണ്ടെത്തിയത്. 

നീല ശംഖുപുഷ്പം വിരിച്ചപ്പോലെ....; കാലിഫോര്‍ണിയയുടെ തീരം നിറഞ്ഞ് വെല്ലെല്ല വെല്ലെല്ലകള്‍

ഒരു കടലാസില്‍ മിസോറിയിലെ കൻസാസ് സിറ്റിയിലെ ഒരു താമസക്കാരനാണ് എഴുതിയത്. മാഡി വാലെൻ എന്ന് ഇവര്‍ സ്വയം വിശേഷിപ്പിച്ചു. ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി ഏകദേശം ഒരു മാസത്തിന് ശേഷം 2022 ജൂണിൽ തന്‍റെ രണ്ട് ഉറ്റസുഹൃത്തുക്കൾക്കൊപ്പം ജമൈക്കയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് മാഡി കത്തെഴുതി കടലില്‍ ഒഴുക്കിയത്. "ഇന്നാണ് ഇവിടെ ഞങ്ങളുടെ അവസാന ദിവസം. ഞാൻ അത് ശരിക്കും ആസ്വദിച്ചു. ഒരിക്കലെങ്കിലും കുറച്ചുകാലത്തേക്ക് ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാതിരിക്കുന്നത് സന്തോഷകരമാണ്. എങ്കിലും വീട്ടിലേക്ക് പോകാനും എന്‍റെ കുടുംബത്തെ വീണ്ടും കാണാനും ഞാൻ ആവേശത്തിലാണ്. മാഗി കുറിപ്പിലെഴുതി. "എനിക്ക് കുറച്ച് നല്ല രഹസ്യങ്ങളോ പങ്കിടാൻ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അത്തരത്തിലൊന്ന് ശരിക്കും ഇല്ല. ഞങ്ങളുടെ കത്തുകൾ എവിടെ അവസാനിക്കുമെന്ന് ഞാൻ അത്ഭുതപ്പെടുന്നു." അവള്‍ കൂട്ടിച്ചേര്‍ത്തു. 

 

2,500 വർഷം പഴക്കമുള്ള 'മരിച്ചവരുടെ ഭക്ഷണം' ഇറ്റലിയിലെ ഒരു പുരാതന ശവകുടീരത്തിനുള്ളിൽ കണ്ടെത്തി !

രണ്ടാമത്തെ കുപ്പിയിലെ സന്ദേശമെഴുതിയത് അവളുടെ സുഹൃത്തായ ഈസ്റ്റൺ ആണ്. "ഞാനും എന്‍റെ രണ്ട് മികച്ച ഗേൾസും ജമൈക്കയിൽ ഒരു അവധിക്കാലത്താണ്, ഒരു പ്രത്യേക വ്യക്തിക്കായി ഒരു കുപ്പിയിൽ ഒരു സന്ദേശം അയയ്ക്കാൻ തീരുമാനിച്ചു, ഞങ്ങൾ തിരിച്ചെത്തിയ ഉടൻ തന്നെ ആഗ്രഹമില്ലെങ്കിലും ഞാൻ യൂണിവേഴ്സിറ്റിയിലേക്ക് പോകും. എന്തായാലും, ആരെങ്കിലും ഇത് കണ്ടെത്തുമെന്നും അത് അവരുടെ ദിവസമാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു' ഈസ്റ്റൺ എഴുതി. അവള്‍ക്ക് ഫേസ്ബുക്ക് ഇല്ലെങ്കിലും ഇത് കണ്ടെത്തിയതില്‍ അവള്‍ വളരെ ആവേശത്തിലാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ മാഗിയുടെ അമ്മ ഡോൺ വിഷാർഡ്-വാലെൻ അഭിപ്രായപ്പെട്ടു. 

മഞ്ഞുരുകിയപ്പോള്‍ കണ്ടത് നായയെയോ അതോ ദിനോസറിനെയോ? കാഴ്ചയെ കബളിപ്പിക്കുന്ന ചിത്രം വൈറല്‍

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്