പീഡിപ്പിച്ച കുഞ്ഞിനെ ജീവനോടെ വിടാൻ ദയ കാണിച്ചു, പ്രതിയുടെ ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറക്കുന്നുവെന്ന് കോടതി

Published : Oct 24, 2022, 10:44 AM ISTUpdated : Oct 24, 2022, 10:51 AM IST
പീഡിപ്പിച്ച കുഞ്ഞിനെ ജീവനോടെ വിടാൻ ദയ കാണിച്ചു, പ്രതിയുടെ ജീവപര്യന്തം ശിക്ഷ 20 വർഷമായി കുറക്കുന്നുവെന്ന് കോടതി

Synopsis

2007 മെയ് 31 -ന് ഇൻഡോറിലാണ് രാം സിം​ഗ് കുഞ്ഞിനെ പീഡിപ്പിച്ചത്. കുഞ്ഞ് മുത്തശ്ശിക്ക് പിന്നാലെ തന്റെ കുടിലിൽ നിന്നും പുറത്തിറങ്ങിയതാണ്. അന്ന് 25 -കാരനായ സിം​ഗ് അടുത്തുള്ള ഒരു ടെന്റിലായിരുന്നു താമസം.

പീഡിപ്പിച്ച പെൺകുഞ്ഞിനെ ജീവനോടെ വിടാനുള്ള ദയവ് കാണിച്ചത് കൊണ്ട് പ്രതിയുടെ ശിക്ഷ ജീവപര്യന്തത്തിൽ നിന്നും 20 വർഷമായി കുറക്കുന്നുവെന്ന് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് പ്രസ്തുത വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

2007 -ലാണ് ഇൻഡോറിൽ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിയായ രാം സിംഗ് എന്ന നാൽപതുകാരൻ അറസ്റ്റിലാവുന്നത് (അന്ന് 25 വയസ്). പിന്നാലെ, 2009 ഏപ്രിലിൽ ഒരു അഡീഷണൽ സെഷൻസ് ജഡ്ജി (ഇൻഡോർ) ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എന്നാൽ, ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് 2009 മെയ് മാസത്തിൽ ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. 

സെപ്തംബർ 28 -ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കർ, സത്യേന്ദ്ര കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് എന്നാൽ കേസിൽ നടത്തിയ നിരീക്ഷണം ഇങ്ങനെ: 'പ്രതിക്ക് ഒരു സ്ത്രീയുടെ അന്തസിനോട് യാതൊരു ബഹുമാനവുമില്ല. ചെയ്തത് പൈശാചികപ്രവൃത്തിയാണ്. പ്രതി പീഡിപ്പിച്ചത് നാല് വയസുള്ള പെൺകുഞ്ഞിനെയാണ് എന്നത് പരി​ഗണിക്കുമ്പോൾ ഇയാളുടെ ശിക്ഷ കുറക്കേണ്ടതായും തോന്നുന്നില്ല. എന്നിരുന്നാലും പെൺകുട്ടിയെ ജീവനോടെ വിടാൻ ഇയാൾ ദയ കാണിച്ചു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇയാളുടെ ജീവപര്യന്തം തടവ് 20 വർഷത്തെ കഠിന തടവായി കുറക്കണം എന്നാണ് കോടതിയുടെ അഭിപ്രായം.' പതിനഞ്ച് വർഷം ഇയാൾ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. ഇനി അഞ്ച് വർഷം കൂടി തടവ് അനുഭവിച്ചാൽ മതിയാവും. 

2007 മെയ് 31 -ന് ഇൻഡോറിലാണ് രാം സിം​ഗ് കുഞ്ഞിനെ പീഡിപ്പിച്ചത്. കുഞ്ഞ് മുത്തശ്ശിക്ക് പിന്നാലെ തന്റെ കുടിലിൽ നിന്നും പുറത്തിറങ്ങിയതാണ്. അന്ന് 25 -കാരനായ സിം​ഗ് അടുത്തുള്ള ഒരു ടെന്റിലായിരുന്നു താമസം. അയാൾ കുട്ടിയെ ഒരു രൂപ തരാം എന്ന് പറഞ്ഞ് ടെന്റിനകത്തേക്ക് വിളിച്ച് വരുത്തി ബലാത്സം​ഗം ചെയ്യുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ കുട്ടി ബലാത്സം​ഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. 

ബലാത്സം​ഗം നടന്നതിന് ദൃക്സാക്ഷികളില്ലെന്നും മതിയായ തെളിവുകളില്ലെന്നുമാണ് പ്രതിയുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിരിക്കുകയാണ് എന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി
'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ