Asianet News MalayalamAsianet News Malayalam

ഏവറസ്റ്റ് കൊടുമുടിയില്‍ ലോകമെങ്ങു നിന്നുമുള്ള രോഗാണുക്കള്‍ വിശ്രമത്തിലാണെന്ന് പഠനം

പര്‍വ്വതാരോഹകര്‍ ഏവറസ്റ്റിന്‍റെ മണ്ണില്‍ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കളെയാണ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. 

Germs from all over the world are at rest on Mount Everest study finds bkg
Author
First Published Mar 16, 2023, 6:55 PM IST


ലോകമെങ്ങുമുള്ള പര്‍വ്വതാരോഹകര്‍ക്ക് എന്നും ആവേശമാണ് ഏവറസ്റ്റ് കൊടുമുടി. എന്നാല്‍, ആ ഏവറസ്റ്റ് കൊടുമുടി ഇന്ന് ലോകമെങ്ങുനിന്നുമുള്ള രോഗാണുക്കള്‍ ഉറങ്ങുന്ന പ്രദേശമാണെന്ന് പുതിയ പഠനം പറയുന്നു. ഏവറസ്റ്റ് കൊടുമുടി കയറുന്ന പര്‍വ്വതാരോഹകര്‍ യാത്രയ്ക്കിടെ തുമ്മുകയോ ചുമക്കുകയോ തുപ്പുകയോ ചെയ്യുമ്പോള്‍ പുറം തള്ളുന്ന രോഗാണുക്കള്‍ നൂറ്റാണ്ടുകളായി തണുത്തുറഞ്ഞ ലോകത്ത് സംരക്ഷിക്കപ്പെടുമെന്ന് പുതിയ പഠനം പറയുന്നു. 

ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ സാഹചര്യങ്ങളെ ചെറുക്കാനും പതിറ്റാണ്ടുകളോ എന്തിന് നൂറ്റാണ്ടുകളോളം   മണ്ണിൽ ഉറങ്ങിക്കിടക്കുന്ന സൂക്ഷ്മജീവികളായി അവയെ അവശേഷിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു. ആർട്ടിക്, അന്‍റാർട്ടിക്ക്, ആൽപൈൻ റിസർച്ച് എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരമുള്ളത്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളിലെ അവശിഷ്ടങ്ങളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളെക്കുറിച്ചും അവ ഈ പ്രതലങ്ങളിൽ എങ്ങനെ എത്തിച്ചേരുന്നുവെന്നും ഇത്രയും ഉയര്‍ന്ന കാലാവസ്ഥയില്‍ അവ എങ്ങനെ അതിജീവിക്കുകയും സജീവമായി നിലകൊള്ളുകയും ചെയ്യുന്നുവെന്നതിനെ കുറിച്ചും പഠനം വ്യക്തമാക്കുന്നു. 

കൂടുതല്‍ വായിക്കാന്‍:   ആവശ്യക്കാര്‍ കൂടിയെങ്കിലും കഴുതകളെ കിട്ടാനില്ല; വില ഒന്നിന് ഒരു ലക്ഷം!

“എവറസ്റ്റിലെ മൈക്രോബയോമിൽ, ആ ഉയരത്തിൽ പോലും മരവിച്ച ഒരു മനുഷ്യന്‍റെ ഒപ്പുണ്ട്,” എന്ന് ഗവേഷണ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച  സ്റ്റീവ് ഷ്മിഡ് പറഞ്ഞു. ഏറ്റവും പുതിയ ജീൻ സീക്വൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് എവറസ്റ്റ് കൊടുമുടിയിൽ നിന്നുള്ള മണ്ണ് വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.  പര്‍വ്വതാരോഹകര്‍ ഏവറസ്റ്റിന്‍റെ മണ്ണില്‍ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കളെയാണ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ചില സൂക്ഷ്മാണുക്കൾ പരിണാമം പ്രപിച്ചതായി സംശയമുണ്ടെന്നും സംഘം അറിയിച്ചു. ചില സൂക്ഷ്മാണുക്കൾക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടുത്താനുള്ള കഴിവ് വികസിപ്പിക്കാന്‍ കഴിഞ്ഞെന്നും കഠിനമായ അവസ്ഥകളിൽ നിഷ്ക്രിയാവസ്ഥയിൽ അവ അതിജീവനത്തിന് ശേഷി നേടിയെന്നും പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു. 

കൂടുതല്‍ വായിക്കാന്‍: മുത്തച്ഛന്‍ കണ്ട സിനിമകളുടെ പേരെഴുതിയ ഡയറി പങ്കുവച്ച് കൊച്ചുമകന്‍; യഥാര്‍ത്ഥ 'സിനിമാപ്രേമി'എന്ന് നെറ്റിസണ്‍സ്

Follow Us:
Download App:
  • android
  • ios