
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിനടക്കുന്ന ക്യൂട്ട് ആയ ഒരു 'പികാചു' പാവയുടെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. യൂറോപ്യൻ സ്‌പേസ് ഏജൻസി പങ്കുവെച്ച ഈ ദൃശ്യങ്ങൾ ബഹിരാകാശ പ്രേമികളെയും 'പോക്കിമോൻ' ആരാധകരെയും ഒരുപോലെ സന്തോഷിപ്പിച്ചു. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു നിമിഷം എന്നതിലുപരി, ഈ മഞ്ഞ പോക്കിമോൻ കളിപ്പാട്ടം കാലങ്ങളായി തുടരുന്ന ഒരു ബഹിരാകാശ പാരമ്പര്യത്തിന്‍റെ ഭാഗമാണ്.
ആദ്യമായി ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികർ, കാലങ്ങളായി ഇത്തരം കളിപ്പാട്ടങ്ങളെ തങ്ങളുടെ യാത്രകളിൽ ഒപ്പം കൂട്ടാറുണ്ട്. 1985 -ൽ സ്‌പേസ് ഷട്ടിൽ ഡിസ്‌കവറിയുടെ 'STS-51D' ദൗത്യത്തിനിടെയാണ് ആദ്യമായി ബഹിരാകാശത്തേക്ക് കളിപ്പാട്ടങ്ങൾ കൊണ്ടുപോകുന്നത്. സ്ലിങ്കി (Slinky), യോ-യോ (Yo-Yo), പാഡിൽ ബോൾ (paddle ball), ഒരു ടോയ് കാർ എന്നിവയായിരുന്നു അന്ന് യാത്രികർ കൂടെക്കരുതിയ ആദ്യത്തെ കളിപ്പാട്ടങ്ങൾ.
കാണുമ്പോൾ കളിപ്പാട്ടങ്ങളാണെന്ന് തോന്നുമെങ്കിലും, ബഹിരാകാശ പേടകം സീറോ ഗ്രാവിറ്റിയിൽ അഥവാ ഭാരമില്ലായ്മയുടെ അവസ്ഥയിൽ എത്തിയോയെന്ന് തിരിച്ചറിയാനുള്ള 'സീറോ-ഗ്രാവിറ്റി ഇൻഡിക്കേറ്ററുകൾ' ആയാണ് ഇവ പ്രവർത്തിക്കുന്നത്. നാസ വ്യക്തമാക്കുന്നത് "പേടകവും അതിലെ യാത്രികരും ഭൂഗുരുത്വാകർഷണ വലയത്തിന് പുറത്തുകടന്ന് ബഹിരാകാശത്ത് എത്തിയെന്നും ഭാരമില്ലായ്മ അനുഭവിച്ചു തുടങ്ങിയെന്നും ദൃശ്യങ്ങളിലൂടെ വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ചെറിയ പ്ലഷ് വസ്തുക്കളാണ് 'സീറോ ഗ്രാവിറ്റി ഇൻഡിക്കേറ്ററുകൾ'. പേടകത്തിനുള്ളിൽ ഭാരമില്ലാതെ ഇവ പൊങ്ങിക്കളിക്കാൻ തുടങ്ങുന്നതോടെ ബഹിരാകാശത്ത് എത്തിയെന്ന് യാത്രികർ ഉറപ്പിക്കുന്നു.
2026 ഒക്ടോബർ 4 മുതൽ 10 വരെ നടന്ന 'വേൾഡ് സ്‌പേസ് വീക്ക്' ആഘോഷങ്ങളുടെ ഭാഗമായി യൂറോപ്യൻ സ്‌പേസ് ഏജൻസിയും ദ പോക്കിമോൻ കമ്പനി ഇന്‍റർനാഷണലും ചേർന്നാണ് പികാചുവിനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. യൂറോപ്യൻ സ്‌പേസ് ഏജൻസി ബഹിരാകാശ യാത്രിക സോഫി അഡെനോട്ടിന്‍റെ ദൗത്യത്തിന്‍റെ ഭാഗമായിരുന്ന ഈ കളിപ്പാട്ടം ഏപ്രിൽ 11 മുതൽ ജൂൺ 17 വരെ 67 ദിവസമാണ് ഭ്രമണപഥത്തിൽ ചിലവഴിച്ചത്.
#WATCH | "Namaskar from space! I am thrilled to be here with my fellow astronauts. What a ride it was," says Indian astronaut Group Captain Subhanshu, who is piloting #AxiomMission4, as he gives details about his journey into space.
Carrying a soft toy Swan, he says, in Indian culture, the Swan is a symbol of wisdom.
Video source: Axiom Space/ YouTube
— ANI (@ANI) June 26, 2025
2. ശുഭാംശു ശുക്ലയുടെ 'ജോയ്'
2025 -ലെ തന്‍റെ ദൗത്യത്തിനിടെ, ബഹിരാകാശത്ത് നിന്നുള്ള തത്സമയ വെബ്‌കാസ്റ്റിൽ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല 'ജോയ്' എന്ന കളിപ്പാട്ടത്തെ ലോകത്തിന് പരിചയപ്പെടുത്തി. ഒരു താറാവിന്‍റെ രൂപത്തിലുള്ള പാവയായിരുന്നു ഇത്.
'പീനട്ട്സ്' കോമിക് സ്ട്രിപ്പിലെ പ്രിയപ്പെട്ട കഥാപാത്രമായ സ്നൂപ്പിക്ക് ബഹിരാകാശ യാത്രയിൽ ദീർഘകാലത്തെ ചരിത്രമുണ്ട്. 2019 -ലാണ് സ്നൂപ്പി ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നത്.
2020 -ൽ അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നപ്പോൾ ഒപ്പം ബേബി യോഡ പ്ലഷ് ടോയിയും ഉണ്ടായിരുന്നു. ദൗത്യത്തിന്‍റെ ലൈവ് സ്ട്രീമുകളിൽ ബേബി യോഡ സീറ്റിലിരിക്കാൻ ശ്രമിക്കുന്ന തമാശ ദൃശ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
The #Exp42 crew is ready to go! Their 'Zero-G Indicator' may look familiar, #Olaf from #Frozen riding to outer space. http://t.co/9YyJ1SjYhD
— Doug Wheelock (@Astro_Wheels) November 23, 2014
ഒലാഫ് 2014 -ൽ 'Soyuz TMA-15M' ദൗത്യത്തിലാണ് ബഹിരാകാശത്തെത്തിയത്. റഷ്യൻ ബഹിരാകാശ യാത്രികനായ ആന്‍റൺ ഷ്കാപ്ലെറോവ് തന്‍റെ 8 വയസ്സുള്ള മകളുടെ ഭാഗ്യചിഹ്നമായാണ് ഈ കളിപ്പാട്ടം കൂടെക്കരുതിയത്.