ഹൈഡ്രോസോവ (hydrozoa) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം വെല്ലെല്ല വെല്ലെല്ല (Velella velella) എന്നാണ്. പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ ശരീരത്തിലെ കപ്പല്‍ പായപോലെ അര്‍ദ്ധസുതാര്യമായ ശരീരഭാഗം ഉപയോഗിച്ച് സമുദ്രത്തിലൂടെ ഒഴുകുന്ന പോളിപ്പുകളുടെ ഒരു ശേഖരമാണ് ഇവ.  

കാലിഫോര്‍ണിയയുടെ തീരത്ത് ആയിരക്കണക്കിന് നീല ജെല്ലിഫിഷുകളാണ് വന്നടിഞ്ഞത്. ഡാനാ പോയിന്‍റ് മുതൽ പോയിന്‍റ് റെയ്സ് നാഷണൽ സീഷോർ വരെയുള്ള ബീച്ചുകളിലാണ് ഇത്തരത്തില്‍ നീല ജെല്ലിഫിഷുകള്‍ നിറഞ്ഞത്. 'കാറ്റ് നാവികർ' (wind sailors) എന്നറിയപ്പെടുന്ന ഇവ നീല ജെല്ലിഫിഷ് പോലെയുള്ള ജീവികളാണെന്ന് ഡാന വാർഫ് വേൽ വാച്ചിംഗ് (Dana Wharf Whale Watching) എന്ന സംഘത്തിന്‍റെ തിമിംഗല നിരീക്ഷണ ബോട്ടുകളിലൊന്നിലെ ജീവനക്കാര്‍ പറഞ്ഞു. ഇവ കാലിഫോർണിയയുടെ തീരപ്രദേശങ്ങളിൽ വ്യാപകമായതായും തെക്ക് ഓറഞ്ച് കൗണ്ടി വരെ വ്യാപിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

'കാറ്റ് നാവികർ' എന്ന് പൊതുവെ അറിയപ്പെടുന്ന ഇവയുടെ നൂറ് കണക്കിന് എണ്ണം തീരങ്ങളില്‍ വ്യാപിച്ചതായി ഡാന വാർഫ് വേൽ വാച്ചിംഗിന്‍റെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഡാന ദി നാച്ചുറലിസ്റ്റിന്‍റെ സയൻസ് ടീച്ചർ നോന റെയ്മർ പറഞ്ഞു. ഇത്തരത്തിലുള്ള രണ്ട് ജെല്ലിഫിഷുകളെ അവര്‍ വീഡിയോയില്‍ എടുത്ത് കാണിച്ചു. 'ചിലപ്പോള്‍ ബീച്ചുകളെ പൂര്‍ണ്ണമായും മൂടുന്ന നിലയില്‍‌ ഇവ തീരത്തേക്ക് എത്തിയേക്കാമെന്നും ഇപ്പോള്‍ അവയുടെ എണ്ണത്തെ കുറിച്ച് പറയാനാവില്ലെന്നും' മാരിൻ കോളേജിലെ ജീവശാസ്ത്ര പ്രൊഫസറായ ജോ മുള്ളർ പറയുന്നു. 

സ്ത്രീകള്‍ തമ്മില്‍ത്തല്ലുന്നതിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ എടുത്തെറിഞ്ഞു ! വീഡിയോ വൈറല്‍

ഹൈഡ്രോസോവ (hydrozoa) എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം വെല്ലെല്ല വെല്ലെല്ല (Velella velella) എന്നാണ്. പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ ശരീരത്തിലെ കപ്പല്‍ പായപോലെ അര്‍ദ്ധസുതാര്യമായ ശരീരഭാഗം ഉപയോഗിച്ച് സമുദ്രത്തിലൂടെ ഒഴുകുന്ന പോളിപ്പുകളുടെ ഒരു ശേഖരമാണ് ഇവ. ഈ അര്‍ദ്ധസുതാര്യ ഭാഗത്ത് കാറ്റ് പിടിക്കുന്നതിനനുസരിച്ച് അവ ഓരോ ദിശകളിലേക്ക് ഒഴുകുന്നു. ഇത്തരത്തില്‍ കാറ്റിന്‍റെ സഹായത്താല്‍ സഞ്ചരിക്കുന്നതിനാലാണ് ഇവയെ കാറ്റ് നാവികര്‍ എന്ന് വിളിക്കാന്‍ കാരണം. 

വടക്കൻ അർദ്ധഗോളത്തിൽ കാണപ്പെടുന്ന വെല്ലെല്ലകളെ കാറ്റ് പിടിക്കുന്നത് വഴി, വടക്കൻ പസഫിക് ഗൈറിനെ പിന്തുടരാന്‍ അവയുടെ ഈ മുതുകുപോലുള്ള അര്‍ദ്ധസുതാര്യമായ ഭാഗം സഹായിക്കുന്നു. എന്നാല്‍, കാറ്റ് മറ്റൊരു ദിശയിലാകുമ്പോള്‍ ഇവയുടെ സ്ഥിരം സഞ്ചാരപാത മാറുകയും അവ കരയിലേക്ക് അടിച്ച് കയറുകയുമാണ് ചെയ്യുന്നത്. ആഴക്കടലില്‍ ഇവയുടെ കോടാനുകോടി എണ്ണത്തെ കണ്ടെത്താന്‍ സാധ്യതയുണ്ടെന്നും മുള്ളർ പറയുന്നു. ജെല്ലിഫിഷും പവിഴപ്പുറ്റുകളും ഉൾപ്പെടുന്ന സിനിഡാരിയ ഗ്രൂപ്പിന്‍റെ ഭാഗമാണ് വെല്ലെല്ലകളും. ഇവ കടൽത്തീരത്ത് ഒറ്റപ്പെട്ടുകഴിഞ്ഞാൽ, അവ നശിക്കുകയും അഴുകുകയും ചെയ്യും. എന്നാല്‍ തലച്ചോറോ സങ്കീർണ്ണമായ നാഡീവ്യവസ്ഥയോ ഇല്ലാത്തതിനാൽ അവയെ ചത്തതായി തരംതിരിക്കുന്നത് അൽപ്പം "അവ്യക്തമാണ്" എന്നും മുള്ളർ കൂട്ടിച്ചേര്‍ത്തു. 

View post on Instagram

ദിനോസറിന്‍റെ നശിക്കാത്ത തലയോട്ടിയുമായി സര്‍ ഡേവിഡ് ആറ്റന്‍ബറോ ബിബിസി ഷോയില്‍ !

അത്രയ്ക്ക് വിഷമുള്ളവയല്ലെങ്കിലും തോലിപ്പുറത്ത് അസ്വസ്ഥതയുണ്ടാക്കാനുള്ള ചെറിയ തോതിലുള്ള വിഷം ഇവയ്ക്കുണ്ട്. വസന്തകാലത്തും വേനല്‍ക്കാലത്തും ഇവ ചിലപ്പോള്‍ തെറ്റായ ദിശയിലേക്ക് കാറ്റടിച്ച് കരയ്ക്കെത്താറുണ്ട്. എന്നാല്‍, അടുത്ത കാലത്തായി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാറ്റിന്‍റെ ഗതിവേഗങ്ങളില്‍ പെട്ടെന്ന് മാറ്റമുണ്ടാകുമ്പോള്‍ ഇവ കൂടുതലായി കരയ്ക്കടിയുന്നു. എന്നാല്‍ വെല്ലെല്ല വെല്ലെല്ലകളുടെ സാന്നിധ്യം എൽ നിനോ (El Nino)കളുടെ സൂചനയാകാമെന്നും അഭിപ്രായമുയര്‍ന്നു. ഈ വേനല്‍ക്കാലത്ത് കാലിഫോര്‍ണിയയ്ക്ക് മുകളില്‍ എല്‍ നിനോ രൂപപ്പെട്ടേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രവും സൂചന നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രജലം ചൂടാകുന്നതും വെല്ലെല്ല വെല്ലെല്ലകളെ കരയിലേക്ക് അടുപ്പിക്കാന്‍ കാരണമാകും.