ചൈനയിൽ കൊടുംചൂട്; ഫ്രിഡ്ജിനുള്ളിൽ അഭയം തേടി യുവാവ്; വൈറലായി വീഡിയോ

Published : Jun 10, 2023, 01:18 PM IST
ചൈനയിൽ കൊടുംചൂട്; ഫ്രിഡ്ജിനുള്ളിൽ അഭയം തേടി യുവാവ്; വൈറലായി വീഡിയോ

Synopsis

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് യുവാവിനെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും രംഗത്തെത്തിയത്.

ചൈനയിൽ താപനില ഉയർന്നതോടെ കൊടുംചൂടിൽ നിന്നും രക്ഷപ്പെടാൻ വഴി തേടി അലയുകയാണ് ആളുകൾ. ഇതിനിടയിൽ സഹിക്കാൻ പറ്റാത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ ഫ്രിഡ്ജിൽ കയറിയിരുന്ന യുവാവിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ചൈനയിലെ ഗ്വാങ്‌ഡോംഗിൽ നിന്നുള്ള  യുവാവാണ് ഒരു ബിവറേജ് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്നു താൽക്കാലിക ആശ്വാസം തേടിയത്. ഫ്രിഡ്ജിനുള്ളിൽ ഒരു ചെറിയ സ്റ്റൂളിൽ ഇരുന്ന് യുവാവ് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. 8 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ചുറ്റുമുള്ള കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ സുഖമായി യുവാവ് ഫ്രിഡ്ജിനുള്ളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. അയാൾ ഇരിക്കുന്നതിന്റെ മറുവശത്ത് ശീതളപാനീയങ്ങൾ അടുക്കിവെച്ചിരിക്കുന്നതും കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകൾ ആണ് യുവാവിനെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ തരംഗമാകാൻ മനപ്പൂർവം സൃഷ്ടിച്ച വീഡിയോ ആണ് എന്നായിരുന്നു ഒരു കൂട്ടം ആളുകളുടെ വാദം. യുവാവ് താമസിക്കുന്ന പ്രദേശത്ത് എവിടെയും എസി ഇല്ലാത്തതുകൊണ്ടാണോ ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്നതെന്നും ഫ്രിഡ്ജിലെ താപനില എത്രയായിരുന്നുവെന്നതും ഉൾപ്പെടെ നിരവധി സംശയങ്ങളാണ് വീഡിയോ കണ്ട ആളുകൾക്ക് ഉള്ളത്. വീഡിയോയിലുള്ള ചെറുപ്പക്കാരൻ ഏതെങ്കിലും സൂപ്പർമാർക്കറ്റിലെ ജീവനക്കാരൻ ആയിരിക്കുമെന്നും കടയുടമ വരുന്നതിനു മുൻപ് സൂത്രത്തിൽ വീഡിയോ ഷൂട്ട് ചെയ്തതായിരിക്കും എന്നും ചിലർ കുറിച്ചു. എന്തുതന്നെയായാലും വീഡിയോ പോസ്റ്റ് ചെയ്തവർ ഇതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.

എന്നാൽ, ചൈനയിലെ താപനില ഇപ്പോഴും ഉയർന്നു തന്നെ തുടരുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ദിവസം സോങ്‌ഷാനിൽ താപനില 37.9 ഡിഗ്രി സെൽഷ്യസായിരുന്നു. ഇപ്പോഴും ഗ്വാങ്‌ഡോങ്ങിലെ നിരവധി നഗരങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ