കസേരയിൽ ഇരിക്കുന്ന ഒരു യുവതിയുടെ നെറ്റിയില്‍ അവരുടെ ഭര്‍ത്താവിന്‍റെ പേര് എഴുതിയ ഒരു പേപ്പര്‍ പതിപ്പിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. 


പ്രണയിക്കുമ്പോള്‍, തന്‍റെ പങ്കാളിയെ ആകര്‍ഷിക്കാനായി, അല്ലെങ്കില്‍ സന്തോഷിപ്പിക്കാനായി ഏത് പരിധിയും മറികടക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. അങ്ങനെയാണ് പ്രണയിക്കുമ്പോള്‍ മനുഷ്യന് കണ്ണുകാണില്ലെന്ന ചൊല്ല് തന്നെ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇതിന്‍റെ ഉദാഹരണമെന്ന് വേണമെങ്കില്‍ പറയാം. തന്‍റെ ഭര്‍ത്താവിന്‍റെ പേര് നെറ്റിയില്‍ പച്ചകുത്തിയായിരുന്നു ഒരു സ്ത്രീ തന്‍റെ സ്നേഹം പ്രകടിപ്പിച്ചത്. നെറ്റിയില്‍ പേര് പച്ച കുത്തുന്ന വീഡിയോ ഇതിനകം വൈറലായി. നിരവധി പേര്‍ കമന്‍റുമായെത്തി. king_maker_tattoo_studio എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മാര്‍ച്ച് 18 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. 

ബെംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോ എന്ന ടാറ്റൂ പാർലറിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. കസേരയിൽ ഇരിക്കുന്ന ഒരു യുവതിയുടെ നെറ്റിയില്‍ അവരുടെ ഭര്‍ത്താവിന്‍റെ പേര് എഴുതിയ ഒരു പേപ്പര്‍ പതിപ്പിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഇതിന്‍റെ കാര്‍ബണ്‍കോപ്പി നെറ്റിയില്‍ വരയ്ക്കുന്നു. ടാറ്റൂ ചെയ്യുന്ന സൂചി നെറ്റിയില്‍ വേദന പടര്‍ത്തുമ്പോള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ കൈ പിടിച്ച് യുവതി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. 

ആദ്യത്തെ ചുംബനം; 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസോപ്പൊട്ടോനിയന്‍ കാലത്ത്, ഒപ്പം രോഗവ്യാപനവും ?

ആളുകളെ ആകര്‍ഷിക്കാനായി ഇട്ടതാണെങ്കിലും സാമൂഹിക മാധ്യമത്തില്‍ പലരും വീഡിയോയ്ക്ക് എതിരെ തിരിഞ്ഞു. ഇത് കുറച്ച് കടത്തുപോയെന്ന് ചിലര്‍ എഴുതി. ചിലര്‍ ഡിസ്‍ലൈക്ക് ബട്ടന്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനാണ് വിദ്യാഭ്യാസം വേണമെന്ന് പറയുന്നത് എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമാണെന്നും പലരും നെഗറ്റീവ് കമന്‍റുമായി വരും ശ്രദ്ധിക്കേണ്ടെന്നുമുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. പ്രതികരണങ്ങില്‍ പലതും സാമൂഹിക മാധ്യമങ്ങളുടെ തുടക്കക്കാലത്ത് സജീവമായിരുന്ന ചര്‍ച്ചകളിലൊന്നായിരുന്ന വിവാഹിതരായ സ്ത്രീകള്‍ ബിന്ദി അഥവാ സിന്ദൂരം ഇടണമോ വേണ്ടയോ എന്ന ചര്‍ച്ചയെ അനുസ്മരിപ്പിച്ചു. എന്നാല്‍, വീഡിയോ പങ്കുവച്ച് കൊണ്ട് ടാറ്റൂവിന്‍റെ അന്തിമ വീഡിയോ പിന്നീട് പങ്കുവയ്ക്കുമെന്നാണ് കുറിച്ചിരുന്നത്. കുറച്ച് നാള്‍ മുമ്പ് ഓസ്ട്രേലിയക്കാരനായ ഒരു വ്യക്തി തന്‍റെ ഭാര്യയെ കളിക്കാനായി അവര്‍ നിലവിളിക്കുന്നത് പോലൊരു ചിത്രം ശരീരത്തില്‍ പച്ച കുത്തിയിരുന്നു. എന്നാല്‍, ചിത്രം കണ്ട ഭാര്യ സന്തോഷത്തോടെ പൊട്ടിക്കരയുന്ന വീഡിയോ ഏറെ പേരെ ആകര്‍ഷിച്ചിരുന്നു. 

വൈഫ് ഓഫ് ദി ഇയർ: കണ്ണുകെട്ടി ഭർത്താവിനെ തിരിച്ചറിയൽ മത്സരത്തിൽ കയ്യടി നേടിയ ഭാര്യയുടെ തന്ത്രം, വൈറൽ വീഡിയോ !