Latest Videos

നിങ്ങളെ സ്നേഹിക്കുന്നു. കുത്തേറ്റിട്ടുണ്ട്; കുത്തേറ്റ് മരിക്കും മുമ്പ് മകന്‍ അച്ഛന് അയച്ച ഹൃദയഭേദകമായ സന്ദേശം

By Web TeamFirst Published Mar 20, 2023, 2:47 PM IST
Highlights

മദ്യകടയില്‍ ജോലി ചെയ്യുമ്പോള്‍ അവന് നിരവധി അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതായും അവന്‍ മറ്റെന്തെങ്കിലും ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നെന്നും ഡെക്ലാന്‍റെ അച്ഛന്‍ പറഞ്ഞു. 
 


സ്ട്രേലിയയിലെ ഡാര്‍വിനില്‍ ബിഡബ്ല്യുഎസ് കടയില്‍ വച്ച് മദ്യം വാങ്ങാനെത്തിയയാള്‍ക്ക് സേവനം നിഷേധിച്ചതിന് പിന്നാലെ ജോലിക്കാരന്‍ കുത്തേറ്റ് മരിച്ചു.  ഡാർവിനിലെ എയർപോർട്ടിന്‍റെ ഭാഗമായ ടാവേൺ ബിഡബ്ല്യുഎസ് ഡ്രൈവ്-ത്രൂ മദ്യഷോപ്പിലാണ് സംഭവം. ഇന്നലെ രാത്രി 9 മണിയോടെ തന്‍റെ ജോലി തീര്‍ത്ത് കട അടച്ച് വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോഴാണ് ഡെക്ലാൻ ലാവെർട്ടി എന്ന 20 കാരന് കുത്തേറ്റത്. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും കുറ്റവാളി രക്ഷപ്പെട്ടിരുന്നു. 

കുത്തേറ്റതിന് പിന്നാലെ ഡെക്ലാൻ ലാവെർട്ടി തന്‍റെ അച്ഛന് അയച്ച സന്ദേശം, അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി. 'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. കുത്തേറ്റിട്ടുണ്ട്' എന്നായിരുന്നു സന്ദേശം. സാമൂഹിക മാധ്യമങ്ങളില്‍ ഈ സന്ദേശം വൈറലായി. എന്നാല്‍, പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ഡെക്ലാന് ജീവന്‍ നഷ്ടമായിരുന്നു. മദ്യകടയില്‍ ജോലി ചെയ്യുമ്പോള്‍ അവന് നിരവധി അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതായും അവന്‍ മറ്റെന്തെങ്കിലും ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നെന്നും ഡെക്ലാന്‍റെ അച്ഛന്‍ പറഞ്ഞു. 

ചര്‍മ്മ സംരക്ഷണത്തിന് രക്തം; ട്വിറ്ററില്‍ വൈറലായി ഒരു തമാശ കുറിപ്പ്

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവിടെ മറ്റൊരു ജീവനക്കാരനും അക്രമിക്കപ്പെട്ടിരുന്നു. അയാള്‍ക്ക് സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തേല്‍ക്കുകയായിരുന്നു. അദ്ദേഹം ഇതുവരെയായും കടയിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതിനിടെയാണ് ഡെക്ലാന് കുത്തേറ്റത്. തന്‍റെ മകന്‍ അതിശയകരമായ അഭിപ്രായമുള്ള ഒരാളായിരുന്നെന്നും അവന്‍ മറ്റൊരു ജോലിക്കായി തീവ്രമായ ശ്രമിക്കുകയായിരുന്നെന്നും മാധ്യമങ്ങളോട് പറഞ്ഞ അച്ഛന്‍, അവന് ഈ ജോലി കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. 

ഡെക്ലാൻ ലാവെർട്ടിയുടെ മരണത്തിന് പിന്നാലെ ഓസ്ട്രേലിയന്‍ സാമൂഹിക മാധ്യമങ്ങളില്‍ #puttheknifedown എന്ന ഹാഷ്ടാഗ് വൈറലായി.  ഡെക്ലാൻ ലാവെർട്ടിയുടെ മരണം ഒറ്റപ്പെട്ട സംഭവമാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇന്നലെ കരാമയില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടതിനും മറ്റൊരു കൊള്ളയടിക്കും ശേഷം മൂന്നാമത്തെ സംഭവമാണ് ഡെക്ലാന്‍ ലാവര്‍ട്ടിയുടെ കൊലപാതകമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് മൂല്യവത്തായ അംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും കുടുംബത്തിന്‍റെ വേദനയില്‍ പങ്കുകൊള്ളുന്നുവെന്നും ബിഡബ്യുഎസ് കമ്പനി കുടുംബത്തെ അറിയിച്ചു. കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും പോലീസ് അവകാശപ്പെട്ടു. 

സ്വര്‍ണ്ണമാല, കൂളിങ് ഗ്ലാസ്, പിന്നെ 'റാപ്പ് കുര്‍ബാന'യുമായി ജര്‍മ്മന്‍ വികാരി; വൈറലായി ഒരു കുര്‍ബാന

click me!