ബോട്ടില്‍ നിന്നും കമഴ്ന്ന് കിടന്ന് ഒരു സ്ത്രീ തന്‍റെ സെല്‍ഫി സ്റ്റിക്കില്‍ ഗോപ്രോ ഉപയോഗിച്ച് കടലിന് അടിയില്‍ നിന്നുള്ള വീഡിയോ എടുക്കുന്നതും വീഡിയോയില്‍ കാണാം. നീലത്തിമിംഗിലം ഗോപ്രോയ്ക്ക് മുന്നിലേക്ക് എന്നാല്‍ ബോട്ടിന് സമീപത്ത് എത്തുന്നതുവരെ അവര്‍ ഗോപ്രോ ഉപയോഗിച്ച് വീഡിയോ പകര്‍ത്തുന്നുണ്ട്. 


ത്സ്യബന്ധന തൊഴിലാളികളും വിനോദ സഞ്ചാരികളും കടലില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അവയില്‍ നീലത്തിമിംഗിലങ്ങളും സ്രാവുകളും മത്സ്യക്കൂട്ടങ്ങളുടെയും അതിശയിപ്പിക്കുന്ന വീഡിയോകളുമുണ്ടായിരുന്നു. അത്തരത്തില്‍ ഒരു കാഴ്ചയാണ് ഇതും. 

കടലില്‍ കൂടി സഞ്ചരിക്കുകയായിരുന്ന ഒരു ബോട്ടിന് സമീപത്തേക്ക് പതുക്കെ നീന്തി വരുന്ന ഒരു വലിയ നീലത്തിമിംഗിലം. വളരെ ശാന്തമായ നീലാകാശവും നീലക്കടലും അതിനിടെയില്‍ ബോട്ടിന് സമീപത്തേക്ക് പതുക്കെ നീന്തിവരികയാണ് നീലത്തിമിംഗിലം. ബോട്ടില്‍ നിന്നും കമഴ്ന്ന് കിടന്ന് ഒരു സ്ത്രീ തന്‍റെ സെല്‍ഫി സ്റ്റിക്കില്‍ ഗോപ്രോ ഉപയോഗിച്ച് കടലിന് അടിയില്‍ നിന്നുള്ള വീഡിയോ എടുക്കുന്നതും വീഡിയോയില്‍ കാണാം. നീലത്തിമിംഗിലം ഗോപ്രോയ്ക്ക് മുന്നിലേക്ക് എന്നാല്‍ ബോട്ടിന് സമീപത്ത് എത്തുന്നതുവരെ അവര്‍ ഗോപ്രോ ഉപയോഗിച്ച് വീഡിയോ പകര്‍ത്തുന്നുണ്ട്. 

View post on Instagram

സൗദി അറേബ്യയില്‍ 7,000 വർഷം പഴക്കമുള്ള സ്മാരകത്തിൽ മനുഷ്യനെ അടക്കം ചെയ്തിരുന്നെന്ന് പുരാവസ്തു ഗവേഷകർ

ബോട്ടിന് തൊട്ടടുത്തെത്തുന്ന നീലത്തിമിംഗിലം പതുക്കെ ബോട്ടിന് സമീപത്ത് കൂടി നീന്തി മറുപുറം കടക്കുന്നു. അവസാനത്തെ ഷോട്ടിലും ചക്രവാളം പോലും പെട്ടെന്ന് മനസിലാകാത്ത നീലനിറം കാണാം. കടലും ആകാശവും വളരെ ശാന്തമാണ്. ആ ശാന്തതയെ ഭേദിക്കാതെ തന്നെ നീലത്തിമിംഗിലം ആകാശത്തേക്ക് വെള്ളം ചീറ്റിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന വിവരം പങ്കുവച്ചിട്ടില്ലെങ്കിലും വീഡിയോ നിരവധി മൃഗസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഒറ്റ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പതിനയ്യായിരത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഗോപ്രോയിലെ വീഡിയോ കാണാന്‍ ആഗ്രഹമുണ്ടെന്ന് ചിലര്‍ കുറിച്ചു. മുന്നിലിരിക്കുന്ന സ്ത്രീ വീണില്ല, എന്നത് കഷ്ടമാണ്. 😂 എന്നാലും എന്ത് അത്ഭുതകരമാണ്.' മറ്റൊരാള്‍ കുറിച്ചു. വളരെ മനോഹരമായ കാഴ്ചയാണെന്നും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മറ്റു ചിലരും എഴുതി.

ആഫ്രിക്കന്‍ വന്‍കര വിഭജിച്ച് പുതിയൊരു സമുദ്രം രൂപപ്പെടുമോ?