സൗദി അറേബ്യയില്‍ 7,000 വർഷം പഴക്കമുള്ള സ്മാരകത്തിൽ മനുഷ്യനെ അടക്കം ചെയ്തിരുന്നെന്ന് പുരാവസ്തു ഗവേഷകർ

By Web TeamFirst Published Mar 24, 2023, 4:07 PM IST
Highlights

ഇന്ന് മിക്കവാറും മരുഭൂമി വിഴുങ്ങിയ ഈ പ്രദേശങ്ങള്‍ അക്കാലത്ത് സമൃദ്ധമായ പുൽമേടായിരുന്നു. ആനകള്‍ അടക്കം ഈ പ്രദേശത്ത് ജീവിച്ചിരുന്നെന്ന് കരുതുന്ന സമയത്താണ് ഇവിടെ മുസ്റ്റാറ്റിനുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നതെന്ന് കരുതുന്നു. 


സൗദി അറേബ്യയിലെ 7,000 വർഷം പഴക്കമുള്ള മരുഭൂമിയിലെ സ്മാരകത്തിനുള്ളിൽ നിന്നും മനുഷ്യനെ അടക്കം ചെയ്തതിന്‍റെ തെളിവുകള്‍ ലഭിച്ചെന്ന് പുരാവസ്തു ഗവേഷകര്‍. ഈ സ്മാരകത്തിനുള്ളില്‍ നൂറ് കണക്കിന് മൃഗങ്ങളുടെ അസ്ഥികളാണ് ചിതറിക്കിടക്കുന്നത്. ഇതിന് സമീപത്തായാണ് ഒരു മനുഷ്യനെ അടക്കം ചെയ്തതിന്‍റെ തെളിവുകള്‍ ലഭിച്ചത്. കൂടുതല്‍ പരിശോധനയില്‍ ഏകദേശം 30 വയസ് പ്രായമുള്ള ഒരു യുവാവിന്‍റെ അസ്ഥികൂടമാണ് അവയെന്ന് തെളിഞ്ഞു. 

7000 വര്‍ഷം പഴക്കമുള്ള മുസ്റ്റാറ്റില്‍ (വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ കാണപ്പെടുന്ന മണൽക്കല്ല് ചുവരുകൾ കൊണ്ട് നിർമ്മിച്ച ചരിത്രാതീത സ്മാരകങ്ങൾ) ചരിത്രാതീത കാലത്ത് ആരാധനാക്രമം ഉപയോഗിച്ചിരുന്ന ഒരു ആചാരപരമായ സ്ഥലമാണെന്ന് കരുതപ്പെടുന്നു. ദീർഘചതുരാകൃതിയ്ക്ക് ഉപയോഗിക്കുന്ന അറബി പദത്തിൽ നിന്നാണ് മുസ്റ്റാറ്റിൽ എന്ന പേരുണ്ടായത്. 1970-കൾ മുതൽ സൗദി അറേബ്യയിൽ കണ്ടെത്തിയ 1,600-ലധികം മുസ്റ്റാറ്റിലുകളിൽ ഒന്നാണിത്. ഇന്ന് മിക്കവാറും മരുഭൂമി വിഴുങ്ങിയ ഈ പ്രദേശങ്ങള്‍ അക്കാലത്ത് സമൃദ്ധമായ പുൽമേടായിരുന്നു. ആനകള്‍ അടക്കം ഈ പ്രദേശത്ത് ജീവിച്ചിരുന്നെന്ന് കരുതുന്ന സമയത്താണ് ഇവിടെ മുസ്റ്റാറ്റിനുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നതെന്ന് കരുതുന്നു. 

സന്താള്‍ രാജ്ഞിയുടെ പരിശ്രമത്തില്‍ ആരംഭിച്ച റെയില്‍വേ സ്റ്റേഷന്‍; 42 വര്‍ഷം അടഞ്ഞ് കിടന്നത് പ്രേത ഭയത്താല്‍ !

കാലാവസ്ഥാ വ്യതിയാനം കാരണം ഈ പുൽമേട് മരുഭൂമിയാക്കപ്പെട്ടതാകാമെന്ന് PlOS One എന്ന് ജേര്‍ണല്‍ പറയുന്നു. അക്കാലത്തെ ദൈവങ്ങള്‍ക്ക് കന്നുകാലികളെ ബലി നല്‍കാനായിട്ട് അക്കാലത്തെ മനുഷ്യര്‍ ഒത്തുകൂടിയ സ്ഥലമാകാം മുസ്റ്റാറ്റിനുകള്‍. ഇതുവരെയായി 10 മുസ്റ്റാറ്റിലുകള്‍ മാത്രമാണ് ഇതുവരെ ഖനനം ചെയ്തിട്ടുള്ളത്. അതിനാല്‍ ആ പുരാതന ജനതയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. കൂടുതല്‍ മുസ്റ്റാറ്റിലുകള്‍ ഖനനം ചെയ്താല്‍ മാത്രമേ അക്കാലത്തെ ജീവിതത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂവെന്നും പുരാവസ്തു ഗവേഷകനായ മെലിസ കെന്നഡി പറഞ്ഞു. സൗദി അറേബ്യയിലെ അൽഉലയിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ കിഴക്കായിട്ടാണ് മുസ്റ്റാറ്റിനുകള്‍ കൂടുതലും കണ്ടെത്തിയത്. 

പ്രേത ഭവനം വിൽപ്പന്ക്ക്; വില അല്പം കൂടും ഒരു കോടി രൂപ !

click me!