പഴയ ലിവർപൂൾ ഹോസ്പിറ്റൽ കെട്ടിടത്തില്‍ നിന്ന് രണ്ട് പ്രേതരൂപങ്ങള്‍ പകര്‍ത്തിയെന്ന് പ്രേത വേട്ടക്കാര്‍ !

Published : Apr 13, 2023, 02:23 PM IST
പഴയ ലിവർപൂൾ ഹോസ്പിറ്റൽ കെട്ടിടത്തില്‍ നിന്ന് രണ്ട് പ്രേതരൂപങ്ങള്‍ പകര്‍ത്തിയെന്ന് പ്രേത വേട്ടക്കാര്‍ !

Synopsis

വികൃതി പിള്ളേരുടെ ഇടനാഴി (Naughty Boy’s Corridor) എന്ന അറിയപ്പെട്ടിരുന്ന സ്ഥലത്ത് ഒരു പ്രായമായ സ്ത്രീയുടെ പ്രേതരൂപം മുകളിലെ നിലയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


തീന്ദ്രിയ ശക്തിയില്‍ വിശ്വസിച്ച് തുടങ്ങിയ കാലം മുതല്‍ മനുഷ്യന്‍ മരണാനന്തര ജീവിതത്തിലും സന്ദേഹിയായിരുന്നു. മരിച്ചവരെ വ്യത്യസ്തമെങ്കിലും ആചാരപൂര്‍വ്വം അടക്കുന്ന രീതി ലോകമെങ്ങും ഏതാണ്ട് ഒരേ കാലത്താണ് ആവിര്‍ഭവിച്ചതും. അന്ന് മുതല്‍ ഇന്ന് വരെ മനുഷ്യന്‍ മരണാനന്തര ജീവിതത്തെ കുറിച്ച് പലവിധ വിശ്വാസങ്ങളാണ് വച്ച് പുലര്‍ത്തുന്നതും. അതില്‍ മരണാനന്ത ജീവിതത്തില്‍ വിശ്വസിക്കുന്നവരും അങ്ങനെയൊരു ജീവിതമില്ലെന്ന് വിശ്വസിക്കുന്നവരും ഉള്‍പ്പെടുന്നു. ഇത് പോലെ തന്നെയാണ് പ്രേതങ്ങളുടെ കാര്യവും. ദുര്‍മരണങ്ങള്‍ക്ക് വിധേയരാകുന്നവരാണ് മരണാനന്തരം പ്രേതങ്ങളായി ഭൂമിയില്‍ അവശേഷിക്കുന്നതെന്ന വിശ്വസം ചിലര്‍ വച്ച് പുലര്‍ത്തുന്നു. ഇവര്‍ക്ക് യാഥാവിധിയുള്ള മരണാനന്തര ക്രിയകള്‍ ലഭിക്കാത്തതിനാലാണ് ഇവര്‍ ഭൂമി വിട്ട് പോകാത്തതെന്നും ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ കരുതുന്നു. 

കഴിഞ്ഞ ദിവസം യുകെയിലെ ഉപയോഗ ശൂന്യമായ മുന്‍ ആശുപത്രി കെട്ടിടത്തില്‍നിന്നും പ്രേതരൂപങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന അവകാശവാദവുമായി പ്രേത വേട്ടക്കാര്‍ രംഗത്തെത്തി. സി.ഒ.ആർ.പി.എസ്.ഇ. ഇൻകോർപ്പറേറ്റഡിന്‍റെ അലൻ റോജേഴ്സും ജോൺ വാർട്ടണുമാണ് ആ രണ്ട് പേര്‍. ലിവർപൂളിലെ മുൻ ന്യൂഷാം പാർക്ക് ഹോസ്പിറ്റലിൽ നിന്നാണ് പ്രേതങ്ങളുടെ ചിത്രങ്ങള്‍ തങ്ങള്‍ പകര്‍ത്തിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ന്യൂഷാം പാർക്ക് ഹോസ്പിറ്റലിൽ സ്‌ട്രെയിറ്റ്‌ജാക്കറ്റിൽ പ്രത്യക്ഷപ്പെടുന്ന ഒരു പുരുഷന്‍റെയും മറ്റൊരു പ്രേതത്തിന്‍റെയും ചിത്രങ്ങളാണ് തങ്ങള്‍ എടുത്തതെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.  150 വര്‍ഷത്തെ പഴക്കമുള്ള കെട്ടിടമാണ്  മുൻ ന്യൂഷാം പാർക്ക് ഹോസ്പിറ്റലിന്‍റെത്. 

അമ്മയെക്കുറിച്ച് മുത്തശ്ശിയോട് പരാതി പറയാന്‍ 11 വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ !

ന്യൂഷാം പാർക്ക് ഹോസ്പിറ്റലില്‍ വളരെക്കാലം മുമ്പ് അനാഥാലയമായിരുന്നു. പിന്നീട് ഇതൊരു മാനസിക ആശുപത്രിയായി മാറി.  വികൃതി പിള്ളേരുടെ ഇടനാഴി (Naughty Boy’s Corridor) എന്ന അറിയപ്പെട്ടിരുന്ന സ്ഥലത്ത് ഒരു പ്രായമായ സ്ത്രീയുടെ പ്രേതരൂപം മുകളിലെ നിലയിലെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികമായി ഈ പ്രദേശം പ്രേതശല്യം ഏറെയുള്ള സ്ഥലമായിട്ടാണ് അറിയപ്പെടുന്നത്. ആശുപത്രി, വിക്ടോറിയൻ അനാഥാലയമായിരുന്ന കാലത്ത് അവിടെ വച്ച് മരിച്ച കുട്ടികളുടെ പ്രേതങ്ങള്‍ ഇവിടെ സാധാരണമാണെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജക്കാർത്ത മുതൽ മിയാമി വരെ; ലോകത്തിൽ ഏറ്റവും വേഗത്തിൽ മുങ്ങുന്ന 6 നഗരങ്ങൾ ഇവയാണ്

റോക്ക് ഫെറിയില്‍ ഒരു പ്രേതത്തെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് സി.ഒ.ആർ.പി.എസ്.ഇ. തങ്ങളുടെ അസാധാരണമായ അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടത്.  ഹോണ്ടഡ് ലിവർപൂൾ പരമ്പരയുടെ രചയിതാവും പാരാനോർമൽ വിദഗ്ധനുമായ ടോം സ്ലെമൻ പ്രേത ചിത്രങ്ങളുടെ ആധികാരികത പരിശോധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രേത വേട്ടയില്‍ ചിലപ്പോഴൊക്കെ ഭയം തോന്നുമെങ്കിലും ഇപ്പോഴത് ശീലമായെന്ന് അലൻ റോജേഴ്സ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂബര്‍ പെഡി; രത്നം തേടിയ മനുഷ്യര്‍ ഭൂമിക്കടിയില്‍ തീര്‍ത്ത വാസയോഗ്യമായ നഗരം

PREV
click me!

Recommended Stories

വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്