അകറ്റി നിര്‍ത്തണം; കൗമാരക്കാരുടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം

Published : Mar 25, 2023, 11:04 AM ISTUpdated : Mar 25, 2023, 11:06 AM IST
അകറ്റി നിര്‍ത്തണം; കൗമാരക്കാരുടെ സാമൂഹിക മാധ്യമ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമനിര്‍മ്മാണം

Synopsis

കുട്ടികളുടെ മാനസികാരോഗ്യത്തിൽ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ ബില്ലിന് നീക്കം തുടങ്ങിയത്. 

മോബൈല്‍ ഫോണുകള്‍ സാര്‍വ്വത്രികമായതോടെ ചെറിയ കുട്ടികളുടെ കൈകളിലേക്ക് പോലും മൊബൈല്‍ ഫോണുകള്‍ എത്തുന്നതിനും അതൊരു സാമൂഹിക പ്രശ്നമല്ലെന്നുമുള്ള ബോധ്യത്തിലേക്ക് മനുഷ്യരെ എത്തിച്ചു. ഇന്ന് കുട്ടികള്‍ വളരുന്നത് തന്നെ ഇന്‍റര്‍നെറ്റിനൊപ്പമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുടെ ആവശ്യമില്ല. ഇത് സാമൂഹികമായ പല പ്രത്യാഘാതങ്ങളും സൃഷ്ടിക്കുമെന്ന് ചില സാമൂഹിക വിദഗ്ദരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്തരം മുന്നറിയിപ്പുകള്‍ക്ക് ഒരു സമൂഹവും വലിയ പ്രധാന്യം കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍, സമൂഹം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കുട്ടികളെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തേണ്ടതുണ്ടെന്നും അവര്‍ക്ക് കൂറേ കൂടി സാമൂഹികമായ ഉത്തരവാദിത്വത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കേണ്ടതുണ്ടെന്നുമുള്ള ചിന്തയിലേക്ക് ചിലയിടങ്ങളിലെങ്കിലും ആവശ്യമുയര്‍ന്നു തുടങ്ങി. ആദ്യമായി ഇത്തരമൊരു ആവശ്യമുന്നയിച്ച് മുന്നോട്ട് വന്നിരിക്കുന്നത് യുഎസ്എയിലെ യൂട്ട സംസ്ഥാനമാണ്. 

സാമൂഹിക മാധ്യങ്ങള്‍, തങ്ങളുടെ ഉപയോക്താക്കള്‍ 18 വയസ് തികഞ്ഞവരാണെന്ന് ഉറപ്പുവരുത്തണമെന്നും ഇതിനായി അച്ഛനമ്മമാരുടെ സമ്മതം തേടണമെന്നും ആവശ്യപ്പെടുന്ന ആദ്യത്തെ യുഎസ് സംസ്ഥാനമാണ് യൂട്ട.  സംസ്ഥാനത്തെ യുവാക്കളുടെ സംരക്ഷണത്തിനായി ശക്തവും സുപ്രധാനവുമായ രണ്ട് ബില്ലുകളില്‍ ഒപ്പുവച്ചെന്ന് യൂട്ടാ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ബില്ലിനെ അടിസ്ഥാനമാക്കി, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും സ്വകാര്യ സന്ദേശങ്ങളും ഉള്‍പ്പടെ കൂട്ടികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് അച്ഛനമ്മമാര്‍ക്ക് പൂർണമായും പ്രവേശനം അനുവദിക്കുന്നു. 

ബോട്ടിനടിയിലൂടെ നീന്തുന്ന നീലത്തിമിംഗിലം; അതിശയിപ്പിക്കുന്നതും മനോഹരവുമായ ഒരു കാഴ്ച

കുട്ടികളുടെ മാനസികാരോഗ്യത്തിൽ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് യൂട്ടാ സംസ്ഥാനം പുതിയ ബില്ലിന് നീക്കം നടത്തിയത്. പുതിയ ബില്ല് പ്രകാരം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് തുടങ്ങിയ സാമൂഹിക മാധ്യമ ആപ്പുകളിൽ കുട്ടികൾക്ക് അക്കൗണ്ടുകൾ തുറക്കണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതം വേണം. ഇനി അച്ഛനമ്മമാര്‍ സഹകരിക്കുന്നില്ലെങ്കില്‍ അര്‍ദ്ധരാത്രി 12.30 നും രാവിലെ 6.30 നും ഇടയിലുള്ള സമയത്ത് കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും ബില്ല് ആവശ്യപ്പെടുന്നു. മാത്രമല്ല, പുതിയ ബില്ല് പ്രകാരം സാമൂഹിക മാധ്യമങ്ങള്‍ക്ക്  കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അതുവഴി പരസ്യത്തിലൂടെ അവരെ ലക്ഷ്യം വയ്ക്കുന്നതിനും നിരോധനമുണ്ട്. 

സാമൂഹിക മാധ്യമ കമ്പനികള്‍ക്കെതിരെയുള്ള നിയമനടപടി എളുപ്പമാക്കുന്നതിനായി കൊണ്ടുവന്ന രണ്ട് ബില്ലുകളും 2024 മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സാമൂഹിക മാധ്യമങ്ങള്‍ നമ്മുടെ യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നെന്നും ഇനി ഇത് അനുവദിക്കില്ലെന്നും റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. നേതാക്കളെന്ന നിലയിലും രക്ഷിതാക്കളെന്ന നിലയിലും നമ്മുടെ യുവാക്കളെ സംരക്ഷിക്കാൻ നമ്മള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂട്ടായിലെ കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു വലിയ വിജയം എന്ന് കുറിച്ചുകൊണ്ടായിരുന്നു കുട്ടികളുടെ അഭിഭാഷക ഗ്രൂപ്പായ കോമൺസ് സെൻസ് മീഡിയ ബില്ലിനെ സ്വാഗതം ചെയ്തത്. യൂട്ടായ്ക്ക് പിന്നാലെ അർക്കൻസാസ്, ടെക്സസ്, ഒഹിയോ, ലൂസിയാന, ന്യൂജേഴ്സി എന്നീ സംസ്ഥാനങ്ങളിലും സമാനമായ നിയമനിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 

സൗദി അറേബ്യയില്‍ 7,000 വർഷം പഴക്കമുള്ള സ്മാരകത്തിൽ മനുഷ്യനെ അടക്കം ചെയ്തിരുന്നെന്ന് പുരാവസ്തു ഗവേഷകർ

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ