
ഭക്ഷണപ്രിയരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾക്ക് ബർഗറുകൾ ഇഷ്ടമാണോ? ഒരെണ്ണത്തിന് വേണ്ടി എത്ര രൂപ ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണ്? പണം ഒരു പ്രശ്നം അല്ലെങ്കിൽ ഈ ബർഗർ ഒന്ന് പരീക്ഷിച്ചു നോക്കാം. ഒരു അമേരിക്കൻ റെസ്റ്റോറന്‍റാണ് ഈ വെറെറ്റി ബർഗർ ലോഞ്ചിങ്ങിന് ഒരുങ്ങുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും വിലയേറിയ ഈ ചീസ് ബർഗറിന് 700 ഡോളർ വിലവരും. അതായത് 57,987 രൂപ. 'ഡ്രൂറി ബിയർ ഗാർഡൻ' എന്ന റെസ്റ്റോറന്‍റാണ് ഈ സ്പെഷ്യാലിറ്റി ബർഗറുമായി രംഗത്ത് എത്തിയിരിക്കുന്നത്. 'ഗോൾഡ് സ്റ്റാൻഡേർഡ് ബർഗർ' എന്നാണ് ഈ അഡംബര ബർഗറിന്‍റെ പേര്. അതെ പേരിത്തനെയുണ്ട് ഒരു സ്വര്‍ണ്ണത്തിളക്കം.
ഒരൊറ്റ ബർഗറിന് ഇത്ര വില കൂടിയത് എന്താണെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? റെസ്റ്റോറന്‍റിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഇത് പാചകം ചെയ്യുന്നത് ഐറിഷ് ചെഡ്ഡാർ ചീസ്, ഇറ്റാലിയൻ ബ്ലാക്ക് ട്രഫിൾ, ഇറ്റാലിയൻ കാവിയാർ, ലോബ്സ്റ്റർ മാംസം, വൈൽഡ്ഫ്ലോർ ബേക്കറി ബ്രിയോഷ് ബൺ തുടങ്ങിയവയൊക്കെ ഇപയോഗിച്ചാണ്. ഇതിനെല്ലാം പുറമേ ഭക്ഷ്യയോഗ്യമായ സ്വർണ്ണ ഇലകളും ഇതിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള ഭക്ഷണപ്രീയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ബർഗറുകൾ.
കാർ മോഷണത്തിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി; രക്ഷപ്പെടുത്തി പൊലീസ്
തങ്ങളുടെ അതിഥികൾക്ക് പുതിയ മെനു അതിശയകരവും രുചികരവുമായ അനുഭവം നൽകുമെന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് റെസ്റ്റോറന്‍റിന്‍റെ ഉടമ വസിലിക്കി സിയോറിസ്-ബാലി ഇതുമായി ബന്ധപ്പെട്ട് എൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് തങ്ങൾ ഇത്തരത്തിൽ വ്യത്യസ്തമായതും എന്നാൽ ഏറെ സ്വാദിഷ്ടമായതുമായി ഒരു രുചികൂട്ട് കണ്ടെത്തിയതെന്നും ബർഗർ പ്രേമികൾക്ക് ആസ്വദ്യകരമായ ഒന്നായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ സ്പെഷ്യൽ ബർഗർ എന്നും അവർ അഭിപ്രായപ്പെട്ടു. ആഡംബര ഭക്ഷണമാണെങ്കിലും തങ്ങളുടെ ബർഗർ ആളുകൾക്ക് സ്വീകാര്യമാകും എന്ന പ്രതീക്ഷയിലാണ് ഡ്രൂറി ബിയർ ഗാർഡൻ റെസ്റ്റോറന്‍റ്.
ഭര്‍ത്താവിനോടുള്ള പ്രണയം, നെറ്റിയില്‍ പേര് ടാറ്റൂ ചെയ്ത് പ്രകടിപ്പിക്കുന്ന ഭാര്യ; വൈറല്‍ വീഡിയോ !