ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വ്യത്യസ്ത 'ബ്രീഡാ'ണെന്ന് സിഇഒ; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

Published : Jul 25, 2024, 11:37 PM IST
ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വ്യത്യസ്ത 'ബ്രീഡാ'ണെന്ന് സിഇഒ; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

Synopsis

റോഷന്‍ പട്ടേല്‍ തന്‍റെ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം തന്‍റെ ജീവനക്കാരോട് കുറച്ച് അവധി എടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിന് താഴെയായി തനിക്ക് അവധി ആവശ്യമില്ലെന്ന് ഒരു ജീവനക്കാരന്‍ എഴുതി.


റോ പേയ്മെന്‍റസിന്‍റെ സ്ഥാപനകവും സിഇഒയുമായ റോഷന്‍ പട്ടേല്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 'ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വ്യത്യസ്ത ബ്രീഡാണ്' എന്ന് കുറിച്ച് കൊണ്ട് രോഷന്‍ പങ്കുവച്ച ഒരു സ്ക്രീന്‍ ഷോട്ട് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഇടയില്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. കോർപ്പറേറ്റ് മേഖലയിലെ മിക്കവാറും എല്ലാ ജീവനക്കാരും ജോലിസ്ഥലത്ത് അമിത ജോലിഭാരം അനുഭവിച്ചിട്ടുണ്ട്. പലരും അതേ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ഇതിനകം കുറിപ്പുകളെ എഴുതിയിട്ടുണ്ട്. പലരും പലപ്പോഴും അര്‍ദ്ധരാത്രിവരെ ജോലിത്തിരക്കുമായി ഓഫീസുകളില്‍ ചെലവഴിക്കുന്നു. ജോലി നമ്മുടെ പലരുടെയും ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്.  കാരണം ഒരു സ്ഥിരവരുമാനത്തിനുള്ള ഏകമാര്‍ഗം അത് മാത്രമാണെന്നതാണ്.  ജോലി സമ്മര്‍ദ്ദം മൂലം പലപ്പോഴും നമ്മുക്ക് ജോലിയും ജീവിതവും ഒരു ബാലന്‍സില്‍ കൊണ്ട് പോകാന്‍ കഴിയാതെയാകുന്നു എന്നും യാഥാര്‍ത്ഥ്യം.  

റോഷന്‍ പട്ടേല്‍ തന്‍റെ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം തന്‍റെ ജീവനക്കാരോട് കുറച്ച് അവധി എടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിന് താഴെയായി തനിക്ക് അവധി ആവശ്യമില്ലെന്ന് ഒരു ജീവനക്കാരന്‍ എഴുതി. "നിങ്ങൾ കുറച്ചുകാലമായി അവധിയെടുക്കുന്നില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു. ചെക്ക് ഇൻ ചെയ്യുക, ആവശ്യമെങ്കിൽ വിശ്രമിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുക!" എന്നായിരുന്നു റോഷന്‍ എഴുതിയത്. എതിന് താഴെ വന്ന ഒരു മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് ബ്രേക്ക് ആവശ്യമില്ല, എന്‍റെ ശരീരം കമ്പനിക്ക് ഉൽപ്പന്ന വിപണി കണ്ടെത്താനുള്ള ഒരു പാത്രമാണ് .' എന്നായിരുന്നു. റോഷന്‍ പട്ടേലിന്‍റെ കുറിപ്പ് ഇതിനകം  നാല്പത്തിയഞ്ച് ലക്ഷം പേരാണ് കണ്ടത്. 

ഇതാര് ടാര്‍സന്‍റെ കൊച്ച് മകനോ? മരത്തില്‍ നിന്നും മരത്തിലേക്ക് ചാടുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍

പ്രായം 70 മുകളില്‍; ജപ്പാനില്‍ 'മുത്തച്ഛന്‍ ഗ്യാങ്' -നെ അറസ്റ്റ് ചെയ്യുമ്പോള്‍ നടക്കാന്‍ പരസഹായം വേണം

നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനെത്തി. മറുപടി നല്‍കിയ എഞ്ചിനീയറെ എലോണ്‍ മാസ്ക് അന്വേഷിക്കുന്നു എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.  "അവർ ശരിക്കും അങ്ങനെ തന്നെ. ഒരിക്കൽ എന്‍റെ ടീമിൽ ഭൂരിഭാഗവും ഇന്ത്യക്കാരായ ഒരു കൺസൾട്ടൻസിയിൽ ജോലി ചെയ്തു. അവർ മറ്റാരെയും പോലെ പൊടിക്കുന്നു. പോട്ട്‌ലക്ക് ദിനങ്ങളും മറ്റൊരു തലത്തിലായിരുന്നു." വേറൊരാള്‍ കുറിച്ചു. 'ഇന്ത്യൻ എഞ്ചിനീയർമാരുമായി നിങ്ങൾ വേണ്ടത്ര പ്രവർത്തിച്ചിട്ടില്ല. കുറിപ്പിലെ അടിസ്ഥാന പരിഹാസം നിങ്ങൾ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.' ഒന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'എന്തെങ്കിലും നിർമ്മിച്ച ആളുകൾക്ക് 100% ഇതുമായി ബന്ധമുണ്ടാകും, മറ്റുള്ളവർ ഇതിനെ വിഷലിപ്തമെന്ന് വിളിക്കാം,' മറ്റൊരു കാഴ്ചക്കാരന്‍ റോഷന്‍റെ അഭിപ്രായത്തെ പിന്താങ്ങി. 

PREV
Read more Articles on
click me!

Recommended Stories

'എനിക്ക് കരച്ചിൽ വരുന്നു'; തമാശ പറഞ്ഞതിന് പിന്നാലെ ഇന്‍ഡിഗോ പൈലറ്റ് ഡേറ്റിംഗ് ആപ്പിൽ 'അൺമാച്ച്' ചെയ്തെന്ന് യുവതി
കുഞ്ഞുമനസ് നോവിക്കാനാകില്ല; കൂട്ടുകാരൻറെ വിയോഗം മറച്ചുവെച്ച് കുട്ടികളെ കൊണ്ട് അവന് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച് അധ്യാപിക