വെറുതെ സോഷ്യല്‍മീഡിയ നോക്കി സമയം കളയണ്ട, കാശും ഉണ്ടാക്കാം, ബൈക്ക് ടാക്സിയുമായി ഇൻഫോസിസ് ജീവനക്കാരൻ, പോസ്റ്റ്

Published : Apr 09, 2025, 09:32 AM ISTUpdated : Apr 09, 2025, 10:26 AM IST
വെറുതെ സോഷ്യല്‍മീഡിയ നോക്കി സമയം കളയണ്ട, കാശും ഉണ്ടാക്കാം, ബൈക്ക് ടാക്സിയുമായി  ഇൻഫോസിസ് ജീവനക്കാരൻ, പോസ്റ്റ്

Synopsis

ഇതുപോലെ ഊബർ ടാക്സി വിളിച്ചപ്പോൾ വന്ന ഒരു യുവാവ് പറഞ്ഞത് അയാൾ B2B ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്നു എന്നാണ്.

ബെം​ഗളൂരുവിൽ നിന്നുള്ള അനേകം അനുഭവങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതിൽ പലരും പറയാറുള്ള കാര്യം ബെം​ഗളൂരു ഒരിക്കലും തങ്ങളെ അമ്പരപ്പിക്കുന്നതിൽ പരാജയപ്പെടാറില്ല എന്നതാണ്. അതുപോലെ ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

ബെം​ഗളൂരുവിലെ ട്രാഫിക്കിൽ വലയാതിരിക്കാനായി പലരും ഇപ്പോൾ അവലംബിക്കുന്ന ഒരു യാത്രാമാർ​ഗമാണ് ബൈക്ക് ടാക്സികൾ. ട്രാഫിക്കിൽ നേരത്തിനും കാലത്തിനും എങ്ങനെയെങ്കിലും എത്തേണ്ടിടത്ത് എത്തിച്ചോളും എന്നതാണ് പലരും ബൈക്ക് ടാക്സികൾ തിരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നത്. അതുപോലെ ഈ യുവതിയും ഓഫീസിൽ പോകാനായി പലപ്പോഴും ബൈക്ക് ടാക്സി തന്നെയാണ് വിളിക്കാറ്. 10 മിനിറ്റിനുള്ളിൽ ഓഫീസിൽ എത്തുമെന്നും യുവതി പറയുന്നു. 

അതുപോലെ അന്നും യുവതി വിളിച്ചത് ബൈക്ക് ടാക്സിയാണ്. എന്നാൽ ഫോൺ എടുത്തപ്പോൾ കോർപറേറ്റ് ജോലിക്കാർ ചോദിക്കുന്നത് പോലെയാണ് റൈഡറായ യുവാവ്, 'ഞാൻ പറയുന്നത് കേൾക്കാമോ' എന്ന് ചോദിച്ചത്. റൈഡറുമായുള്ള സംഭാഷണത്തിനിടെ അയാൾ പറഞ്ഞത്, അയാൾ ഇൻഫോസിസിൽ ജോലിക്കാരനാണ് എന്നാണ്. ലീവ് ദിവസങ്ങളിൽ വെറുതെ ഇരുന്ന് സോഷ്യൽ മീഡിയ നോക്കുന്നതിന് പകരം എന്തുകൊണ്ട് കുറച്ച് കാശ് കൂടി ഉണ്ടാക്കിക്കൂടാ എന്ന് തോന്നി. അങ്ങനെയാണ് ബൈക്ക് ടാക്സി ഓടിക്കുന്നത് എന്നാണ് യുവാവ് പറഞ്ഞത്. 

ഇതുപോലെ ഊബർ ടാക്സി വിളിച്ചപ്പോൾ വന്ന ഒരു യുവാവ് പറഞ്ഞത് അയാൾ B2B ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്നു എന്നാണ്. പ്രീമിയം ബൈക്കുമായിട്ടാണ് ആളെത്തിയത്. ഓഫീസിൽ പോകുമ്പോൾ തനിച്ച് പോകണ്ടല്ലോ എന്ന് കരുതി ബൈക്ക് ടാക്സി ഓടിക്കുന്നു. ഒപ്പം കുറച്ച് കാശും കിട്ടുമല്ലോ എന്നാണത്രെ ഇയാൾ പറഞ്ഞത്. 

അടുത്തിടെയാണ് ഇതുപോലെ ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരൻ ഏകാന്തതയെ ചെറുക്കുന്നതിനായി ടാക്സി ഓടിക്കുന്നതായി വാർത്ത വന്നത്. ആളുകൾ തിരക്കിലായി ഇത്തരം വലിയ പ്രതിസന്ധികളെ മറികടക്കുകയാണോ എന്നും പോസ്റ്റിൽ യുവതി ചോദിക്കുന്നു. 

ഇതിനെന്ത് മറുപടി പറയും; ഇന്റർവ്യൂവിൽ കുടുംബത്തെ കുറിച്ച് ചോദ്യം, ആകെ കൺഫ്യൂഷനിലായി യുവതി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും